മൂന്ന് മാസം ഗർഭിണിയാണ്; ചക്ക തിന്നാൻ പൂതിയായി, മഞ്ജുവിനൊപ്പം പുതിയ വീഡിയോയിൽ സിമി; മഞ്ജുവിന്റെ വസ്ത്രത്തെ കുറിച്ച് പറഞ്ഞ് പ്രേക്ഷകരും

1199

റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീൻ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.

പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആ ക്ര മണവും രൂക്ഷമായിരുന്നു.’

Advertisements

പലരും തെറ്റായി വ്യാഖ്യാനിച്ച സുമിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും മഞ്ജു സംസാരിച്ചിരുന്നു. തങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മഞ്ജു തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമായ മറുപടിയും നൽകിയിരുന്നു.

ALSO READ- 21ാം വയസിൽ 31 വയസുള്ളയാളെ വിവാഹം ചെയ്തു; അതെന്തിന് എന്ന് മറ്റൊരാളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല; കഴിഞ്ഞ 15 വർഷങ്ങളെ കുറിച്ച് നടി നീലിമ

ഇപ്പോഴിതാ ഇരുവരും പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ്. ഇത്തവണയും ഷോർട്ട് വീഡിയോയാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ചക്ക വറുക്കാനായി ചക്ക തേടി പോകുന്നതും പിന്നീട് ചക്ക വറുക്കുന്നതുമൊക്കെയാണ് ബ്ലാക്കീസ് ചാനലിലെ ഈ വീഡിയോയിൽ.

സിമിയുടെ വീട്ടിൽ വെച്ചാണ് വീഡിയോ എടുത്തിരിക്കുന്നത്. അപ്പുറത്തെ വീട്ടിൽ എവിടെയോ പോയി ചക്ക വാങ്ങി വന്ന് വെട്ടി അറിഞ്ഞ് വരുത്ത് ചായ കുടിക്കുന്നത് വരെയുള്ള കാര്യങ്ങളാണ് ഈ വീഡിയോയിലുള്ളത്.

പതിവുപോലെ നാട്ടിൻപുറത്തുകാരിയായി എത്തിയ സിമി അരിവാളുമായി കുറച്ച് ദൂരെയുള്ള വീട്ടിൽ പോയാണ് ചക്കയിടുന്നത്. എന്റെ കൂട്ടുകാരി വന്നിട്ടുണ്ട്, അവൾ മൂന്ന് മാസം ഗർഭിണിയാണ്. ചക്ക തിന്നാൻ പൂതിയായി എന്നൊക്കെ വീട്ടുകാരോട് കള്ളം പറഞ്ഞാണ് സിമി ചക്കയിടാനുള്ള അനുവാദം വാങ്ങുന്നത്. അതുമായി റോഡിലൂടെ നടന്ന് വീടെത്തുന്നതും ഇരുവരും സംസാരിക്കുന്നതുമൊക്കെയാണ് വീഡിയോയിലെ ഹൈലൈറ്റ്.

ALSO READ-‘എനിക്ക് അടിവസ്ത്രം കാണണം, അതല്ലാതെ എന്ത് കാണാനാണ് പ്രേക്ഷകർ വരുന്നത്’;സംവിധായകൻ അന്ന് തുറന്നടിച്ചതിങ്ങനെ;ദു ര നുഭവം പറഞ്ഞ് പ്രിയങ്ക ചോപ്ര

പിന്നെ ഇരുവരും ചേർന്ന് എല്ലാ ചുളയും അരിഞ്ഞിടുന്നു. തമാശയൊക്കെ പറഞ്ഞാണ് ചക്ക വറുക്കുന്നത്. തുടർന്ന് ഇരുവരും ചക്ക വറുത്ത് ചായയും കുടിക്കുന്നുണ്ട്. കുറച്ചുനാളായി യാത്രാ വീഡിയോകൾ ഒന്നും ചെയ്യാത്തതിനെ കുറിച്ചും മഞ്ജു പറയുന്നുണ്ട്.

നിലവിൽ യാത്ര ചെയ്യാൻ ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാലാണ് ഇത് പോലുള്ള ഷോർട്ട് വീഡിയോസ് ഇടുന്നതെന്നാണ് മഞ്ജു പറയുന്നത്. ഫോളോവേഴ്സുമായുള്ള കണക്ഷൻ വിട്ടുകളയാൻ പറ്റാത്തത് കൊണ്ടാണ് വീഡിയോ നിരന്തരം പങ്കുവയ്ക്കുന്നത്. അടുത്ത വീഡിയോയുമായി ഉടൻ വരും എന്ന ഉറപ്പോടെയാണ് ബ്ലാക്കീസ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

അതേസമയം, വീഡിയോയ്ക്ക് പതിവുപോലെ നല്ല കമന്റുകളും മോശം കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഞ്ജുവിന്റെയും സിമിയുടെയും സൗഹൃദത്തെ പ്രശംസിക്കുന്നുണ്ട് പലരും.നെഗറ്റീവ് പറഞ്ഞാലും ഈ സൗഹൃദം ഇങ്ങനെ തന്നെ മുന്നോട്ട് കൊണ്ടു പോകണം എന്ന് ചിലർ പറയുന്നു. ഇതുപോലെയുള്ള സുഹൃത്തുക്കൾ ഉണ്ടാവുക എന്നത് തന്നെ ഭാഗ്യമാണെന്നൊക്കെയാണ് കമന്റുകൾ.

എന്നാൽ മഞ്ജു പത്രോസിന്റെ വസ്ത്രധാരണത്തെയും ചിലർ കുറ്റം പറയുന്നുണ്ട്. പ്രായത്തെ ബഹുമാനിക്കുന്ന തരം വേഷം ധരിച്ചുകൂടെ, ഇത് കുറച്ച് ഓവറായി പോയി എന്നൊക്കെയാണ് ചിലരുടെ കണ്ടെത്തൽ.

Advertisement