മരിക്കുന്നതിന് മുമ്പ് ഒരിക്കലെങ്കിലും നേരില്‍ കാണണം, ക്യാന്‍സര്‍ ബാധിതയായ ആരാധികയുടെ ആഗ്രഹം നിറവേറ്റി കിംഗ് ഖാന്‍, കൈയ്യടിച്ച് സോഷ്യല്‍മീഡിയ

186

ലോകത്ത് തന്നെ ഏറ്റവുമധികം ആരാധകരുള്ള താരമായിരിക്കും ഷാരൂഖ് ഖാന്‍. ബോളിവുഡ് ചിത്രങ്ങളിലൂടെ സൂപ്പര്‍താരമായി മാറിയ ഷാരൂഖ് ഇന്നും തന്റെ സ്റ്റാര്‍ഡം നിലനിര്‍ത്തുന്നുണ്ട്.

Advertisements

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം പത്താന്‍ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനില്‍ സജീവമായിരിക്കുകയാണ് താരം. താരത്തിന്റെ ഒരു സിനിമ റിലീസ് ചെയ്തിട്ട് നാല് വര്‍ഷത്തോളം ആയിട്ടും കോട്ടം തട്ടാത്തതാണ് താരത്തിന്റെ ആരാധക ബലം.

Also Read: കുട്ടിയാണെന്ന പരിഗണന പോലും നല്‍കിയില്ല, മകളുടെ ഫോട്ടോ വെച്ചാണ് ആ വാര്‍ത്ത വന്നത്, വല്ലാത്ത സങ്കടം തോന്നി, തുറന്നുപറഞ്ഞ് ഗായത്രി അരുണ്‍

ഇപ്പോള്‍ ഒരുപിടി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. അദ്ദേഹത്തിന്റെ ഓരോ ജന്മദിനത്തിലും മന്നത്തിന് മുന്നിലേക്ക് ആരാധകര്‍ ഒഴുകിയെത്തുന്നത് വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

ആരാധകരെ നല്ല രീതിയിലാണ് താരവും കാണുന്നത്. അവര്‍ക്ക് വലിയ വില നല്‍കുന്നുണ്ട്. ഇപ്പോഴിതാ തന്റെ ഒരു കടുത്ത ആരാധികയുടെ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് താരം. നാല് വര്‍ഷത്തോളമായി ക്യാന്‍സറിനോട് പൊരുതുന്ന ശിവാനി എന്ന ആരാധികയുടെ ആഗ്രഹമാണ് താരം സാധിച്ച് കൊടുത്തത്.

Also Read: കംഫര്‍ട്ട് അല്ലാത്ത സ്ഥലത്ത് നില്‍ക്കാന്‍ പറ്റില്ല, എന്റെ ജീവിതം വെച്ചാണ് അവര് കളിച്ചത്, ശ്യാമാംബരം സീരിയലില്‍ നിന്നുള്ള പിന്മാറ്റത്തില്‍ പ്രതികരിച്ച് രാഹുല്‍ രാമചന്ദ്രന്‍

മരിക്കുന്നതിന് മുമ്പ് ഷാരൂഖ് ഖാനെ നേരില്‍ കാണണമെന്നായിരുന്നു ശിവാനിയുടെ ആഗ്രഹം. തങ്ങളുടെ അമ്മയുടെ ആഗ്രഹം മകള്‍ പ്രിയ ചക്രവര്‍ത്തിയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ഷാരൂഖിന്റെ ടീമിനെ ടാഗ് ചെയ്ത് പോസ്റ്റിടുകയായിരുന്നു യുവതി. ഇതിന് പിന്നാലെയാണ് ശിവാനിയെ കാണാന്‍ ഷാരൂഖ് ഖാന്‍ വീഡിയോ കോളിലൂടെ എത്തിയത്.

Advertisement