ധോണിക്ക് ഇഷ്ടം ചിക്കന്‍, കോഹ്‌ലിക്ക് കരിമീന്‍ പൊള്ളിച്ചതും ചെമ്പല്ലി ചുട്ടതും; വിഭവങ്ങളൊരുക്കി ആതിഥ്യമരുളി കേരളം, ആസ്വദിച്ച് താരങ്ങള്‍

50

വിരാട് കോഹ്‍ലിക്ക് ഇഷ്ടം കരിമീന്‍ പൊള്ളിച്ചതും ചെമ്പല്ല്ലി ചുട്ടതും. ചിക്കന്‍ പ്രേമിയായ ധോണിക്ക് ഒരുക്കിയത് തന്തൂരി അടുപ്പില്‍ ചുട്ടെടുത്ത ഉഗ്രന്‍ ചിക്കന്‍ കബാബ് പീത്‍സ!

Advertisements

ഏകദിന മത്സരത്തിനായി തലസ്ഥാനത്തെത്തിയ താരങ്ങള്‍ക്കായി രുചിയുടെ മേളമാണു കോവളം ലീല റാവിസില്‍ ഒരുക്കിയിരിക്കുന്നത്. കോവളം ലീലാ റാവിസ് ഹോട്ടലിലെത്തിയ വിരാട് കോഹ്‍ലിയെയും സംഘത്തെയും റാവിസ് ഗ്രൂപ്പ് എക്സിക്യുട്ടിവ് ഷെഫ് സുരേഷ് പിള്ളയുടെ നേതൃത്വത്തില്‍ സ്വീകരിക്കുകയായിരുന്നു.

കരിമീനിനും ചെമ്ബല്ലിക്കും പുറമെ കൊഞ്ച്, അഷ്ടമുടിക്കായലില്‍നിന്നു പിടിച്ച ഞണ്ട് (മഡ് ക്രാബ്) എന്നിവയും തയ്യാറാക്കിയിരുന്നു. ധോണി സീ ഫുഡ് പ്രേമി അല്ലാത്തതിനാല്‍ ചിക്കന്‍ വിഭവങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ഉച്ചയ്ക്ക് ചിക്കന്‍ കബാബ് പീത്സയോടൊപ്പം ഓറഞ്ച് ജ്യൂസും കുടിച്ചു.

വെസ്റ്റിന്‍ഡീസ് ടീമിന് പ്രത്യേക ലൈവ് ബാര്‍ബിക്യു കൗണ്ടറാണ് ലീല റാവിസില്‍ ഒരുക്കിയത്. അത്താഴത്തിന് ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ക്കു പുറമെ തനി നാടന്‍ ഭക്ഷണവും ഒരുക്കിയിരുന്നു.

ഇന്നത്തെ പ്രഭാത ഭക്ഷണം ബുഫെ രീതിയിലായിരുന്നു. ദോശ, ഇഡ്‍ഡലി, പുട്ട്, കപ്പ പുഴുങ്ങിയതും കാന്താരിയും, ഇലയട, കൊഴുക്കട്ട, ഇടിയപ്പവും മുട്ടക്കറിയും, അപ്പം, ദോശ എന്നിവയാണു കേരള വിഭവങ്ങളായി മേശയിലെത്തിയത്. ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചു വിവിധ തരം ദോശകളുണ്ടാക്കാന്‍ ലൈവ് കൗണ്ടറുകളുമുണ്ടായിരുന്നു

Advertisement