ജീവിതം അവസാനിപ്പിയ്ക്കും മുന്നേ അനന്യയുടെ പങ്കാളി ജിജു പങ്കുവച്ച വാട്‌സാപ്പ് സ്റ്റാറ്റസ് നൊമ്പരമാകുന്നു

81

ട്രാന്‌സ്‌ജെന്റർ ആയ അനന്യയുടെ മരണം ഏൽപ്പിച്ച ആഘാതം വിട്ടുമാറും മുന്നേയായിരുന്നു പങ്കാളി ജിജുവിന്റേയും മരണം. ചികിത്സാ പിഴിവിനെ തുടർന്ന് മരണ വേദനയും പേറി ജീവിച്ച അനന്യയുടെ മരണം പ്രിയപ്പെട്ടവരിൽ നെഞ്ചു പൊട്ടുന്ന വേദനയാണ് ഉണ്ടാക്കിയത്. ആ വേദനയിൽ തകർന്നു പോയ ജിജു ഒരു സാന്ത്വന വാക്കിനുപോലും കാത്തുനിൽക്കാതെ പോയ്മറഞ്ഞു. അവൾ യാത്രയായി മരണത്തിന്റെ അതേ ലോകത്തേക്ക്.

Also read

Advertisement

ഫെമിനസത്തിലെ എന്റെ സ്റ്റാൻഡ് ഒരിക്കലും മാറില്ല, അതെ ഞാൻ അഹങ്കാരി ആണ്: തുറന്നു പറഞ്ഞ് റിമ കല്ലിങ്കൽ

ഒപ്പം ചേർത്തു നിർത്തി ഒരുമിച്ച് ജീവിക്കാൻ കൊതിച്ചിരിക്കേ ഒരുമുഴം കയറിൽ അനന്യ എല്ലാം അവസാനിച്ചപ്പോൾ മാനസിക തകർന്ന നിലയിലായിരുന്നു ജിജു. മരണം തെരഞ്ഞെടുക്കും മുന്നേ ജിജു പങ്കുവച്ച വാട്‌സാപ്പ് സ്റ്റാറ്റസും ആ വേദനകളെ പരകോടിയിലെത്തിക്കുകയാണ്.

മരണത്തിനോ ഭ്രാന്തിനോ മാത്രമേ എന്നിലെ നിന്റെ ഓർമ്മകളേ ഇല്ലാതാക്കാൻ കഴിയൂ എന്നായിരുന്നു ജിജുവിന്റെ വാട്‌സാപ്പ് സ്റ്റാറ്റസ്. ദയ ഗായത്രിയാണ് വാട്‌സാപ്പ് സ്റ്റാറ്റസ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ചത്.

വൈറ്റില തൈക്കൂടത്ത് ജവഹർ റോഡിലുള്ള സുഹൃത്തുക്കളുടെ വീട്ടിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ/യാണ് ജിജുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞിരുന്നു.

ഭക്ഷണം വാങ്ങാൻ പുറത്തുപോയ സുഹൃത്തുക്കൾ തിരിച്ചു വന്നപ്പോഴാണ് മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Also read

എന്തു പറ്റിയെന്ന് ആരാധകർ ; പ്രയാഗയുടെ പുത്തൻ ഗ്ലാമറസ് ചിത്രങ്ങൾ കണ്ട് ഞെട്ടി സോഷ്യൽമീഡിയ

അനന്യയ്‌ക്കൊപ്പം താമസിച്ചിരുന്ന ജിജു, ചൊവ്വാഴ്ച ഇടപ്പള്ളിയിലെ ഫ്‌ലാറ്റിൽനിന്നു പുറത്തുപോയി മടങ്ങിയെത്തിയപ്പോഴാണ് അനന്യയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പൊലീസിന് നൽകിയ മൊഴി.

ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ആശുപത്രിക്കെതിരെ ആക്ഷേപം ഉന്നയിച്ച അനന്യയുടെയും ഒപ്പമുണ്ടായിരുന്ന പങ്കാളിയുടെയും മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ട്രാൻസ്‌ജെൻഡർ സമൂഹം ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജു ഹെയർ സ്‌റ്റൈലിസ്റ്റാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പുകാലം മുതലാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.

Advertisement