ഈ പ്രായത്തിലുള്ള കുട്ടികൾ നല്ല വസ്ത്രം ധരിക്കുമ്പോഴും മിഠായി കഴിക്കുമ്പോഴും അത് നോക്കി നിൽക്കാൻ മാത്രമാണ് എന്റെ മക്കൾക്ക് വിധി; കണ്ണ് നിറഞ്ഞ് ഒരമ്മ

30

സ്കൂളിൽ നിന്ന് അധ്യാപകർ കൊടുത്ത് വിടുന്ന അരിയാണ് പട്ടിണി മാറ്റുന്നത്. ഈ പ്രായത്തിലുള്ള കുട്ടികൾ നല്ല വസ്ത്രം ധരിക്കുമ്പോഴും മിഠായി കഴിക്കുമ്പോഴും അത് നോക്കി നിൽക്കാൻ മാത്രമാണ് എന്റെ മക്കൾക്ക് വിധി.

കണ്ണുനിറഞ്ഞ് ഈ അമ്മ പറയുന്ന വാക്കുകളിൽ നിന്ന് മനസ്സിലാകും ആ കുടുംബത്തിന്റെ അവസ്ഥ എന്താണെന്ന്. ചിറയിൻകീഴ് മഞ്ചാടിമൂട് സ്വദേശിയായ അനീഷും കുടുംബവും അനുഭവിക്കുന്ന വേദന സാമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

Advertisements

‘കണ്ണ് നിറഞ്ഞ് പോകും ഈ ദുരിത ജീവിതങ്ങൾക്ക് മുന്നിൽ, വാക്കുകളില്ല ഈ കണ്ണുനീരിനു മുന്നിൽ,കണ്ടതിനെക്കാൾ കേട്ടതിനെക്കാൾ പറഞ്ഞതിനെക്കാൾ ദയനീയമാണ് ചിറയിൻകീഴ് മഞ്ചാടിമുട് അനീഷും ആ കുഞ്ഞു മക്കളും അനുഭവിക്കുന്ന വേദന.

സഹായിക്കണം എല്ലാവരും. ചേർത്ത് പിടിക്കണം ആ ജീവനുകളെ നമുക്ക്…..മാക്സിമം ഷെയർ ചെയ്യൂ’ എന്ന അടിക്കുറിപ്പോടെയാണ് ഫിറോസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നട്ടെല്ലിന് സംഭവിച്ച തകരാർ മൂലം അനീഷിന്റെ ഇടുപ്പിന് താഴേ തളർന്നുപോകുകയായിരുന്നു. ഇതോടെയാണ് കുടുംബത്തിന്റെ സ്ഥിതി മോശമാകാൻ തുടങ്ങിയത്. അനീഷിന്റെ വരുമാനം നിലച്ചതോടെ കടംപെരുകാൻ തുടങ്ങി. എന്നിട്ടും വിധി ക്രൂരത അവസാനിപ്പിച്ചില്ല.

ഇപ്പോൾ അനീഷിന്റെ രണ്ട് കിഡ്നിയും ചുരുങ്ങിപ്പോയിരിക്കുകയാണ്. അതിന് ഡയാലിസിസുമായി മുന്നോട്ട് പോവുകയുമാണ് ഈ കുടുംബം.

ഏകദേശം പത്തുലക്ഷത്തിന് മുകളിൽ കടം ഇവർക്കുണ്ട്. സ്കൂളിലെ അധ്യാപകരുടെയും പള്ളിയിലെ ഉസ്താദിന്റെയും കാരുണ്യത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്.

നന്മയുള്ളവരുടെ സഹായം അഭ്യർഥിച്ച് ഫിറോസ് പങ്കുവച്ച വീഡിയോ പ്രവാസി മലയാളികളടക്കം നിരവധി പേർ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റിന് താഴെ അവരുടെ ബാങ്ക് വിവിരങ്ങളും ഫിറോസ് ഉൾക്കൊള്ളിച്ചിട്ടുണ്ട്

Advertisement