റെക്കോർഡ് ആദ്യ ദിനകളക്ഷൻ നേടി സൽമാൻ ഖാൻ ചിത്രം ഭാരത്

18

റെക്കോർഡ് ആദ്യ ദിനകളക്ഷൻ നേടി സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും സൽമാൻ ഖാൻ ചിത്രം ഭാരത്.

സൽമാൻ ഖാന്റെ ഇതുവരെയുള്ള ഈദ് റിലീസുകളിൽ ഏറ്റവും ഉയർന്ന കളക്ഷനാണ് സിനിമയുടേതെന്ന് ബോക്സ് ഓഫീസ് അനലിസ്റ്റ് തരൺ ആദർശ്.

Advertisements

പ്രേം രത്തൻ ധൻ പായോ നേടിയ 40.35 കോടി കളക്ഷൻ റെക്കോർഡാണ് ഭാരത് ് മറികടന്നത്. ആദ്യ ദിനകളക്ഷനിൽ സൽമാന്റെ മികച്ച ഓപ്പണിംഗ് ആയിരുന്നു പ്രേം രത്തൻ ധൻ പായോ.

ഈദ് റിലീസുകളിൽ സൽമാന്റെ മികച്ച കളക്ഷനായിരുന്നു സുൽത്താനെയും സിനിമ പിന്നിലാക്കി.

42 കോടി 30 ലക്ഷമാണ് സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷനെന്ന് തരൺ ആദർശ്.

ദക്ഷിണ കൊറിയൻ ചിത്രമായ ഓഡ് ടു മൈ ഫാദറിന്റെ ഹിന്ദി റീമേക്കാണ് ഭാരത്. ടി സീരീസിനൊപ്പം ചേർന്ന് സൽമാൻ ഖാൻ നിർമ്മിച്ച ചിത്രവുമാണ്.

വേൾഡ് വൈഡ് റിലീസായി 6000 സ്‌ക്രീനുകളിലാണ് സിനിമയെത്തിയത്. ഇന്ത്യയിൽ മാത്രം 4700 സ്‌ക്രീനുകളിലും.

അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രം നിരാശപ്പെടുത്തിയെന്ന നിരൂപണമാണ് ബോളിവുഡിലെ മുൻ നിര ക്രിട്ടിക്കുകൾ നൽകിയിരിക്കുന്നത്.

അസഹ്യമായ ദൈർഘ്യവും ബോറടിയുമാണ് സിനിമയെന്നാണ് രാജീവ് മസന്ദ് ന്യൂസ് 18 റിവ്യൂ ഷോയിൽ പറഞ്ഞത്.

ട്യൂബ് ലൈറ്റ്, റേസ് ത്രീ തുടങ്ങിയ പൊളിപ്പടങ്ങൾക്കൊപ്പമാണ് രാജീവ് മസന്ദ് ഭാരതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.

കത്രീനാ കൈഫ് ആണ് ഭാരതിലെ നായിക. തബു, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിലുണ്ട്.

ടൈഗർ സിന്ദാ ഹേ എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ സൽമാനൊപ്പം കൈകോർത്ത ചിത്രവുമാണ് ഭാരത്.

പ്രഭുദേവയുടെ സംവിധാനത്തിൽ ദബാങ്ങ് ത്രീയുടെ ചിത്രീകരണത്തിലാണ് സൽമാൻ.

Advertisement