തനിക്ക് യാതൊരു മാറ്റവും ഉണ്ടാകില്ല, എത്ര പണം കയ്യിൽ വന്നാലും ഇനിയും ഓട്ടോറിക്ഷ ഓടിച്ചു തന്നെ മുന്നോട്ടു പോകും, 12 കോടിയുടെ ഭാഗ്യവാൻ പറഞ്ഞത് കേട്ടോ

41

ഏറെ നേരം നീണ്ടു നിന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ ആയിരുന്നു ഇത്തവണത്തേ കേരളാ ലോട്ടറിയുടെ ഓണം ബമ്പർ നേടിയ ഭാഗ്യവാനെ കണ്ടെത്തിയത് . എറണാകുളം മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് 12 കോടിയുടെ ആ ഭാഗ്യശാലി. ലോട്ടറി ടിക്കറ്റ് ജയപാലൻ ബാങ്കിൽ ഏൽപ്പിച്ചു.

ഇത്രയും വലിയ തുക തന്റെ അക്കൗണ്ടിലേക്ക് എത്തുമ്പോഴും തനിക്കും കുടുംബത്തിനും യാതൊരു മാറ്റവും ഉണ്ടാകില്ല എന്നാണ് ജയപാലൻ പറയുന്നത്. മനപ്പൂർവ്വമാണ് ഒരു ദിവസം വൈകി കാര്യങ്ങൾ പുറത്ത് പറഞ്ഞത്. തന്റെ അമ്മയോട് പോലും ലോട്ടറി അടിച്ച വിവരം പറഞ്ഞില്ലെന്ന് ജയപാലൻ പറയുന്നു.

Advertisement

Also Read
സൈമ അവാർഡ് വേദിയിൽ നിന്നും പാപ്പുവിന്റെ പിറന്നാൾ ആഘോഷിക്കാൻ പറന്നെത്തി അമൃത; കേക്ക് മുറിച്ച് അമ്മയും മകളും, ആശംസകളുമായി ആരാധകർ

മറ്റൊരൾ തന്റെ ടിക്കറ്റിന് അവകാശവാദം ഉന്നയിച്ച് വാർത്തകളിൽ നിറയുമ്പോൾ ജയപാലനു യാതൊരു കുലുക്കവും ഉണ്ടായിരുന്നില്ല. പകരം അത് വാർത്തയായി തന്നെ കാണുകയായിരുന്നു അദ്ദേഹം. എല്ലാ കാര്യങ്ങളും ശരിയായ വഴിയിൽ നടക്കട്ടെ എന്ന് കരുതി.

ടിക്കറ്റ് തന്റെ കൈവശം ഉള്ളപ്പോൾ മറ്റൊന്നും ഒന്നും പേടിക്കാനില്ലന്ന് അറിയാമായിരുന്നുവെന്നും ജയപാലൻ കൂട്ടിച്ചേർക്കുന്നു. ഞായറാഴ്ചത്തെ അവധിദിനം കഴിഞ്ഞു തിങ്കളാഴ്ച ബാങ്കിൽ ടിക്കറ്റ് ഏൽപ്പിക്കുമ്പോൾ ബാങ്കും ഞെട്ടി.

ഇത്രയും വലിയ തുകയുമായി ഒരാൾ രാവിലെ എത്തുമെന്ന് അവരും കരുതിയില്ലെന്നും ജയപാലൻ പറഞ്ഞു.
നറുക്കെടുപ്പ് കഴിഞ്ഞത് മുതൽ ഭാഗ്യശാലിക്കായുള്ള കാത്തിരിപ്പിലായിരുന്നു ഏവരും. ഈ മാസം പത്തിനാണ് താൻ ലോട്ടറി എടുത്തതെന്ന് ജയപാലൻ പറയുന്നു. 5000 രൂപ മറ്റൊരു ലോട്ടറി എടുത്തപ്പോൾ കിട്ടിയിരുന്നു.

ഈ പണം ഉപയോഗിച്ച് അതേ ഏജൻസിയിൽ നിന്ന് തന്നെ വീണ്ടും ടിക്കറ്റ് എടുത്തു. മറ്റ് ടിക്കറ്റ് എടുത്തതിന്റെ കൂടെ ഫാൻസി നമ്ബറായ ഈ ടിക്കറ്റും എടുക്കുകയായിരുന്നെന്നും ജയപാലൻ പറഞ്ഞു. മീനാക്ഷി ലോട്ടറീസിന്റെ ത്യപ്പൂണിത്തുറയിലെ ഷോപ്പിൽ നിന്നും വിൽപ്പന നടത്തിയ ടിക്കറ്റാണ് ഇതെന്ന് നറുക്കെടുപ്പിന് പിന്നാലെ തന്നെ വ്യക്തമായിരുന്നു.

Also Read
ആരാധകരേയും ദുഖത്തിലാക്കി മിയയുടെ വീട്ടിൽ നിന്നും സങ്കടവാർത്ത, മിയയുടെ എല്ലാമെല്ലാം ആയിരുന്ന അച്ഛൻ പോയി, സങ്കടക്കടലായി താരത്തിന്റെ വീട്

എന്നാൽ ഈ ഭാഗ്യവാനെ കണ്ടെത്താൻ കഴിഞ്ഞില്ല. നറുക്കെടുപ്പിന് പിന്നാലെ നിരവധിപ്പേരെ വിജയികളായി ചിത്രീകരിച്ച് പ്രചാരണവും ആരംഭിച്ചിരുന്നു. ജയപാലൻ ആണ് വിജയ് എന്ന വാർത്ത പുറത്തുവന്നതോടെ ഇവിടെ നിരവധി പേരാണ് ആണ് മരടിലെ വീട്ടിലേക്ക് എത്തിയത്.

എത്ര പണം കയ്യിൽ വന്നാലും ഈ നഗരത്തിൽ ഓട്ടോറിക്ഷ ഓടിച്ചു തന്നെ ഇനിയും ജീവിതം മുന്നോട്ടു കൊണ്ടുപോകും എന്നാണ് ജയപാലൻ പറയുന്നത്. അതേ സമയം ദുബായിൽ ഹോട്ടൽ ജോലിക്കാരനായ സെയ്തലവി തിനിക്കാണ് ലോട്ടറി അടിച്ചതെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തെ സുഹൃത്ത് കബളിപ്പിച്ചതാണെന്ന് പിന്നീച് വ്യക്തമായി.

Advertisement