പേടിപ്പിക്കാൻ വിനയൻ വീണ്ടും: ആകാശഗംഗ 2 ന്റെ ഞെട്ടിക്കുന്ന ടീസർ പുറത്ത്

19

മലയാള സിനിമയിലെ മികച്ച ഹൊറർ സിനിമായ ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തിറങ്ങി. വിനയൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ടീസറിൽ ഭയപ്പെടുത്തിന്ന രംഗങ്ങളാണ് ഉള്ളത്. ചിത്രത്തിൽ പുതുമുഖം ആരതിയാണ് നായിക.

ഹരീഷ് കണാരൻ, ധർമ്മജൻ ബോൾഗാട്ടി,രമ്യാ കൃഷ്ണൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാർ, രാജാമണി, ഹരീഷ് പേരടി, സുനിൽ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയൻ, നസീർ സംക്രാന്തി, പ്രവീണ, തെസ്‌നി ഖാൻ, വത്സലാ മേനോൻ, ശരണ്യ തുടങ്ങിയവരാണ് അണിനിരക്കുന്നു.

Advertisements

പ്രകാശ് കുട്ടി ക്യാമറയും, ബിജിബാൽ സംഗീതവും ഹരിനാരായണനും രമേശൻ നായരും ചേർന്ന് ഗാനരചനയും നിർവഹിക്കുന്നു. പുതുമഴയായി വന്നു എന്ന ആകാശഗംഗയിലെ പാട്ട് ബേർണി ഇഗ്‌നേഷ്യസ് തന്നെ റീമിക്‌സ് ചെയ്യുന്നു.

റോഷൻ ആണ് മേക്കപ്പ്. ബോബൻ കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിങ്ങും നിർവഹിക്കുന്നു. 1999-ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രം ആകാശഗംഗയ്ക്ക് രണ്ടാം ഭാഗമാണ് ചിത്രം.

Advertisement