പ്രവാസിയുടെ ഭാര്യയായ ആതിര ഒളിച്ചോടിയത് ഉറ്റസുഹൃത്തിന്റെ ഭർത്താവിന്റെ കൂടെ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

75

താമരശ്ശേരി: 2018 ജനുവരിയിലായിരുന്നു ഉറ്റസുഹൃത്തിന്റെ ഭർത്താവിനൊപ്പം ഒളിച്ചോടിയ യുവതി പിടിയിലായ സംഭവം ഉണ്ടായത്. കൊടുവള്ളി പോലീസാണ് പ്രവാസിയുടെ ഭാര്യയായ യുവതിയെയും കാമുകനെയും പിടികൂടിയത്.

താമരശ്ശേരി മൂന്നാതോട് പനയുള്ളകുന്നുമ്മൽ ലിജിൻ ദാസ്(28), എളേറ്റിൽ പുതിയോട്ടിൽ ആതിര (24) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് മാനാഞ്ചിറക്കു സമീപത്തുനിന്നാണ് കൊടുവള്ളി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഭാര്യയെയും മൂന്നു വയസുകാരനായ കുട്ടിയെയും കാണാനില്ലെന്ന് യുവതിയുടെ ഭർത്താവ് കൊടുവള്ളി പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.

Advertisements

കാസർകോട്, ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ യുവതി ചെന്നിരുന്നതായി വിവരം ലഭിച്ചിരുന്നു. എന്നാൽ, പാലക്കാട് മലബാർ ഗോൾഡ് ജൂവലറിയിൽ ഉപേക്ഷിച്ചതായി യുവതി തന്നെ ബന്ധുക്കളെ ഫോൺ വിളിച്ച് അറിയിച്ചതിനെ തുടർന്ന് കുട്ടിയെ പാലക്കാട് സൗത്ത് പൊലീസ് കണ്ടെത്തുകയായിരുന്നു. മകനെ ഉപേക്ഷിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റു ചെയ്തത്. യുവതിയും കൂടെയുള്ള യുവാവും കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യം ജൂവലറിയിലെ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു.

തുടർന്ന് പാലക്കാടെത്തിയ കൊടുവള്ളി പൊലീസ് കുട്ടിയെ ഏറ്റെടുത്ത് ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തിരുന്നു. ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പമാണ് ആതിര ഒളിച്ചോടിയത്. ഭർത്താവ് വിദേശത്ത് കഷ്ടപെട്ടുണ്ടാക്കിയ സ്വത്തും കൈക്കലാക്കിയായിരുന്നു യുവതി നാടുവിട്ടത്. സ്വർണ്ണവും പണവും മുഴുവൻ കൈയിലെടുത്ത ശേഷമാണ് ആതിര ലിജിനൊപ്പം ഒളിച്ചോടിയത്.

മലബാർ ഗോൾഡ് ജൂവലറിയിലെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ലിജിൻ. ലിജിന്റെ ഭാര്യയും ആതിരയും കോളേജിൽ ഒരുമിച്ച് പഠിച്ചവരാണ്. തുടർന്ന് ഇരുവരുടെയും വിവാഹശേഷവും സൗഹൃദം തുടർന്നു. പിന്നീട് കൂട്ടുകാരിയുടെയൊപ്പം ലിജിൻ ആതിരയുടെ വീട്ടിൽ പതിവായി എത്തുമായിരുന്നു. എന്നാൽ ഇവർ തമ്മിൽ മറ്റൊരു തരത്തിലുള്ള ബന്ധം ഉടലെടുത്തത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല.

പിന്നീട് ഒളിച്ചോടിയ ശേഷം വിളിച്ച് വിവരം പറഞ്ഞപ്പോഴാണ് വീട്ടുകാർ പോലും ഈ ബന്ധം അറിഞ്ഞത്. ഭാര്യ ഒളിച്ചോടിയ വിവരമറിഞ്ഞാണ് ഭർത്താവ് അടിയന്തിരമായി നാട്ടിലെത്തിയത്. തുടർന്ന് കൊടുവള്ളി പോലീസ് സ്റ്റേഷനിലെത്തി ഇരുവീട്ടുകാരും പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം നടന്നത്. (കേരളത്തിൽ നടന്ന ഒളിച്ചോട്ടങ്ങളെ കുറിച്ചുള്ള പ്രത്യേക അനേഷണ പരമ്പരയിൽ നിന്നുമുള്ളത്)

Advertisement