Home Entertainment

ബിബിൻ ജോർജും ഗൗരി കിഷനും: മാർഗം കളിയിലെ അടിപൊളി വീഡിയോ ഗാനം പുറത്ത്

40

തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ് നായകനാകുന്ന പുതിയ ചിത്രം മാർഗം കളി ഓഗസ്റ്റിൽ തിയറ്ററുകളിലെത്തുകയാണ്. കുട്ടനാടൻ മാർപ്പാപ്പ എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീജിത് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം കോമഡി എന്റർടെയ്നറാണ്.

നമിത പ്രമോദാണ് ചിത്രത്തിലെ നായിക. 96 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഗൗരി കിഷനും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. കോമഡി സ്റ്റാർസ് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ ശശാങ്കനാണ് തിരക്കഥ ഒരുക്കിയത്.

Advertisements

ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, ശാന്തി കൃഷ്ണ, മല്ലിക സുകുമാരൻ, ഇന്നസെന്റ്, രമേഷ് പിഷാരടി, സലിംകുമാർ, സുനിൽ സുഖദ തുടങ്ങിയവരും അഭിനയിക്കുന്നു. ഷൈൻ അഗസ്റ്റിനും ആൽവിൻ ആന്റണിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Advertisement