പ്രവാസിസായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി 45 കാരൻ ചെയ്തത് ഞെട്ടിക്കുന്ന കാര്യങ്ങൾ

8

കൊച്ചി: മുറിയിൽ അതിക്രമിച്ച് കയറി യുവതിയെ ശാരീരികമായി കീഴ്‌പ്പെടുത്തി വിവസ്ത്രയായുള്ള ചിത്രങ്ങൾ എടുത്ത് ബ്ലാക്ക് മെയിൽ ചെയ്ത് സ്വർണവും പണവും തട്ടിയെടുത്തതായി പരാതി. പ്രവാസിസായ കൊച്ചി സ്വദേശിനിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്.

വൈക്കം കാട്ടിക്കുന്ന് സ്വദേശിയായ 45 വയസുകാരനെതിരെയാണ് യുവതി പരാതി നൽകിയത്. രണ്ട് വർഷം മുൻപാണ് സംഭവമുണ്ടായതെന്ന് നിയമപാലകർ പറയുന്നു. വീടിന്റെ അറ്റകുറ്റപ്പണികൾ നടത്താനെത്തിയപ്പോഴാണ് വൈക്കം സ്വദേശിയെ പരിചയപ്പെടുന്നത്.

Advertisement

തുടർന്ന് ഒരു ദിവസം മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തി മുറിയിൽ അതിക്രമിച്ചുകയറി കീഴ്‌പ്പെടുത്തുകയായിരുന്നു. തുണിയില്ലാ ചിത്രങ്ങളും പകർത്തി. അവ ഭർത്താവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്ന് പരാതിയിൽ പറയുന്നതായി പൊലീസ് പറയുന്നു.

സമ്പാദ്യത്തിൽ ഒട്ടുമുക്കാലും വൈക്കം സ്വദേശി തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഒരിക്കൽ വീട്ടിൽനിന്ന് വിളിച്ചിറക്കി അടിച്ചു. നിലത്തുവീണപ്പോൾ അടിവയറ്റിൽ തൊഴിച്ചു. രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷണർക്ക് യുവതി പരാതി നൽകിയത്.

Advertisement