മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളെ പ്രണയിച്ച ഇവർക്കെങ്ങനെ ദേവിയെ അവതരിപ്പിക്കാൻ കഴിയും, നയൻതാരയ്ക്ക് എതിരെ ആഞ്ഞടിച്ച് മീരാ മിഥുൻ

131

മലയാളിയായ സൂപ്പർ നായിക നയൻതാര തെന്നിന്ത്യൻ സിനിമ ലോകത്തെ താരറാണിയാണ് ഇപ്പോൾ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് നയൻതാര അഭിനയ രംഗത്ത് ചുവട് വെച്ചതെങ്കിലും തമിഴ് ചിത്രങ്ങളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

മനസിനക്കരയ്ക്ക് പിന്നാലെ വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നി ചിത്രങ്ങളിലും അഭിനയിച്ച നയൻസ്സ പിന്നീട് അന്യഭാഷകളിലേക്ക് ചേക്കേറുകയും തമിഴിലും തെലുങ്കിലും ഒക്കെ മികച്ച വിജയ ചിത്രങ്ങളുമായി തിളങ്ങുകയും ആയിരുന്നു. ഇടയ്ക്ക് മലയാള സിനിമകളിലും താരം വന്ന് മുഖം കാണിച്ചിരുന്നു.

Advertisements

ഇതിനിടെ പല പ്രണയങ്ങളും പ്രണയങ്ങളും പ്രണയ പരാജയങ്ങളും നടിയെ ഗോസിപ്പ് കോളങ്ങളിലും എത്തിച്ചു. തമിഴകത്തിന്റെ ലിറ്റിൽ സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നടൻ ചിമ്പുവുമായുള്ള നടിയുടെ പ്രണയവും വേർപിരിയലും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞതിന് പിന്നാലെയായിരുന്നു നടനും നർത്തകനും സംവിധായകവനുമായ പ്രഭുദേവയുമായി നടി പ്രണയത്തിലായതും പേർപിരിഞ്ഞതും.

പ്രഭുദേവയുമായി വിവാഹത്തിനരികെ വരെ എത്തിയെങ്കിലും പിന്നീട് ബന്ധം അവസാനിച്ചു. ഇപ്പോൾ യുവ സംവിധായകൻ വിഘ്നേഷ് ശിവനാണ് നയൻതാരയുടെ കാമുകൻ. ഇരുവരും ഉടൻ വിവാഹിതർ ആകുമെന്നും വിവരമുണ്ട്. എന്നാൽ നടിയുടെ പുതിയ ചിത്രം മൂക്കൂത്തി അമ്മനുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ് ഇപ്പോൾ.

മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത ആളുമായി പ്രണയബന്ധം വെച്ച നയൻതാര ഹിന്ദു ദൈവമായ അമ്മനെ അവതരിപ്പിക്കുന്നത് അപമാനമാണെന്ന വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത് ബിഗ്ബോസ് തമിഴ് സീസൺ 3 മത്സരാർത്ഥിയും മോഡലുമായ മീര മിഥുൻ ആണ്.

അവർക്ക്(നയൻതാരയ്ക്ക്)അമ്മൻ ആരാണെന്നെങ്കിലും അറിയുമോ? ഈ വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിംഗ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്. തമിഴ്നാട്ടിൽ മാത്രമേ ഇങ്ങനെ നടക്കുകയുള്ളൂ.തമിഴ് നേതാക്കൾ ഒരക്ഷരം പോലും മിണ്ടാൻ പോവുന്നില്ല,മീര മിഥുൻ ട്വീറ്റ് ചെയ്തു.

നയൻതാര ആരാധകർ ട്വീറ്റിനു പിന്നാലെ മീര മിഥുനിനെതിരെ രംഗത്തെത്തുകയും ചെയ്തു.ജനങ്ങൾക്ക് നന്നായി സിനിമയും ഭക്തിയും തമ്മിലുള്ള വ്യത്യാസം അറിയാമെന്നും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്നുമാണ് ചിലർ ട്വിറ്റിന് ചുവടെ കമന്റ് ചെയ്തിരിക്കുന്നത്. നേരത്തെ തമിഴ് സൂപ്പർതാരങ്ങളായ സൂര്യയ്ക്കും രജീകാന്തിനും വിജയിയ്ക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മീര മിഥുൻ രംഗത്ത് എത്തിയിരുന്നു.

Advertisement