‘എനിക്ക് അടിവസ്ത്രം കാണണം, അതല്ലാതെ എന്ത് കാണാനാണ് പ്രേക്ഷകർ വരുന്നത്’;സംവിധായകൻ അന്ന് തുറന്നടിച്ചതിങ്ങനെ;ദു ര നുഭവം പറഞ്ഞ് പ്രിയങ്ക ചോപ്ര

394

ഇന്ത്യൻ സിനിമയിലെ ഗ്ലോബൽ ഐക്കൺ ആണ് പ്രിയങ്ക ചോപ്ര. തന്റെ കരിയറിൽ ഉടനീളം വിജയങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞ താരം ഇപ്പോൾ കൂടുതലായും ശ്രദ്ധ കൊടുക്കുന്നത് ഹോളിവുഡ് സീരിസുകളിലാണ്. തന്നെ ഒതുക്കാൻ ബോളിവുഡിൽ ശ്രമങ്ങൾ നടന്നിരുന്നതായി ഒരിക്കൽ ഒരു അഭിമുഖത്തിൽ താരം തന്നെ വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. നിരന്തരം താരത്തിനെതിരെ ഗോസിപ്പുകൾ ഉയർന്നിരുന്നു.

പിന്നീട് ഹോളിവുഡിലേക്ക് ചേക്കേറുകയായിരുന്നു പ്രിയങ്ക ചോപ്ര. മ്യൂസിക് ആൽബങ്ങളിലൂടെയാണ് താരം ഹോളിവുഡിൽ മുഖം കാണിച്ചത്. തുടർന്ന് അമേരിക്കൻ ടെലിവിഷൻ സീരീസായ ക്വാണ്ടിക്കോയിൽ പ്രധാന വേഷത്തിൽ പ്രിയങ്കയെത്തി. ഹോളിവുഡിൽ അഭിനയിക്കാൻ തുടങ്ങിയതിന് ശേഷം ബോളിവുഡിൽ സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ പ്രിയങ്ക അതീവ ശ്രദ്ധ ചെലുത്തി തുടങ്ങി.

Advertisements

ഇതിനിടെ താരം തനിക്കുണ്ടായ ഒരു ദു ര നുഭവമാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സംവിധായകനിൽ നിന്ന് നേരിട്ട അനുഭവമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ദ് സോയ് റിപ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം പറയുന്നത്.

ALSO READ- ഞങ്ങളെ ഒരു വെള്ള ടീഷർട്ട് ഇട്ടയാൾ ഫോളോ ചെയ്യുന്നു; ചെറിയ സമയത്തിനുള്ളിൽ ആ വലിയ സെക്യൂരിറ്റി വലയത്തിൽ വെച്ച് അത് സംഭവിച്ചു; വെളിപ്പെടുത്തി പ്രിയയും നിഹാലും

2002-2003 കാലഘട്ടത്തിലായിരുന്നു ഈ സംഭവമെന്ന് പ്രിയങ്ക പറയുന്നു. ഒരു അണ്ടർകവർ ഏജന്റിന്റെ വേഷമായിരുന്നു ആ ചിത്രത്തിൽ തനിക്ക് എന്നും പുരുഷ കഥാപാത്രത്തെ വശീകരിക്കാനാണ് സംവിധായകൻ ആവശ്യപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു.

‘ആ സീനിൽ താൻ ആ വ്യക്തിയെ വശീകരിക്കണം, ഇതിനിടയിൽ തന്റെ വസ്ത്രവും അഴിക്കണം. അതുകൊണ്ട് നല്ല രീതിയിൽ അകത്ത് വസ്ത്രം ധരിക്കേണ്ട ആവശ്യമുണ്ടായിരുന്നു. പക്ഷേ അത് പറ്റില്ലെന്നാണ് സംവിധായകൻ പറഞ്ഞത്. ‘ഇല്ല എനിക്ക് അവരുടെ അടിവസ്ത്രം കാണണം. അതല്ലാതെ മറ്റെന്ത് കാണാനാണ് പ്രേക്ഷകർ വരുന്നത്’ എന്നാണ് അന്ന് സംവിധായകൻ പറഞ്ഞത്’- പ്രിയങ്ക വെളിപ്പെടുത്തുന്നു.

ALSO READ-എനിക്ക് വേണ്ടി ഉയർന്ന ജോലി പോലും അമ്മ രാജിവെച്ചു; എന്റെ അമ്മയാണ് എന്നെ ഇവിടം വരെ എത്തിച്ചത്; അഭിമാനത്തോടെ പറയുമെന്ന് ശിവാനി

തന്റെ മുൻപിൽ വച്ച് തന്റെ സ്‌റ്റൈലിസ്റ്റിനോടാണ് അയാൾ ഇക്കാര്യം പറഞ്ഞത്. തീർത്തും മനുഷ്യത്വരഹിതമായ ഒരു നിമിഷമായിരുന്നു അതെന്നും താരം വിശദീകരിക്കുന്നു. അപ്പോഴാണ്, തന്നെ എങ്ങനെ ഉപയോഗിക്കാം എന്നല്ലാതെ തന്റെ കലയ്ക്ക് ഒരു പ്രാധാന്യവുമില്ലെന്ന് മനസിലായതെന്നും പ്രിയങ്ക പറയുന്നു.

എന്താണ് ആ സിനിമയ്ക്കായി നൽകുന്നത് എന്നതിന് ഒരു മൂല്യവുമില്ലായിരുന്നെന്നും പ്രിയങ്ക പറഞ്ഞു. പിന്നീട് ഇക്കാര്യം അച്ഛനോട് സംസാരിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ ആ ചിത്രത്തിനായി ചെലവിട്ട പ്രൊഡക്ഷൻ പണവും തിരികെ കൊടുക്കുകയായിരുന്നു. അയാളുടെ മുഖം പിന്നെ എന്നും കാണാൻ തനിക്ക് താത്പര്യമില്ലായിരുന്നു എന്നും താരം വിശദീകരിച്ചു.

സിറ്റാഡെൽ ആണ് പ്രിയങ്കയുടേതായി ഏറ്റവുമൊടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രം. ലവ് എഗെയ്ൻ ആണ്അടുത്തതായി റിലീസിന് ഒരുങ്ങുന്ന പ്രിയങ്ക ചിത്രം.

Advertisement