മനപ്പൂർവ്വം മറ്റൊരാളെ ഡിഗ്രേഡ് ചെയ്ത് എനിക്ക് മുകളിൽ എത്തേണ്ട: ഫാൻ ഫൈറ്റിനെ കുറിച്ച് ടൊവിനോ തോമസ് പറഞ്ഞത് കേട്ടോ

73

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ എത്തി ഇപ്പോൾ മലയാളത്തിലെ മുൻനിര യുവ നായകൻമാരുടെ പട്ടികയിലാണ് താരംയ

ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദൻ ആണ് ടൊവിനോടുയുടെ ഏറ്റവും പുതിയ ചിത്രം. ഈ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ടൊവിനോ ആരാധകർ. ഇപ്പോൾ സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ടൊവിനോ നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് വൈറലാകുന്നത്.

Advertisements

കേരളത്തിലെ ഫാൻ ഫൈറ്റുകളെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങളാണ് ടൊവിനോ പങ്കുവെച്ചിരിക്കുന്നത്. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഒരു നടനെ ഇഷ്ടമാണ് അതുകൊണ്ട് മറ്റൊരു നടന്റെ സിനിമയ്ക്ക് നല്ലത് പറയില്ലെന്ന് തീരുമാനിച്ച് കഴിഞ്ഞാൽ അത്യന്തികമായ നഷ്ടം മലയാള സിനിമയ്ക്കാണെന്ന് ടൊവിനോ പറയുന്നു.

Also Read
സൽമാൻ ഖാൻ സോനാക്ഷി സിൻഹ രഹസ്യവിവാഹം, വിവാഹ ചിത്രം പുറത്ത്: യഥാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെ

താരങ്ങൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചറിഞ്ഞാൽ പിന്നെ ഫാൻ ഫൈറ്റ് ഒന്നും ഉണ്ടാകില്ലെന്നും കൂട്ടിച്ചേർത്തു. ടൊവിനോ തോമസിന്റെ ഫാൻസുകാർ ഫൈറ്റ് ഉണ്ടാക്കിയതായോ ആരുടെയെങ്കിലും കമന്റ് ബോക്സിൽ തെറിവിളിച്ചതോ ആയി കേൾക്കാൻ സാധ്യതയില്ലെന്നും അവരെ നിയന്ത്രിക്കാൻ പറ്റുന്നിടത്തോളം നിയന്ത്രിക്കുമെന്നും ടോവിനോ വ്യക്തമാക്കി.

അവർ ഓരോരുത്തരും വ്യക്തികളാണ് അവർക്ക് ഓരോ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടാകും. അതിന് നമ്മൾ ഒരു കാരണമാകരുത് താരം പറഞ്ഞു. ഫാൻഫൈറ്റ് കൊണ്ട് ആരും ഒന്നും നേടുന്നില്ല. താൻ മനസിലാക്കുന്നത് പ്രകാരം മലയാള സിനിമ ഒരു ടീം ആണെന്നും ആ ടീമിലെ ഒരു പ്ലയർ ആണ് താനെന്നും ഈ ടീം നാഷനൽ ഇന്റർനാഷണൽ എത്തി വിജയിച്ചുകഴിഞ്ഞാൽ അത് ടീമിന്റെ മൊത്തം വിജയമായിരിക്കുമെന്നാണ് ടോവിനോ പറയുന്നു.

Also Read
സുചിത്ര നായർ, ശ്രീതു കൃഷ്ണൻ, അശ്വതി, ശ്രീകല തുടങ്ങി മത്സരാർഥികൾ വൻ താരനിര, ബിഗ് ബോസ് 4 തുടങ്ങുന്നത് ഈ ദിവസം മുതൽ: വെളിപ്പെടുത്തൽ

മറ്റൊരാളെ മനപ്പൂർവ്വം ഡിഗ്രേഡ് ചെയ്ത് എനിക്ക് മുകളിൽ എത്തേണ്ട. എനിക്കറിയാം എന്റെ കഴിവ് എന്താണെന്ന്. അതുകൊണ്ട് ഇവിടെവരെ എത്താൻ കഴിഞ്ഞാൽ അത് മതിയെന്നും ടൊവിനോ വ്യക്തമാക്കുന്നു. മായനദിക്ക് ശേഷം ആഷിഖ് അബു ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന നാരദന്റെ രണ്ടാമത്തെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

ചിത്രം മാർച്ച് മൂന്നിന് റിലീസ് ചെയ്യും. ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദൻ ഒരുക്കിയിരിക്കുന്നത്. ഉണ്ണി ആർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വ ഹിച്ചിരിക്കുന്നത്.

Advertisement