പ്രണയിച്ച് വീട്ടുക്കാരുടെ സമ്മതത്തോടെ വിവാഹം, മെഹ്നുവിനൊപ്പം സന്തോഷകരമായ കുടുംബജീവിതം, യൂട്യൂബ് വരുമാനം ലക്ഷങ്ങൾ : റിഫ മെഹ്നു സ്വയം ജീവനൊടുക്കിയത് വിശ്വസിയ്ക്കാനാകാതെ പ്രിയപ്പെട്ടവർ

364

സോഷ്യൽ മീഡിയയിലൂടെയായും ആൽബത്തിലൂടെയുമായി പ്രേക്ഷകർക്ക് പരിചിതയാണ് റിഫ മെഹ്നു. 21കാരിയായ റിഫയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയെന്ന വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വരെ സോഷ്യൽ മീഡിയയിൽ ആക്ടീവായിരുന്നു റിഫ.

റിഫയുടെ ഭർത്താവായ മെഹ്നുവും സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രണയിച്ച് വിവാഹിതരായ ഇരുവരും സന്തോഷകരമായ കുടുംബജീവിതം നയിച്ച് വരികയായിരുന്നു. എന്തിനാണ് റിഫ സ്വയം ജീവനൊടുക്കിയതെന്നുള്ള ചോദ്യമാണ് പ്രിയപ്പെട്ടവരെല്ലാം ഉന്നയിക്കുന്നത്.

Advertisements

ALSO READ

സുഹൃത്തിനൊപ്പം അറബിക് കുത്തിൽ ആറാടി അമേയ മാത്യു ; വൈറലായി ഡാൻസ് വീഡിയോ

പ്രണയവിവാഹമായിരുന്നു റിഫയുടേത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഇരുവരും പരിചയത്തിലായത്. പ്രണയം അറിയിച്ച് അധികം വൈകാതെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു ഇവർ. 4 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. വിവാഹ ശേഷമുള്ള വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.

ഇൻസ്റ്റഗ്രാമിലും യൂട്യൂബ് വീഡിയോയിലൂടെമെല്ലാം വീഡിയോയുമായെത്താറുണ്ട് റിഫ. തങ്ങൾ നടത്തുന്ന യാത്രകളും ഭക്ഷണത്തിലെ വേറിട്ട രുചികളെക്കുറിച്ചുമൊക്കെയാണ് ഇരുവരും പറയാറുള്ളത്. എന്റെ ജീവിതത്തിലെ സന്തോഷങ്ങൾക്ക് കാരണം മെഹ്നുവാണെന്ന് പോസ്റ്റുകളിലെല്ലാം ഹാഷ് ടാഗായി റിഫ കുറിച്ചിരുന്നു. കോഴിക്കോടൻ ശൈലിയിലുള്ള സംസാരമാണ് ഇവരുടെ മറ്റൊരു പ്രത്യേകത.

മ്യൂസിക് ആൽബങ്ങളിലും റിഫയും മെഹ്നുവും പ്രത്യക്ഷപ്പെട്ടിരുന്നു. മെഹ്നു തന്നെയാണ് ആൽബങ്ങൾ നിർമ്മിക്കുന്നത്. ഫെബ്രുവരി 14ന് തങ്ങളുടെ വിവാഹ വാർഷികത്തോടനുബന്ധിച്ച് ഇരുവരും വീഡിയോയുമായെത്തിയിരുന്നു. പരസ്പരമുള്ള ആഴത്തിലുള്ള സ്നേഹമാണ് ഞങ്ങളുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്നും ഇരുവരും പറയാറുണ്ടായിരുന്നു.

എപ്പോഴും സന്തോഷത്തോടെ വീഡിയോയും പോസ്റ്റുകളുമായെത്തുന്നവരാണ് റിഫയും മെഹ്നുവും. ഒന്നര മാസം മുൻപായികുന്നു മെഹ്നുവിനൊപ്പമായി റിഫയും യുഎഇയിലേക്ക് എത്തിയത്. യുഎഇയിൽ എത്തിയതിന് ശേഷമുള്ള ഷോപ്പിംഗും യാത്രകളും ഭക്ഷണവിശേഷങ്ങളുമെല്ലാം റിഫ പങ്കുവെച്ചിരുന്നു. സാധാരണയായുണ്ടാവാറുള്ള പിണക്കങ്ങളല്ലാതെ കാര്യമായ പ്രശ്നങ്ങളൊന്നും ഇവർക്കിടയിലുണ്ടാവാറില്ലെന്നായിരുന്നു സുഹൃത്തുക്കളും പറഞ്ഞത്. ഇരുവർക്കും ഒരാൺകുഞ്ഞ് ഉണ്ട്.

ALSO READ

മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം ; പതിനാറ് വർഷങ്ങൾക്ക് ശേഷം മകൻ ദുൽഖറിന്റേയും നായിക : അദിതി റാവു ഹൈദരിയ്ക്ക് പ്രായമെത്രയാണെന്ന് ആരാധകർ

പാർട്ടിക്ക് പോയി പുലർച്ചയോടെ തിരിച്ചുവന്നപ്പോഴാണ് റിഫയെ മരിച്ച നിലയിൽ കണ്ടതെന്നായിരുന്നു മെഹ്നു പറഞ്ഞത്. റിഫ പോയെന്ന് വ്യക്തമാക്കിയുള്ള പോസ്റ്റും മെഹ്നു പങ്കിട്ടിരുന്നു. ഇതോടെയാണ് റിഫയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച് പ്രിയപ്പെട്ടവരെത്തിയത്. റിഫയുടെയും മെഹ്നുവിന്റേയും വീഡിയോയ്ക്കും പോസ്റ്റുകൾക്കും താഴെയെല്ലാം ഇതേ കമന്റുകളാണുള്ളത്. റിഫ ഇങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറയുന്നത്.

 

Advertisement