സൈമ അവാർഡ് വേദിയിൽ നിന്നും പാപ്പുവിന്റെ പിറന്നാൾ ആഘോഷിക്കാൻ പറന്നെത്തി അമൃത; കേക്ക് മുറിച്ച് അമ്മയും മകളും, ആശംസകളുമായി ആരാധകർ

93

ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് റിയാലിറ്റി ഷോ ആയിരുന്നു ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റായിലിറ്റി ഷോയിലൂടെ എത്തി മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാരിയ താരമാണ് അമൃത സുരേഷ്. അമൃത പിന്നീട് പിന്നണി ഗായികയായി മാറുകയായിരുന്നു.

വർഷങ്ങളായി മലയാളികൾക്ക് അമൃതയെ അറിയാം. അമൃതയുടെ സഹോദരി അഭിരാമിയും മലയാളികൾക്ക് ഏറം സുപരിചിതയാണ്. ഇരുവരും ഒരുമിച്ചുള്ള സംഗീത വിരുന്നുകൾക്ക് പ്രിയം ഏറെയാണ്. പിന്നീട് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളുമായും അമൃതയും അഭിരാമിയുമെത്തിയിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അമൃത. തന്റെ വ്ളോഗിലൂടെ ആരാധകർക്ക് നിരന്തരം രസകരമായ കാഴ്ചകൾ ഒരുക്കാറുണ്ട് അമൃത. അമൃതയുടെ കിടിലൻ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്.

Also Read
ആരാധകരേയും ദുഖത്തിലാക്കി മിയയുടെ വീട്ടിൽ നിന്നും സങ്കടവാർത്ത, മിയയുടെ എല്ലാമെല്ലാം ആയിരുന്ന അച്ഛൻ പോയി, സങ്കടക്കടലായി താരത്തിന്റെ വീട്

ബിഗ് ബോസ് മലയാളം സീസൺ ടുവിലെ മത്സരാർത്ഥികളായിരുന്നു അമൃതയും അഭിരാമിയും. ഇരുവരും ഒരു മത്സരാർത്ഥിയായിട്ടാണ് മത്സരത്തിൽ പങ്കെടുത്തത്. ശക്തമായ പോരാട്ടമായിരുന്നു അമൃതയും അഭിരാമിയും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഷോയുടെ അമ്പതാം ദിവസം വൈൽഡ് കാർഡ് എൻട്രിയായാണ് അമൃതയും അഭിരാമിയും എത്തിയത്.

ശക്തമായ മത്സരം നടന്നുവെങ്കിലും ഷോ പൂർത്തിയാക്കാൻ സാധിക്കാത്തത് കൊണ്ട് പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു. കൊവിഡ് പശ്ചാത്തലത്തിലായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 2 നിർത്തി വെക്കേണ്ടി വന്നത്.

അതേ സമയം അമൃതയെ അറിയുന്നവർക്കെല്ലാം മകൾ പാപ്പുവിനേയും അറിയാം. പാപ്പു എന്ന ഓമനപ്പേരിൽ വിളിക്കുന്ന അമൃതയുടെ മകളുടെ പേര് അവന്തിക എന്നാണ്. അമൃതയുടെ മകളുടെ പിറന്നാളാഘോഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. അമ്മയും മകളും ചേർന്നാണ് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചത്.

ഇതിന്റെ വീഡിയോ അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. പാപ്പുവിന്റെ ഒമ്പതാം പിറന്നാളാണ് ഇന്ന്. ആഘോഷ വീഡിയോയ്ക്ക് കമന്റുമായി ആരാധകരുമെത്തിയിട്ടുണ്ട്. ഹാപ്പി ബർത്ത്ഡേ പാടിക്കൊണ്ടാണ് അമൃതയും പാപ്പുവും ചേർന്ന് കേക്ക് മുറിക്കുന്നത്. എന്റെ കുഞ്ഞിക്കുറുമ്പിയ്ക്ക് ഒരായിരം ചക്കര ഉമ്മ എന്ന് പറഞ്ഞു കൊണ്ടാണ് അമൃത വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. സൈമ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനായി ഹൈദരാബാദിൽ പോയിരിക്കുകയായിരുന്നു അമൃതയും അഭിരാമിയും. അവാർഡ് വേദിയിൽ നിന്നുമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം അമൃതയും അഭിരാമിയും പങ്കുവച്ചിരുന്നു. അവിടെ നിന്നും മകളുടെ പിറന്നാൾ ആഘോഷിക്കാനായി ഓടിയെത്തുകയായിരുന്നു അമൃത.

പിറന്നാൾ വീഡിയോ വൈറലായി മാറിയതോടെ ആശംസകളുമായി ആരാധകരും താരങ്ങളുമെത്തിയിട്ടുണ്ട്. കമന്റുകളിലൂടെ നിരവധി പേരാണ് പാപ്പുവിന് ആശംസകൾ നേരുന്നത്. അമ്മയെ പോലെ തന്നെ മകളും ആരാധകരുടെ പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിലൂടെ മകൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം അമൃത പങ്കുവെക്കാറുണ്ട്.

നടൻ ബാലയുടേയും അമൃതയുടേയും മകളാണ് അവന്തിക. അമൃത സ്റ്റാർ സിംഗറിൽ പങ്കെടുക്കുന്ന കാലത്താണ് ബാലയുമായി പ്രണയത്തിലാകുന്നത്. തുടർന്ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. എന്നാൽ പിന്നീട് ഈ ബന്ധത്തിൽ വിള്ളലുണ്ടാവുകയായിരുന്നു. 2015 ഓടെ ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു.

2019 ൽ ഔദ്യോഗികമായി തന്നെ ബാലയും അമൃതയും പിരിഞ്ഞു. ഈയ്യടുത്തായിരുന്നു ബാല വീണ്ടും വിവാഹം കഴിച്ചത്. ഡോക്ടറായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ബാലയോട് മകളെ കുറിച്ച് ചില ചോദ്യങ്ങൾ ചോദിച്ചിരുന്നു. എന്നാൽ താൻ ഇപ്പോഴും മകളെ സ്നേഹിക്കുന്നുവെന്നായിരുന്നു ബാലയുടെ മറുപടി.

Also Read
കഥയുണ്ടാക്കിയത് ഒരാഴ്ച കൊണ്ട്, രണ്ടാഴ്ച കൊണ്ട് തിരക്കഥ എഴുതി ഷൂട്ടിങും ആരംഭിച്ചു; മമ്മൂട്ടിയുടെ ആ സർവ്വകാല ഹിറ്റിന് പിന്നിലെ അറിയാക്കഥ

Advertisement