എല്ലാവരും ചോദിച്ചത് നിങ്ങൾ എങ്ങനെ സെ ക് സ് ചെയ്യുമെന്നായിരുന്നു, ഇതിൽ ആരാണ് ആണ്, ആരാണ് പെണ്ണ് എന്നും പലരും ചോദിച്ചു: വെളിപ്പെടുത്തലുമായി ദയ ഗായത്രിയും ശ്രുതി സിത്താരയും

3277

സോഷ്യൽ മീഡിയയിലും വാർത്താകോളങ്ങളിലും അടുത്തിടെ നിറഞ്ഞു നിന്നിരുന്ന പേരുകൾ ആയിരുന്നു ദയ ഗായത്രിയുടേയും ശ്രുതി സിത്താരയുടേയും. അടുത്തിടെയായിരുന്നു ദയ ഗായത്രിയും ശ്രുതി സിത്താരയും പ്രണയം പരസ്യമാക്കിയത്. ട്രാൻസ്ജെൻഡർ കപ്പിളായ ഇരുവരുടേയും വിശേഷങ്ങളും ചിത്രങ്ങളുുമെല്ലാം സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. നാളുകൾക്ക് മുൻപായിരുന്നു ദയ ഗായത്രിയും ശ്രുതി സിത്താരയും തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

പരസ്പരം നന്നായി മനസിലാക്കാൻ കഴിയുന്നുണ്ടെന്നും ഒരു പ്രണയത്തിൽ അതേറെ പ്രധാനപ്പെട്ടത് ആണെന്ന് ആറിയാമെന്നും ഇരുവരും പറഞ്ഞിരുന്നു. പ്രണയം വീട്ടിൽ അവതരിപ്പിക്കാനായി പോയപ്പോൾ വീട്ടുകാരൊന്നും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ലെന്ന് ഇരുവരും പറയുന്നു. രണ്ടാൾക്കും നല്ല രീതിയിൽ പൊസസീവ്നെസുണ്ടെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

Advertisements

ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും പ്രണയവിശേഷങ്ങൾ പങ്കുവെച്ചത്. ഞങ്ങൾ ഇത് തുടങ്ങുന്ന സമയത്ത് ഇത്രയും വലിയ വാർത്തയാവുമെന്നൊന്നും കരുതിയിരുന്നില്ല. ഹെയ്ദി സാദിയയുടെ ഒരു ആശംസ പോസ്റ്റിലൂടെയായാണ് ഞങ്ങളുടെ പ്രണയം വൈറലായത്. ദയയ്ക്കെതിരെ സൈബറാക്രമണം കുറച്ച് രൂക്ഷമായിരുന്നു. ആദ്യമൊക്കെ സങ്കടമായിരുന്നു.

2 വർഷമായുള്ള പ്രണയമാണ് ഞങ്ങളുടേത്. നേരത്തെ വേറൊരു പ്രണയമുണ്ടായിരുന്നു ദയയ്ക്ക്. അത് ബ്രേക്കപ്പായപ്പോൾ തകർന്നുപോയിരുന്നു. ആ സമയത്ത് ആശ്വസിപ്പിച്ച് ശ്രുതി കൂടെയുണ്ടായിരുന്നു. അങ്ങനെയാണ് ലിവിങ് റ്റുഗദറിലേക്ക് പോയത്. ആദ്യമൊരു സ്പാർക്ക് വന്നത് എനിക്കാണ്. ഇഷ്ടപ്പെടുന്നയാളെ നന്നായി കെയർ ചെയ്യും. എല്ലാത്തിനും കൂടെ നിൽക്കുന്നയാളാണ് ദയയെന്നായിരുന്നു ശ്രുതി പറഞ്ഞത്. എന്നെ നന്നായി കെയർ ചെയ്യുന്നയാളാണ് ശ്രുതി.

Also Read
നിങ്ങളുടെ സ്‌നേഹ നിർഭരമായ ഹൃദയത്തിന് അതിരുകൾ ഇല്ലായിരുന്നു അംബി, അംബരീഷിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സുമലത

പരിചയപ്പെട്ടപ്പോൾ മുതലേ നല്ല സ്നേഹമുണ്ടായിരുന്നു. അനന്യകുമാരി അലക്സിന്റെ ഫ്ളാറ്റിൽ വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നത്. ഇഷ്ടം പറഞ്ഞില്ലെങ്കിലും ഞങ്ങൾക്ക് പരസ്പരം മനസിലാവുന്നുണ്ടായിരുന്നു. സീരിയസായിട്ടുള്ള പ്രേമമാണെന്ന് നമ്മൾ അടുത്തിടെയാണ് മനസിലാക്കിയത്. ട്രാൻസാവുന്ന സമയത്ത് തന്നെ എന്റെ ഇഷ്ടം ഞാൻ മനസിലാക്കിയിരുന്നു.

ഇവളെ സൂക്ഷിക്കണമെന്ന തരത്തിലുള്ള കമന്റുകളും കളിയാക്കലുകളുമൊക്കെ കേട്ടിരുന്നു. ശ്രുതിയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്നു. അങ്ങോട്ട് പോയി ഇഷ്ടം പറയാൻ മടിയായിരുന്നു. ശ്രുതി എങ്ങനെ എടുക്കുമെന്ന് അറിയില്ലായിരുന്നു. ടിക് ടോക് സമയത്തൊക്കെ ഞങ്ങൾ കാമുകിയെന്നൊക്കെ പറഞ്ഞാണ് ക്യാപ്ഷൻ കൊടുക്കാറുള്ളത്. പിന്നെ അതുപോലെ തന്നെയായെന്ന് ദയയും ശ്രുതിയും പറയുന്നു. ശ്രുതി നിരീശ്വരവാദിയാണ്. എന്നാൽ എന്റെ കൂടെ അമ്പലത്തിലേക്കൊക്കെ വരാറൊക്കെയുണ്ട്.

ഞങ്ങൾ വഴക്കൊക്കെയിടാറുണ്ട് പൊസസീവ്നെസുണ്ട് രണ്ടുപേർക്കും. എന്നെ വേറൊരാൾ നോക്കുന്നതോ ശ്രദ്ധിക്കു ന്നതോ ശ്രുതിക്ക് ഇഷ്ടമില്ല. ഞങ്ങൾ രണ്ടാളും സോഷ്യൽമീഡിയയിൽ ആക്ടീവാണ്. അതുകൊണ്ടൊക്കെയാവും ഇത് വലിയ ചർച്ചയായത്. ഇതെത്രകാലം എന്നൊക്കെയാണ് ചിലരുടെ ചോദ്യങ്ങൾ. പ്രണയമുള്ളിടത്തോളം സ്നേഹമുള്ളി ടത്തോളം ഒന്നിച്ച് കഴിയുക. ഞങ്ങൾക്കങ്ങനെ കണ്ടീഷനുകൾ ഒന്നുമില്ല.

ഞാൻ സീരിയസായിട്ട് റിലേഷൻഷിപ്പിൽ ആവുന്നത് ഇപ്പോഴാണ്. കഴിഞ്ഞയാഴ്ച ഇവളേയും കൊണ്ടുപോയാണ് റിലേഷനെക്കുറിച്ച് പറഞ്ഞത്. അച്ഛൻ എല്ലാത്തിനും സപ്പോർട്ടീവാണ്. നിന്റെ സന്തോഷമാണ് ഞാൻ നോക്കുന്നത്. മികച്ചത് തന്നെ നീ തിരഞ്ഞെടുക്കുമെന്നായിരുന്നു അച്ഛൻ പറഞ്ഞതെന്ന് ശ്രുതി പറയുന്നു. എൻരെ ബ്രേക്കപ്പ് വീട്ടുകാരേയും സങ്കടപ്പെടുത്തിയിരുന്നു. അവർക്ക് അവനൊരു മകനെപ്പോലെയായിരുന്നു.

Also Read
എല്ലായിടത്തും ഗേൾഫ്രണ്ടിനെ കൊണ്ടുപോകാൻ പറ്റില്ല, അപ്പോ എല്ലാത്തിനും സഹകരിക്കാൻ റെഡി ആയിരിക്കണം, മനസിൽ വന്ന തെറി ഞാൻ പുറത്തെടുത്തില്ല; ദുരനുഭവം വെളിപ്പെടുത്തി മഞ്ജുവാണി ഭാഗ്യരത്നം

ഇങ്ങനെയൊരു റിലേഷൻ സ്വീകരിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടുണ്ട്. പിന്നീട് അവരും സമ്മതിക്കുകയായിരുന്നു. നീയാരെ കല്യാണം കഴിച്ചാലെന്താ, നിന്റെ സന്തോഷമാണ് പ്രധാനമെന്നായിരുന്നു അച്ഛൻ പറഞ്ഞതെന്നായിരുന്നു ദയ പറഞ്ഞത്. റിലേഷൻ ഷിപ്പായത് കൊണ്ട് ഞങ്ങളുടെ ഫ്യൂച്ചർ പ്ലാനികളിലൊന്നും മാറ്റമില്ല. അഭിനേത്രിയാവുകയെന്നതാണ് എന്റെ വലിയ സ്വപ്നം, അതിനുള്ള അവസരങ്ങളൊക്കെ വന്നിട്ടുണ്ട്. അതനുസരിച്ച് നീങ്ങുകയാണെന്നായിരുന്നു ശ്രുതി സിത്താര പറഞ്ഞത്.

എന്റെ ഇഷ്ടത്തിന് അനുസരിച്ച് ഞാനും പോവുന്നു എന്നായിരുന്നു ശ്രുതിയുടെ മറുപടി. നിങ്ങളെങ്ങനെ സെ ക് സ് ചെയ്യും, ഇതിലാരാണ് ആണ്, ആരാണ് പെണ്ണ് എന്നായിരുന്നു ഞങ്ങളേറ്റവും കൂടുതൽ കേട്ട ചോദ്യം. പാർട്നർഷിപ്പിൽ എപ്പോഴും ഒരാണ് വേണം പെണ്ണ് വേണം, അല്ലെങ്കിൽ ഒരു ഡൊമിനേഷൻ വേണം അങ്ങനെയുള്ള ചിന്താഗതി കാരണം കുറേപേർ ഇതേക്കുറിച്ച് ചോദിച്ചിട്ടുണ്ട്.

ഫിസിക്കൽ റിലേഷൻഷിപ്പ് ഉണ്ടാവണമെന്നില്ല പ്രണയത്തിൽ. അത് ഞങ്ങളുടെ പേഴ്സണലായിട്ടില്ല കാര്യമാണ്. അത് എല്ലാ റിലേഷനിലും ഉണ്ടാവണമെന്നില്ല, ഉണ്ടായാലും അത് അവരുടെ വ്യക്തിപരമായ കാര്യമാണ്. അത് മറ്റുള്ളവരോട് പറയണമെന്നില്ലല്ലോ എന്ന് ദയ ഗായത്രിയും ശ്രുതി സിത്താരയും പറയുന്നു.

Advertisement