യഥാര്‍ത്ഥ മനുഷ്യ സ്‌നേഹി, കിടപ്പുരോഗികള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ സമ്മാനിച്ച് മമ്മൂട്ടി, അഭിനന്ദിച്ച് സോഷ്യല്‍മീഡിയ

67

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. ഇതിനോടകം ഒത്തിരി ഹിറ്റ് സിനിമകളാണ് അദ്ദേഹം സമ്മാനിച്ചത്. താരത്തിന് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് മമ്മൂട്ടി എന്നു വേണമെങ്കില്‍ പറയാം.

Advertisements

എന്നാല്‍ ഒരു അഭിനേതാവ് എന്നതിന് പുറമെ നല്ലൊരു മനുഷ്യ സ്‌നേഹി കൂടിയാണ് മമ്മൂട്ടി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം പങ്കാളിയായി അദ്ദേഹം അത് പല തവണ തെളിയിച്ചിട്ടുണ്ട്.

Also Read: കംഫര്‍ട്ട് അല്ലാത്ത സ്ഥലത്ത് നില്‍ക്കാന്‍ പറ്റില്ല, എന്റെ ജീവിതം വെച്ചാണ് അവര് കളിച്ചത്, ശ്യാമാംബരം സീരിയലില്‍ നിന്നുള്ള പിന്മാറ്റത്തില്‍ പ്രതികരിച്ച് രാഹുല്‍ രാമചന്ദ്രന്‍

ഇപ്പോഴിതാ കിടപ്പുരോഗികള്‍ക്ക് തുണയാവുകയാണ് താരം. ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് താരം സൗജന്യമായി കിടപ്പുരോഗികള്‍ക്ക് നല്‍കിയത്. മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്റെ ആ ശ്വാസം പദ്ധതിയുടെ ഭാഗമായാണ് ഇത് നല്‍കിയിരിക്കുന്നത്.

ഈ ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ അന്തരീക്ഷ വായുവില്‍ നിന്നും നൈട്രജനെ വേര്‍തിരിച്ച് ശുദ്ധമായ ഓക്‌സിജന്‍ നല്‍കും. ഈ പദ്ധതിയുടെ ഉദ്ഘാടനം കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് മമ്മൂട്ടി നിര്‍വഹിച്ചത്.

Also Read: ആ കൊടും തണുപ്പിൽ അവർ എനിക്ക് ധരിക്കാൻ തന്നത് ബ്രാ മാത്രമാണ്; ഗായത്രി ജയരാമന്റെ ഷൂട്ടിങ്ങ് അനുഭവങ്ങൾ ഇങ്ങനെ;

ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്നുള്ള പദ്ധതിയിലൂടെ ആരോഗ്യ രംഗത്തെ പുതിയ മാറ്റങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാകുമെന്ന് മമ്മൂട്ടി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ അമ്പത് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളാണ് വിതരണം ചെയ്യുക.

Advertisement