Home kerala

നിങ്ങളെ പോലെ ഒരാള്‍ അങ്ങനെ പറയരുതായിരുന്നു, മോഹന്‍ലാലിനെതിരെ പ്രകാശ് രാജ്

91

മീ ടൂ പോലൊരു വിഷയത്തില്‍ അഭിപ്രായം പറയുമ്പോള്‍ മോഹന്‍ലാലിനെ പോലൊരു നടന്‍ കുറച്ച്‌ കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നു എന്ന് നടന്‍ പ്രകാശ് രാജ്.

Advertisements

പക്ഷേ, മീ ടൂ പോലൊരു വിഷയത്തില്‍ കുറച്ചു കൂടി ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട്. ലാലേട്ടനെ പോലൊരാളെ സമൂഹം ഉറ്റുനോക്കുന്നുണ്ടെന്ന് പ്രകാശ് രാജ് പ്രതികരിച്ചു.

മോഹന്‍ലാല്‍ അറിഞ്ഞുകൊണ്ട് പറഞ്ഞതാകാന്‍ സാധ്യതയില്ല. ചോദിച്ചപ്പോള്‍ പെട്ടന്ന് പറഞ്ഞ് പോയതാകാം. വളരെ സെന്‍സിബിള്‍ ആയ വ്യക്തിയാണ് മോഹന്‍ലാല്‍.

അറിയാതെ പറഞ്ഞു പോയതാണെന്ന് കരുതുന്നു. സത്രീകളെ ശരിക്കും ശാക്തീകരിക്കുന്ന പ്രവര്‍ത്തനമാണ് മീ ടൂ- എന്നാണ് പ്രകാശ് രാജിന്റെ അഭിപ്രായം. ഒരു സ്ത്രീ പീഡിപ്പിക്കപ്പെടുമ്ബോള്‍ നിശ്ശബ്ദത പാലിച്ചാല്‍ നമ്മളും കുറ്റവാളികള്‍ക്കൊപ്പമാവുകയാണ്.

സ്ത്രീ അനുഭവിക്കുന്ന വേദന, മുറിവ് യഥാര്‍ഥമാണ്. അത് കാണാതെ പോകരുത്. മീ ടൂ പോലൊരു പ്രസ്ഥാനത്തിന്റെ ആഴവും പരപ്പും നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ടെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.

Advertisement