ഒരു കാമുകിക്കുവേണ്ടി 2 കാമുകന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ അടി , 18 കാരി ജീവനും കൊണ്ടോടി; കോട്ടയം തിരുനക്കര സ്റ്റാന്‍ഡില്‍ നടന്നത് ഇങ്ങനെ

29

കോ​ട്ട​യം: ര​ണ്ടു കാ​മു​ക​ൻ​മാ​ർ ഒ​രു കാ​മു​കി​ക്കു വേ​ണ്ടി ത​മ്മി​ല​ടി​ച്ചു. പൊ​രി​ഞ്ഞ അ​ടി ന​ട​ക്കു​ന്ന​തി​നി​ടെ കാ​മു​കി അ​ടു​ത്ത ബ​സി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. ത​മ്മി​ല​ടി​ച്ച കാ​മു​ക​ൻ​മാ​ർ ഇ​ളി​ഭ്യ​രാ​യി മ​ട​ങ്ങു​ക​യും ചെ​യ്തു.

Advertisements

ഫേസ് ബു​ക്ക് പ്ര​ണ​യം അ​ടി​പി​ടി​യി​ൽ പ​രി​സ​മാ​പി​ച്ച സം​ഭ​വ​ത്തി​നു പി​ന്നാ​ലെ കോ​ട്ട​യ​ത്ത് മ​റ്റൊ​രു പ്ര​ണ​യ ക​ഥ​യി​ലെ അ​ടി​പി​ടി​ക്കും ന​ഗ​ര​വാ​സി​ക​ൾ സാ​ക്ഷി​ക​ളാ​കേ​ണ്ടി വ​ന്നു. യു​വ​തി​യു​ടെ ര​ണ്ടു കാ​മു​ക​ൻ​മാ​ർ ത​മ്മി​ൽ ക​ണ്ടു​മു​ട്ടി​യ​പ്പോ​ഴു​ണ്ടാ​യ ഏ​റ്റ​മു​ട്ട​ലി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം തി​രു​നക്ക​ര സ്റ്റാ​ൻ​ഡ് വേ​ദി​യാ​യ​ത്.

പ​തി​നെ​ട്ടു​കാ​രി​യാ​ണ് ക​ഥ​യി​ലെ നാ​യി​ക. കാ​മു​ക​നു​മാ​യി ഇ​വ​ൾ സം​സാ​രി​ച്ചു​കൊ​ണ്ടു നി​ൽ​ക്കു​ന്പോ​ഴാ​ണ് യു​വ​തി​യു​ടെ മ​റ്റൊ​രു കാ​മു​ക​ൻ ബ​സി​ൽ വ​ന്നി​റ​ങ്ങി​യ​ത്. ത​ന്‍റെ കാ​മു​കി​യു​മാ​യി ഒ​രു യു​വാ​വ് സ​ല്ല​പി​ക്കു​ന്ന​തു ക​ണ്ട് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​യാ​ളും യു​വ​തി​യു​ടെ കാ​മു​ക​നാ​ണെ​ന്നു കേട്ട് യു​വാ​വ് ഞെ​ട്ടി​യ​ത്. അ​തോ​ടെ യു​വാ​ക്ക​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​മാ​യി. വാ​ക്കേ​റ്റം ഒ​ടു​വി​ൽ കയ്യാങ്ക​ളി​യി​ൽ വ​രെ എ​ത്തി.

യു​വാ​ക്ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യ​തോ​ടെ സം​ഗ​തി പ​ന്തി​കേ​ടാ​കു​മെ​ന്നു മ​ന​സി​ലാ​ക്കി​യ യു​വ​തി ത​ന്ത്ര​പ​ര​മാ​യി സ്ഥ​ല​ത്തു​നി​ന്ന് മു​ങ്ങു​ക​യും ചെ​യ്തു. യു​വാ​ക്ക​ളു​ടെ കയ്യാങ്കളി ക​ണ്ടു നി​ന്ന​വ​ർ പ്ര​ശ്നം എ​ന്താ​ണെ​ന്നു ചോ​ദി​ച്ചെ​ങ്കി​ലും ഇ​രു​വ​രും മൗ​നം പാ​ലി​ച്ചു.

പി​ന്നെ ക​ണ്ടോ​ളാം എ​ന്നു പ​റ​ഞ്ഞാ​ണ് യു​വാ​ക്ക​ൾ പി​രി​ഞ്ഞ​ത്. പി​ന്നീ​ട് എ​ന്താ​യി എ​ന്നു വ്യ​ക്ത​മ​ല്ല. ഏ​താ​യാ​ലും യു​വ​തി​ക്ക് ഇ​നി ര​ണ്ടു കാ​മു​ക​ൻ​മാ​രു​ടെ അ​ടു​ത്തു പോ​കാ​നും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി.

Advertisement