മുഖം മറച്ചുവെക്കാന്‍ മാത്രം ലോക ചുന്ദരനാണോ ഇയാള്‍, ഭാവിവരനെ കുറിച്ച് വന്ന മോശം കമന്റുകള്‍ക്ക് ചുട്ടമറുപടിയുമായി അമേയ മാത്യു

237

കരിക്ക് എന്ന വെബ് സിരീസിലൂടെ പ്രശസ്തയായ അമേയ മാത്യു ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നടിയും മോഡലുമാണ്. വളരെ ചെറിയ സമയത്തിനുള്ളില്‍ ചുരുക്കം ചില സിനിമകള്‍ കൊണ്ടൂം വെബ് സീരിസിലുടെയും ശ്രദ്ധേയയായ താരമ കൂടിയാണ് അമേയ മാത്യു. ചുരുങ്ങിയ കാലം കൊണ്ട് മലയാള മനസ്സുകളില്‍ ഇടം നേടാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

Advertisements

അഭിനയം കൊണ്ടും തന്റെ മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ആരാധക പിന്തുണ നേടിയെടുത്ത താരമാണ് അമേയ മാത്യു. ചിഞ്ചു മാത്യുവാണ് പിന്നീട് അമേയ മാത്യു എന്ന പേരില്‍ അറിയപ്പെട്ടത്. ധാരാളം സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും ചെയ്ത സിനിമകള്‍ കൊണ്ട് മലയാളി പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട നടിയായി മാറുകയായിരുന്നു.

Also Read: കുട്ടിയാണെന്ന പരിഗണന പോലും നല്‍കിയില്ല, മകളുടെ ഫോട്ടോ വെച്ചാണ് ആ വാര്‍ത്ത വന്നത്, വല്ലാത്ത സങ്കടം തോന്നി, തുറന്നുപറഞ്ഞ് ഗായത്രി അരുണ്‍

2017 ല്‍അഭിനയ ജീവിതം ആരംഭിച്ച അമേയ ഇതുവരെ വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രമാണ് അഭിനയിച്ചി ട്ടുള്ളത്. ആടു 2 ലൂടെയാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒരു ബോംബ് കഥ, തിമിരം, ദി പ്രീസ്റ്റ് എന്നീ സിനിമകളിലും താരം അഭിനയിച്ചു. മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കരിക്ക് വെബ്‌സീരീസിലൂടെയാണ് താരം ഏറെ അറിയപ്പെട്ടത്.

കഴിഞ്ഞ ദിവസം ഭാവി വരന്റെ മുഖം വെളിപ്പെടുത്താത്ത ചിത്രം അമേയ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. അതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ഒരു കമന്റിന് ചുട്ട മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് താരം.

Also Read: കംഫര്‍ട്ട് അല്ലാത്ത സ്ഥലത്ത് നില്‍ക്കാന്‍ പറ്റില്ല, എന്റെ ജീവിതം വെച്ചാണ് അവര് കളിച്ചത്, ശ്യാമാംബരം സീരിയലില്‍ നിന്നുള്ള പിന്മാറ്റത്തില്‍ പ്രതികരിച്ച് രാഹുല്‍ രാമചന്ദ്രന്‍

മുഖം വെളിപ്പെടുത്താതെ ഒളിപ്പിച്ചുവെക്കാന്‍ മാത്രം ലോക സുന്ദരനാണോ ഇയാള്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് തനിക്ക് ഇഷ്ടമുള്ളപ്പോള്‍ മുഖം കാണിക്കുമെന്നും അത് ചോദിക്കാന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്നുമായിരുന്നു അമേയയുടെ മറുപടി.

വിവാഹനിശ്ചയത്തിന്റെ ചിത്രമായിരുന്നു താരം കഴിഞ്ഞ ദിവസം പങ്കുവെച്ചത്. എന്നാല്‍ വരന്റെ പേരോ വിവരമോ ഒന്നും താരം വെളിപ്പെടുത്തിയിട്ടില്ല. മോതിരങ്ങള്‍ കൈമാറിയതിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവെച്ചത്.

Advertisement