ഫ്രീക്കന്‍മാരുടെ കിടിലോവിസ്‌കി മീന്‍ പിടുത്തം, കുട്ടനാട്ടില്‍ വടിയുപയോഗിച്ച് തലങ്ങും വിലങ്ങും അടിച്ച് ഇവര്‍ പിടിച്ച് കൂട്ടിയത് 30 കിലോ മീന്‍: വീഡിയോ വൈറല്‍

30

കൊച്ചി: പലതവണ കണ്ടിട്ടുണ്ടെങ്കിലും മീന്‍ പിടിക്കുന്നത് ഒരു അത്ഭുതമായി തോന്നിയത് ഈ വീഡിയോ കണ്ടപ്പോഴാണ്. ആയിരങ്ങള്‍ വില വരുന്ന ചൂണ്ടയും ലക്ഷങ്ങള്‍ വില വരുന്ന വലയും ഉപയോഗിച്ച് നടുക്കടലിലാണ് ഈ മീന്‍ പിടുത്തമെന്ന് കരുതിയതെങ്കില്‍ തെറ്റി.

Advertisements

കുട്ടനാട്ടിലെ പാടത്ത് മൂന്ന് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു ചെറിയ വടിയുപയോഗിച്ച് പിടിച്ച് കൂട്ടിയത് 30 കിലോയോളം മീനാണ്.

അതും വാളയും ചെമ്ബല്ലിയും തിലോപ്പിയയും അടക്കം നല്ല അഡാറ് മീനുകള്‍. ആലപ്പുഴ സ്വദേശികളായ ദിലീഷ്, ശ്രീനാഥ്, അരുണ്‍ എന്നിവര്‍ വ്യത്യസ്തമായ രീതിയില്‍ മത്സ്യബന്ധനം നടത്തുന്ന ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എന്നത്തേയും പോലെ ജോഗിംഗിന് ഇറങ്ങിയപ്പോഴാണ് പാടത്ത് നാട്ടുകാരായ ചിലര്‍ മീന്‍പിടിക്കുന്നതെന്ന് കണ്ടതെന്ന് യുവാക്കള്‍ പറയുന്നു. എന്നാല്‍ തങ്ങളുടെ കയ്യില്‍ മീന്‍പിടിക്കുന്നതിന് ആവശ്യമായ വലയോ ചൂണ്ടയോ മറ്റ് ഉപകരണങ്ങളോ ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് കയ്യില്‍ കിട്ടിയ ഒരു വടി ഉപയോഗിച്ച് മീനുകളെ പിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ദിലീഷാണ് വീഡിയോ പകര്‍ത്തിയത്. ദിലീഷും അരുണും ചേര്‍ന്നായിരുന്നു പാടത്തെ മത്സ്യബന്ധനം.

വീഡിയോ കാണാം…

Advertisement