സുഹൃത്തിനൊപ്പം അറബിക് കുത്തിൽ ആറാടി അമേയ മാത്യു ; വൈറലായി ഡാൻസ് വീഡിയോ

132

‘കരിക്ക്’ വെബ് സീരീസിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട താരമാണ് അമേയ മാത്യു. ഇപ്പോഴിതാ പുതിയ ഡാൻസ് വിഡിയോ ഇൻസറ്റാഗ്രാം റീൽസിലൂടെ പങ്കിട്ട് എത്തിയിരിയ്ക്കുകയാണ് താരം.

വിജയ് ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’ എന്ന ട്രെൻഡിങ് ഗാനത്തിനൊപ്പമാണ് അമേയ ചുവടു വയ്ക്കുന്നത്. സുഹൃത്ത് പ്രിൻസ് വർഗീസും ഒപ്പമുണ്ട്. എല്ലാ വിജയ് ആരാധകർക്കും വേണ്ടിയാണ് തന്റെ നൃത്തമെന്ന് അമേയ സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചിട്ടുണ്ട്.

Advertisements

ALSO READ

മമ്മൂട്ടിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം ; പതിനാറ് വർഷങ്ങൾക്ക് ശേഷം മകൻ ദുൽഖറിന്റേയും നായിക : അദിതി റാവു ഹൈദരിയ്ക്ക് പ്രായമെത്രയാണെന്ന് ആരാധകർ

 

View this post on Instagram

 

A post shared by Ameya Mathew (@ameyamathew)

‘അവർ അറബിക് കുത്തിൽ ആറാടുകയാണ് സൂർത്തുക്കളെ…’ എന്ന അടിക്കുറിപ്പോടെ അമേയ പങ്കുവച്ച ഡാൻസ് വിഡിയോ വളരെ കുറച്ച് സമയത്തിനുള്ളിൽ തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. താരത്തിന്റെ ഗ്ലാമർ ലുക്കും ചർച്ചയായിരിക്കുകയാണ്. നൃത്തത്തിന്റെ മേക്കിങ് വിഡിയോയും അമേയ പങ്കുവച്ചിട്ടുണ്ട്. വീഡിയോഗ്രാഫർമാരുടെ ഒരു കഷ്ടപ്പാടെന്ന് പറഞ്ഞാണ് മെയ്ക്കിങ് വീഡിയോ പങ്കു വച്ചത്.

ALSO READ

മനപ്പൂർവ്വം മറ്റൊരാളെ ഡിഗ്രേഡ് ചെയ്ത് എനിക്ക് മുകളിൽ എത്തേണ്ട: ഫാൻ ഫൈറ്റിനെ കുറിച്ച് ടൊവിനോ തോമസ് പറഞ്ഞത് കേട്ടോ

 

View this post on Instagram

 

A post shared by Ameya Mathew (@ameyamathew)

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയതാണ് അമേയ. വൂൾഫ്, മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവിൽ റിലീസിനെത്തിയ സിനിമകൾ.

Advertisement