അങ്ങനെ പറയുന്നത് ശരിയല്ല, ഇന്ത്യ അങ്ങനെ ചെയ്യില്ല; ടീം ഇന്ത്യയ്ക്ക് പിന്തുണയുമായി പാകിസ്താൻ നായകൻ സർഫറാസ് അഹമ്മദ്

24

ഇത്തവണത്തെ ലോകകപ്പിൽ പാകിസ്ഥാനെ പുറത്താക്കാൻ ഇന്ത്യ മനപ്പൂർവ്വം ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങിയെന്ന ആരോപണം തള്ളി പാകിസ്താൻ നായകൻ സർഫറാസ് അഹമ്മദ്. ഇന്ത്യ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് സർഫറാസ് തുറന്ന് പറഞ്ഞു. ലോകകപ്പിൽ നിന്നും പുറത്തായി നാട്ടിൽ തിരിച്ചെത്തിയ ശേഷം കറാച്ചിയിൽ വെച്ച് നടന്ന വാർത്ത സമ്മേളനത്തിലാണ് സർഫറാസ് ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്.

ഇല്ല, ഇല്ല, അങ്ങനെ പറയുന്നത് ശരിയല്ല, ഞങ്ങളുടെ വഴി മുടക്കാനല്ല ഇന്ത്യ തോറ്റത്. ജയിക്കാനുള്ള ആഗ്രഹത്തിൽ ഇംഗ്ലണ്ട് നന്നായി കളിച്ചതുകൊണ്ടു മാത്രമാണെന്ന് സർഫറാസ് പറഞ്ഞു. നേരത്തെ പാകിസ്ഥാന്റെ സെമി പ്രവേശനം തടയാൻ ഇന്ത്യ മനപ്പൂർവ്വം ഇംഗ്ലണ്ടിനോട് തോറ്റ് കൊടുത്തതാണെന്ന ആരോപണം ഉയർന്നിരുന്നു. ജയിക്കാവുന്ന മത്സരം മെല്ലപ്പോക്ക് നടത്തിയാണ് ഇന്ത്യ അന്ന് തോറ്റത്.

Advertisements

വാർത്തസമ്മേളനത്തിനിടെ ഒരു മാധ്യമപ്രവർത്തക ബംഗ്ലാദേശിനെ ബംഗാളികൾ എന്ന് പരാർശിച്ചതിനേയും സർഫറാസ് നിരുത്സാഹപ്പെടുത്തി.

ആ വാക്ക് ദയവു ചെയ്ത് ഉപയോഗിക്കരുത്. അതു സമൂഹമാധ്യമങ്ങളിലും മറ്റും നിങ്ങൾക്കു പ്രശ്നങ്ങളുണ്ടാക്കും. അവരെ ബംഗ്ലദേശ് എന്നുതന്നെ അഭിസംബോധന ചെയ്യാമല്ലോ. നിങ്ങൾ ഉപയോഗിക്കുന്ന ആ വാക്ക് പ്രശ്നമാണ് അങ്ങനെ പറയരുത്.

ബംഗാളികൾക്കെതിരെ ഷുഹൈബ് മാലിക്കിന് എന്തുകൊണ്ട് വിടവാങ്ങൽ മത്സരം കളിക്കാൻ അവസരം നൽകിയില്ല എന്നായിരുന്നു മാധ്യമപ്രവർത്തകയുടെ ചോദ്യം.

ലോകകപ്പിൽ മോശം പ്രകടനത്തിന്റെ പേരിൽ മാപ്പ് പറയാനില്ലെന്ന് പറഞ്ഞ സർഫറാസ് ലോകകപ്പിൽ മികച്ച പ്രകടനമാണ് പാകിസ്ഥാൻ കാഴ്ച്ചവെച്ചതെന്ന് വിശ്വസിക്കുന്നായും സർഫറാസ് പറഞ്ഞു.

Advertisement