സൽമാൻ ഖാൻ സോനാക്ഷി സിൻഹ രഹസ്യവിവാഹം, വിവാഹ ചിത്രം പുറത്ത്: യഥാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെ

118

ഇന്ത്യ മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരങ്ങളായ മസിൽമാൻ സൽമാൻ ഖാനും നടി സൊനാക്ഷി സിൻഹയും വിവാഹിതരായി എന്ന് പ്രചാരണം. ഇരുവരും രഹസ്യമായി വിവാഹം ചെയ്തുവെന്ന പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിവാഹ ഫോട്ടോ അടക്കമാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.

ബോളിവുഡിൽ നിന്നും വരുന്ന ചില വാർത്തകൾ പറയുന്നത് സൽമാൻ ഖാൻ രഹസ്യമായി വിവാഹിതനായി എന്നാണ്. വധുവിന്റെ പേരിന്റെ സ്ഥാനത്ത് വാർത്തകളിൽ നിറയുന്നത് നടി സോനാക്ഷി സിൻഹയുടെ പേരാണ്. ഇരുവരും രഹസ്യമായി വിവാഹിതരായി എന്ന വാർത്തകൾ പ്രചരിക്കാൻ കാരണം ഇരുവരുടേയും ഒരു ഫോട്ടോയാണ്.

Advertisements

സോനാക്ഷി സിനിമയിലെത്തിയ കാലം മുതൽ സൽമാൻ ഖാനുമായി വലിയൊരു സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട്. ദബാങ് അടക്കമുള്ള സിനിമകളിൽ സോനാക്ഷി സൽമാന്റെ നായികയുമായിട്ടുണ്ട്.

എന്നാൽ വിവാഹ ഫോട്ടോയിലെ സത്യം ഇതല്ല എന്നതാണ്. തെന്നിന്ത്യൻ താരം ആര്യയുടെയും നടി സയേഷയുടെയും വിവാഹ ചിത്രമാണ് മോർഫ് ചെയ്ത് സൽമാന്റെയും സൊനാക്ഷിയുടെയും വിവാഹ ഫോട്ടോ ആക്കുകയായിരുന്നു.

Also Read
നാല് തവണയാണ് ഈ ഭാര്യയെ ഞാൻ വിവാഹം ചെയ്തത്: വെളിപ്പെടുത്തലുമായി വിനോദ് കോവൂർ

സൽമാനും സോനാക്ഷിയും രഹസ്യമായി വിവാഹിതരായി എന്ന തരത്തിൽ ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് ഇരുവരുടേയും വിവാഹത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. എന്നാൽ ചിത്രം ഗ്രാഫിക്‌സ് ഉപയോഗിച്ച് മോർഫ് ചെയ്തതാണ് എന്ന് വ്യക്തമാണ്. അതിനായി അഉ പയോഗിച്ചിരിക്കുന്നതാകട്ടെ തെന്നിന്ത്യൻ താരം ആര്യയുടേയും നടി സയേഷയുടേയും വിവാഹ ചിത്രവും.

ആര്യയുടേയും സയേഷയുടേയും മുഖം നീക്കം ചെയ്ത് സൽമാന്റേയും സോനാക്ഷിയുടേയും മുഖം ചേർത്താണ് വിവാഹം കഴിഞ്ഞുവെന്ന വ്യാജ വാർത്ത പ്രചരിപ്പിക്കാൻ ഫോട്ടോ ഉണ്ടാക്കിയിരിക്കുന്നത്. തെന്നിന്ത്യൻ താരം ആര്യയും സയേഷയും തമ്മിലുള്ള വിവാഹം 2019ൽ ഹൈദരാബാദിൽ വെച്ചാണ് നടന്നത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു.

56കാരനായ സൽമാന്റെ പേരിനൊപ്പം ഇതിന് മുമ്പും നിരവധി നടിമാരുടെയും മോഡലുകളുടെയും പേരുകൾ പ്രചരിച്ചിരുന്നു. കത്രീന കൈഫ്, ഐശ്വര്യ റായ്, ലൂലിയ, മോഡൽ സമാന്ത എന്നിവരുടെതടക്കം നിരവധി താരങ്ങളുടെ പേരുകൾ സൽമാന്റെ പേരിനൊപ്പം വാർത്തകളിൽ ഇടം നേടിയിരുന്നു.

സൽമാൻ ഖാന്റെ നായികയായി ദബാംഗ് എന്ന ചിത്രത്തിലൂടെ ആയിരുന്നു സൊനാക്ഷിയുടെ ബോളിവുഡ് അരങ്ങേറ്റം. മുപ്പത്തിനാലുകാരിയായ സൊനാക്ഷി അഭിനേതാക്കളും രാഷ്ട്രീയ പ്രവർത്തകരുമായ പൂനം സിൻഹയുടെയും ശത്രുഘ്നൻ സിൻഹയുടെയും മകളാണ്.

ഇന്ത്യൻ സിനിമയിലെ എവർഗ്രീൻ ബാച്ചിലറാണ് ഭായ് ജാൻ സൽമാൻ ഖാൻ. അദ്ദേഹം വിവാഹിതനായി കാണുക എന്നത് ബോളിവുഡിന്റെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ ആരാധകരുടെ സ്വപ്നമാണ്. പക്ഷെ അന്നും ഇന്നും സിംഗിൾ ലൈഫാണ് സൽമാൻ ആഘോഷിക്കുന്നത്. ബാച്ചിലറായി തുടരുന്നതിന്റെ രഹസ്യം ഇതുവരേയും സൽമാൻ വെളിപ്പെടുത്തിയിട്ടില്ല.

അമ്പത്തിയാറുകാരനായ സൽമാന്റെ ലൈഫിൽ നിരവധി പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഒരു പ്രണയവും വിവാഹം വരെ എത്തിയിട്ടില്ല. സൽമാന്റെ മുൻ കാമുകിമാരുടെ ലിസ്റ്റിൽ ലോക സുന്ദരി ഐശ്വര്യ റായി വരെ ഉണ്ട്.

Also Read
സുചിത്ര നായർ, ശ്രീതു കൃഷ്ണൻ, അശ്വതി, ശ്രീകല തുടങ്ങി മത്സരാർഥികൾ വൻ താരനിര, ബിഗ് ബോസ് 4 തുടങ്ങുന്നത് ഈ ദിവസം മുതൽ: വെളിപ്പെടുത്തൽ

മുപ്പത്തിനാലുകാരിയായ സോനാക്ഷി സിൻഹ 2010ൽ ആണ് സിനിമയിൽ അരങ്ങേറുന്നത്. ആദ്യ ചിത്രം സൽമാനൊപ്പം ദബാങ് ആയിരുന്നു. ദബാങിലെ സോനാക്ഷിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. ദബാങിന് ശേഷം പിന്നീട് സോനാക്ഷി സിനിമയിൽ അങ്ങ് സജീവമായി.

റൗഡി റാത്തോർ, ജോക്കർ, വെൽക്കം ടു ന്യൂയോർക്ക്, മിഷൻ മംഗൾ, ഖൂംകേതു തുടങ്ങിയ സിനിമകളിലും സോനാക്ഷി അഭിനയിച്ചു. ഭുജ് ദി പ്രൈഡ് ഓഫ് ഇന്ത്യയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത സോനാക്ഷി സിൻഹയുടെ സിനിമ. ചിത്രത്തിൽ അജയ് ദേവ്ഗൺ ആയിരുന്നു നായകൻ. നിരവധി സിനിമകൾ സോനാക്ഷിയുടേതായി അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.

Advertisement