നിങ്ങളുടെ സ്‌നേഹ നിർഭരമായ ഹൃദയത്തിന് അതിരുകൾ ഇല്ലായിരുന്നു അംബി, അംബരീഷിന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി സുമലത

369

മലയാളടക്കമുള്ള തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നടിയായി തിളങ്ങി നിന്നിരുന്ന താരമാണ് സുമലത. നിരവധി മലയാള സിനിമയിൽ വേഷമിട്ടിട്ടുള്ള താരം മോഹൻലാൽ പത്മരാജൻ ടീമിന്റെ തൂവാനത്തുമ്പകളിലെ ക്ലാരയായി മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടുക ആയിരുന്നു സുമലത.

നിറക്കൂട്ട്, ന്യൂഡൽഹി, നായർസാബ്, ഇസബെല്ല, താഴ്വാരം തുടങ്ങിയ ചിത്രങ്ങളിലെ സുമലതയുടെ കഥാപാത്രങ്ങൾ ഇന്നും മലയാളി കളുടെ മനസ്സിൽ മായാതെ നിൽക്കുന്നവയാണ്. അക്കാലത്ത് മലയാളത്തിലെ തിരക്കേറിയ നായികമാരിൽ ഒരാൾ കൂടിയായിരുന്ന സുമലത പിന്നീട് അന്യഭാഷാ ചിത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക ആയിരുന്നു.

Advertisements

കന്നഡ സിനിമയിലെ മുൻനിര താരമായിരുന്ന അംബരീഷ് ആയിരുന്നു സുമലതയുടെ ഭർത്താവ്. സിനിമയിൽ മാത്രമല്ല രാഷ്ട്രീയ ത്തിലും സജീവമായിരുന്നു അദ്ദേഹം. 2018 നവംബർ 27നായിരുന്നു അംബരീഷിന്റെ വിയോഗം. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിടവാങ്ങലിൽ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ വേദനിച്ചിരുന്നു.

Also Read
എല്ലായിടത്തും ഗേൾഫ്രണ്ടിനെ കൊണ്ടുപോകാൻ പറ്റില്ല, അപ്പോ എല്ലാത്തിനും സഹകരിക്കാൻ റെഡി ആയിരിക്കണം, മനസിൽ വന്ന തെറി ഞാൻ പുറത്തെടുത്തില്ല; ദുരനുഭവം വെളിപ്പെടുത്തി മഞ്ജുവാണി ഭാഗ്യരത്നം

അംബരീഷിന്റെ വിടവാങ്ങലിന് ശേഷം സുമലത അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. അതേ സമയം ഇപ്പോഴിതാ അംബരീഷിന്റെ പിറന്നാൾ ദിനത്തിൽ പ്രിയതമനെക്കുറിച്ച് സുമലത എഴുതിയ കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്.

ആകാശത്തിന് അതിരുകളില്ല, അംബരീഷ് എന്നാൽ ആകാശത്തിന്റെ നാഥൻ എന്നാണർത്ഥം. നിങ്ങളുടെ സ്‌നേഹ നിർഭരമായ ഹൃദയത്തിന് അതിരുകളില്ലായിരുന്നു. മറക്കാനാവാത്ത ഓർമ്മകൾ സമ്മാനിച്ചാണ് നിങ്ങൾ ഞങ്ങളെയെല്ലാം വിട്ടുപോയത്. സന്തോഷത്തിന്റെ ഒരു ജീവിതകാലം, ഒപ്പം പരിധിയില്ലാത്ത സ്നേഹവും.

എക്കാലത്തെയും വലിയ ഹൃദയമുള്ള മനുഷ്യന് 70 വയസ്സ് ഒരു ചെറിയ സംഖ്യയാണ്. എങ്കിലും നിങ്ങൾ എന്നെന്നും ജീവിക്കും. പിന്നെ എക്കാലവും പ്രായമില്ല അംബീ. എന്നേക്കും, എന്നായിരുന്നു സുമലത കുറിച്ചത്. അംബരീഷിന്റെയും സുമലതയുടെ നിരവധി സുഹൃത്തുക്കളും ആരാധകരും പിറന്നാൾ ദിനത്തിൽ ആശംസകളും ഓർമ്മപ്പൂക്കളും നേർന്ന് പോസ്റ്റുകൾ ഇട്ടിരുന്നു.

മകന്റെ ആദ്യസിനിമ റിലീസ് ചെയ്യുന്നതിന് ഇടയിലായിരുന്നു അംബരീഷിന്റെ അപ്രതീക്ഷിത വിയോഗം. ഒരു റിബൽ ആക്ടറായാണ് സിനിമാലോകം അംബരീഷിനെ വിശേഷിപ്പിച്ചിരുന്നത്. സിനിമയിൽ തിളങ്ങി നിന്ന കാലത്തായിരുന്നു സുമലതയുമായുള്ള അംബരീഷിന്റെ വിവാഹം. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്.

Also Read
താളപ്പിഴകൾ സംഭവിച്ചു എന്റെ വ്യക്തി ജീവിതത്തെയും അത് ബാധിച്ചു; ഭാര്യ ദർശനയുമായി അടിച്ച് പിരിഞ്ഞതിനെ കുറിച്ച് വിജയ് യേശുദാസ്

സുമലതയുമായുള്ള വിവാഹത്തിന് വീട്ടുകാരോ അടുത്ത സുഹൃത്തുക്കളോ പോലും സമ്മതിച്ചിരുന്നില്ല. അൽപായുസ്സുള്ള ദാമ്പത്യ മായിരിക്കും ഇവരുടേത് എന്നായിരുന്നു ജോത്സ്യന്മാരുടെ പ്രവചനം. പ്രതിസന്ധികളെ അവഗണിച്ച് ഇരുവരും ഒന്നിക്കുകയായിരുന്നു. പ്രവചനങ്ങളെ കാറ്റിൽ പറത്തിയുള്ള വളരെ മനോഹരമായ ജീവിതമായിരുന്നു ഇരുവരും പിന്നീട് കാഴ്ചവെച്ചത്.

Advertisement