ഒരു വർഷം മുമ്പ് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഉണങ്ങാത്ത മുറിവുകൾ ; അനന്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നതിങ്ങനെ

141

ഒരു വർഷം മുമ്പു നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഉണങ്ങാത്ത മുറിവുകൾ അനന്യ കുമാരി അലക്‌സിന്റെ ശരീരത്തിൽ ഉള്ളതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇടപ്പള്ളിയിലെ ഫ്‌ലാറ്റിലാണ് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് അനന്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പോലീസിന് കൈമാറി.

Also read

Advertisement

ജീവിതം അവസാനിപ്പിയ്ക്കും മുന്നേ അനന്യയുടെ പങ്കാളി ജിജു പങ്കുവച്ച വാട്‌സാപ്പ് സ്റ്റാറ്റസ് നൊമ്പരമാകുന്നു

ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു നടത്തിയ ശസ്ത്രക്രിയയുടെ ഉണങ്ങാത്ത മുറിവുകൾ അനന്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ഉണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. അനന്യയുടെ മരണം ആത്മഹത്യയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ചികിത്സാ പിഴവ് ആരോപണത്തിൽ വ്യക്തത വരുത്തുന്നതിന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാരുമായി സംസാരിക്കുമെന്ന് കളമശേരി സർക്കിൾ ഇൻസ്‌പെക്ടർ പിആർ സന്തോഷ് വ്യക്തമാക്കിയിരുന്നു.

അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിനെ വെള്ളിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ജിജുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ചൊവ്വാഴ്ചയാണ് അനന്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്.

Also read

തികച്ചും ഒരു പരാജയം ആയിരുന്നു ആ സർജറി : പട്ടി കടിച്ചു പറിച്ചത് പോലെയാണ്, പെയിൻ സഹിക്കുന്നില്ല! എന്നവൾ പറഞ്ഞു ; കുട്ടിക്കാലം മുതൽ അവൾ കണ്ട സ്വപ്നങ്ങൾക്ക് വിരാമം

കേരളക്കരയാകെ വിഷമത്തിലാക്കിയിരിക്കുകയാണ് ഈ സുഖ വാർത്തകൾ. പ്രതികരിക്കേണ്ട സമയത്ത് ആരു പ്രതിരരിച്ചില്ലെന്നും പലരും സോഷ്യൽമീഡിയയിൽ അഭിപ്രായപ്പെടുന്നുണ്ട്.

ലിംഗമാറ്റ ശസ്ത്രക്രിയ്യയ്ക്ക് ശേഷം വളരെ വേദന സഹിച്ചാണ് അനന്യ ജീവിച്ചിരുന്നത്. തനിയ്ക്ക് നീതി കിട്ടാൻ ഔരുപാടി വാതിലുകൾ മുട്ടിയ ശേഷമാണ് അനന്യ ഈ വഴി തിരഞ്ഞെടുത്തതെന്നാണ് അനന്യയുടെ സുഹൃത്തുക്കളിൽ നിന്ന് അറിയാൻ കഴിയുന്നത്.

Advertisement