പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വിവാഹം സെറ്റായില്ല, വധുവിനെ തേടി ഒടുവിൽ യുവാവിന്റെ അറ്റ കൈ പ്രയോഗം; അന്തംവിട്ട് മലയാളികൾ

431

കല്യാണം മുടക്കികളും പാരകളും പെരുകുന്ന ഈ കാലത്ത് കല്യാണം നടക്കാൻ എന്തൊക്കെ വഴിയുണ്ട് എന്ന് ഗവേഷണം നടത്തുകയാണ് പുതു തലമുറ. പ്രായപൂർത്തിയായിട്ടും എങ്ങനെയൊക്കെ ശ്രമിച്ചിട്ടും വിവാഹം നടക്കാത്ത ഒരുപാട് യുവാക്കൾ നമുക്കിടയിലുണ്ട്.

ഇപ്പോഴിതാ ഒന്ന് കല്യാണം കഴിക്കാനായി അറ്റകൈ പ്രയോഗമാണ് ഒരു യുവാവ് നടത്തിയിരിക്കുന്നത്. മാട്രിമോണിയൽ സൈറ്റിൽ പരസ്യം ചെയ്തു ബ്രോക്കർമാരെ കണ്ടു പക്ഷേ, വിവാഹം നടന്നില്ല. എന്നാൽ തോറ്റ് കൊടിക്കാൻ തയ്യാറാവാതെ യുവാവ് അടിപൊളി നമ്പറുമായി എത്തിയത്.

Advertisements

കോട്ടയത്തെ കാണക്കാരിയിലുള്ള യുവാവ് ആണ് വ്യത്യസ്ത മാർഗത്തിലൂടെ വധുവിനെ തേടുന്നത്. വധുവിനെ ആവശ്യപ്പെട്ട് നാട്‌നീളെ വരൻ ഫ്‌ളക്‌സ് തന്നെ അടിച്ചു വെക്കുകയായിരുനന്നു ഇയാൾ. വധുവിനെ തേടുന്നു. ഡിമാന്റുകൾ ഇല്ലാതെ, മൂല്യങ്ങൾ മുറുകെപിടിച്ചു കൊണ്ട്, സ്‌നേഹമാണ് വലുതെന്ന ചിന്താഗതിയിൽ വിവാഹജീവിതത്തിലേക്ക് കടക്കാൻ വധുവിനെ ആവശ്യമുണ്ട്’ എന്നതാണ് ഫ്‌ളകസിലെ വരികൾ.

വിവാഹം നടക്കാതായതോടെയാണ് കാണക്കാരി സ്വദേശിയും മില്ലുടമയുമായ അനീഷ് സെബാസ്റ്റ്യൻ (35) ഫ്‌ളക്‌സ് അടിച്ചിറങ്ങിയത് . പല കാരണങ്ങൾ കൊണ്ടാണ് അനീഷിന്റെ വിവാഹം നീണ്ടു പോയത്. ഒടുവിൽ വിവാഹം കഴിക്കാൻ മാനസികമായി ഒരുങ്ങിയപ്പോൾ പെണ്ണ് കിട്ടാനുമില്ല.

ബ്രോക്കർമാർ വഴിയും മാട്രിമോണിയണൽ വിവാഹം നടക്കാതെ വന്നതോടെയാണ് അനീഷ് ഫ്‌ളക്‌സ് അടിച്ചത്. സമൂഹമാധ്യമങ്ങളിൽ വളരെ വേഗം ഇത് വൈറലായി. ഇതോടെ ഏതാനും ആലോചനകൾ വന്നു. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെ ചില ആലോചനകൾ വന്നു. എന്നാൽ അത്ര ഗൗരവമായി ഒന്നും തോന്നിയില്ലെന്നും ജീവിതകാലം മുഴുവൻ ഒപ്പം ജീവിക്കാനുള്ള ആളെ ആണല്ലോ തേടുന്നത്.

ഇപ്പോഴാണെങ്കിൽ ലോക്കഡൗണിന്റെ പ്രതിസന്ധികളുമുണ്ട്. എന്തായാലും എല്ലാം വേഗം ശരിയാകുമെന്നാണ് പ്രതീക്ഷയെന്നും അനീഷ് പറയുന്നു. ഫ്‌ളക്‌സ് അടിച്ച സ്ഥിതിക്ക് യുവാവ് പെണ്ണുതേടിയുള്ള ഓട്ടത്തിലാണ് നാട്ടുകാരും വീട്ടുകാരം.

ഇക്കഴിഞ്ഞ സെപ്തംബർ മൂന്നിന് ഫേസ് ബുക്കിലും വൈകാതെ മില്ലിന് മുമ്പിിലും ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. സംഭവമറിഞ്ഞ് നിരവധിപ്പേർ വിളിിരുന്നു. പ്രായമായ മാതാപിതാക്കളും ഒരു ചേട്ടനും സഹോദരിയുമാണ് അനീഷിനുള്ളത്.

കാണക്കാരിയിൽ കുടുംബപരമായി ലഭിച്ച തടിമില്ല് നടത്തുന്ന അനീഷിന്റെ വിവാഹം വിവിധ കാരണങ്ങൾ കൊണ്ടാണ് നീണ്ടുപോയത്. 35 വയസിലെത്തിയപ്പോഴാണ് വിവാഹത്തെക്കുറിച്ച് ആലോചിച്ചത്. മനസിനിണങ്ങിയ ആലോചന വന്നാൽ മുന്നോട്ട് പോകാനാണ് തീരുമാനം.

Advertisement