രണ്ട് പെൺകുട്ടികളേയും ഭർത്താവിനേയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടിയത് മൂന്നു തവണ, മൂന്നു വെട്ടവും എട്ടിന്റെ പണികൊടുത്ത് ഭർത്താവ്

45

രണ്ട് പെൺകുട്ടികളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പൊലീസ് പിടികൂടി. ഭർത്താവിന്റെ പരാതിയെ തുടർന്നാണ് നടപടി. നെടുമ്പനയിലാണ് സംഭവം. നെടുമ്പന സ്വദേശി അൻഷ(29) കാമുകൻ മലയിൻകീഴ് സ്വദേശി സനൽ(39) എന്നിവരെയാണ് പോലീസ് പൊക്കിയത്.

അൻഷയ്ക്ക് മൂന്നും ആറും വയസ്സുള്ള രണ്ട് പെൺകുട്ടികളുണ്ട്. ഇവരെ ഉപേക്ഷിച്ചാണ് സനലിനൊപ്പം യുവതി ഒളിച്ചോടിയത്. മൂന്നാം തവണയാണ് അൻഷ വീട് വിട്ട് പോകുന്നത്. ഇത് മൂന്നാം തവണയാണ് യുവതി കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിക്കുന്നതും പിടിയിലാകുന്നതും.

Advertisements

കഴിഞ്ഞവർഷം ഒരു കുട്ടിയുമായി വീടുവിട്ട് പോയ ഇവരെ ചാത്തന്നൂർ പൊലീസ് പിടികൂടി പരവൂർ കോടതിയിൽ ഹാജരാക്കുകയും കോടതി ഇവരെ കുടുംബത്തോടൊപ്പം വിട്ടയയ്ക്കുകയുമായിരുന്നു. പിന്നീട് രണ്ടാമത്തെ കുട്ടിയുമായി കാമുകനൊടൊപ്പം കടന്ന ഇവരെ കണ്ണനല്ലൂർ പൊലീസ് പിടികൂടി കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ ശേഷം വിട്ടയച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം മക്കളെ കൂട്ടാതെ ഇരുവരും മുങ്ങിയത്. എന്നാൽ, അതും പാളിപ്പോവുകയായിരുന്നു. ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരെ പിടികൂടിയത്.

Advertisement