ആ വേദനയും പേറി പരിഹാരം തേടി മുട്ടാവുന്ന വാതിലെല്ലാം മുട്ടിയവൾ ; ഒന്നിരിക്കാൻ പോലും പറ്റില്ല, മൂത്രം ഒഴിക്കുമ്പോൾ പോലും കൊല്ലുന്ന വേദനയായിരുന്നുവെന്ന് അവൾ തന്നോട് പറഞ്ഞിരുന്നു : അനന്യയുടെ സുഹൃത്തിന്റെ വാക്കുകൾ

36

ട്രാൻസ്ജെൻഡർ ആയ അനന്യ കുമാരി അലക്സ് കഴിഞ്ഞ ദിവസമാണ് ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ അപാകതയുണ്ടെന്ന് അനന്യ ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇവരെ മരി, ച്ച നിലയിൽ കണ്ടെത്തിയത്. നിരവധി പേർ അനന്യയുടെ മര, ണത്തിൽ അനുശോചനം അറിയിക്കുകയും ശസ്ത്രക്രിയ നടത്തിയ ആശുപത്രിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിച്ചും രംഗത്തെത്തി.

അനന്യയുടെ വിയോഗത്തിന് ശേഷം നിരവധി പേരാണ് അനുശോചനം അറിയിച്ചും നീതി ആവശ്യപ്പെട്ടും രംഗത്ത് വരുന്നത്. ഈ സാഹചര്യത്തിലാണ് അനന്യ ഏതവസ്ഥയിൽ കൂടിയാണ് കടന്നു പോയതെന്ന് ഉറ്റ സ്നേഹിത തുറന്നു പറയുന്നത്.

Advertisements

Also read

സെറ്റുമുണ്ടുടുത്ത് പ്രിയാ വാര്യരുടെ തകർപ്പൻ ഡാൻസ് ; കേരളത്തിലല്ല കേട്ടോ, അങ്ങു റഷ്യയിൽ!

ആദ്യ ട്രാൻസ് റേഡിയോ ജോക്കിയും കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച ആദ്യ ട്രാൻസ് യുവതിയും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറിന്റെ മകളായി അറിയപ്പെടുന്ന അനന്യയുടെ മരണത്തിൽ അനുശോചനക്കുറിപ്പുമായി നിരവധി ആളുകളാണ് എത്തുന്നത്. ഇതിൽ വ്യത്യസ്തമാണ് അനന്യയുടെ പ്രിയ സുഹൃത്ത് വൈഗ സുബ്രമണ്യമത്തിന്റെ വാക്കുകൾ.

ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അനന്യക്ക് വേണ്ടി പ്രിയ സുഹൃത്ത് ശബ്ദം ഉയർത്തിയത്. താൻ ചതിക്കപ്പെട്ടു, നീതി നിഷേധിക്കപ്പെട്ടു എന്നൊക്കെ ആയിരം വട്ടം ഈ ലോകത്തോട് വിളിച്ചു പറഞ്ഞതാണ് ആ പാവം. ആരും ചെവിക്കൊണ്ടില്ലെന്ന് മാത്രമല്ല പലവട്ടം പരിഹസിക്കുകയും ചെയ്തു എന്നും വൈഗ പറയുന്നു. അവൾ കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ മുഖംതിരിച്ചു നടന്ന ആ നിസംഗതയുണ്ടല്ലോ. ആ നിസംഗതയ്ക്കു മുന്നിലാണ് അവൾ തൂങ്ങിയാടി നിൽക്കുന്നത് എന്നും വൈഗ പറയുന്നു.

പലവട്ടം അവൾക്കുണ്ടായ പ്രശ്നത്തെക്കുറിച്ച് അവർ ചൂണ്ടികാട്ടിയെന്നും അവൾ വേദനയും പേറി പരിഹാരം തേടി മുട്ടാവുന്ന വാതിലെല്ലാം മുട്ടിയെങ്കിലും നിരാശയാണ് ലഭിച്ചതെന്നും വൈഗ പറയുന്നു.

Also read

സമയമായപ്പോൾ എന്റെ ആൾ ഉത്തരേന്ത്യയിൽ നിന്നും എന്നെ തേടിപ്പിടിച്ച് വന്നു ; എല്ലാം ഒരു യോഗമാണെന്ന് ജീവിതനൗക യിലെ സുമിത്ര

ഒരിക്കൽ ക്ലബ് ഹൗസിൽ നടന്ന ചർച്ചയിൽ ആ ഡോക്ടർമാരുണ്ടായിരുന്നു. അവളും ആ ചർച്ചയിൽ ഉണ്ടെന്ന് കണ്ടതോടെ അവളെ ബോധപൂർവം പുറത്താക്കിയതായും പിന്നീടും അവൾ എത്തി എങ്കിലും ചർച്ചയിൽ നിന്ന് വലിച്ച് താഴേക്കിട്ടു എന്നും വൈഗ വ്യക്തമാക്കി.

വെറുമൊരു ചികിത്സാ പിഴവ് എന്നു പറഞ്ഞ് കയ്യൊഴിയാം. പക്ഷേ അവൾ അനുഭവിച്ച വേദന താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു എന്നും വൈഗ പറയുന്നു. ചെറുകുടലിൽ നിന്ന് ഒരു ഭാഗം കട്ട് ചെയ്താണ് വജൈന ഡെപ്തോടു കൂടി ഫിക്സ് ചെയ്യുന്നത്. അവിടെയാണ് പിഴവ് സംഭവിച്ചതെന്നും വൈഗ അറിയിച്ചു. അവിടെ നിന്നും അങ്ങോട്ട് അവൾ വേദന തിന്നാൻ തുടങ്ങിയതാണ്. ഒന്ന് ഇരിക്കാൻ പോലും പറ്റില്ല. മൂത്രം ഒഴിക്കുമ്പോൾ പോലും കൊല്ലുന്ന വേദനയായിരുന്നുവെന്ന് അവൾ തന്നോട് പറഞ്ഞിരുന്നുവെന്നും വൈഗ പറയുന്നു.

 

Advertisement