തെരഞ്ഞെടുപ്പിൽ തോറ്റുപോയെങ്കിലും പറഞ്ഞ വാക്ക് പാലിച്ച് സുരേഷ് ഗോപി, തൃശ്ശൂർ ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഒരു കോടിരൂപ നൽകി താരം

75

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപിയുടെ രാജ്യ സഭാ എംപിയുമാണ് നടൻ സുരേഷ് ഗോപി. രാഷ്്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ ഇടക്കാലത്ത് അദ്ദേഹം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.

ഇപ്പോൾ സിനിമയും രാഷ്ട്രീയവും ഒരേ പോലെ വിജയകരമായി മുന്നോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം.
ഇക്കഴിഞ്ഞ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂർ നിയോജകമണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപി ജനവിധി തേടിയിരുന്നു. ഇലക്ഷൻ പ്രചരണ സമയത്ത് തൃശൂർ ശക്തൻ മാർക്കറ്റിലെ വികസനത്തിനായി തന്നാലാവുന്നത് ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

Advertisements

ഇലക്ഷനിൽ പരാജയപ്പെട്ടെങ്കിലും ഇപ്പോഴിതാ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് സുരേഷ് ഗോപി. തെരഞ്ഞെടുപ്പിൽ തോറ്റു പോയെങ്കിലും തന്റെ വാക്കിന് വിലയുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി. ശക്തൻ മാർക്കറ്റിന്റെ വികസനത്തിന് ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനമാണ് അദ്ദേഹം നിറവേറ്റാൻ ഒരുങ്ങുന്നത്.

Also Read
വംശി ചിത്രത്തിന് വിജയിയ്ക്ക് ലഭിക്കുന്നത് പടപകൂറ്റൻ പ്രതിഫലം, ഇന്ത്യൻ സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അമ്പരപ്പിച്ച് ദളപതി വിജയ്

വലിയ അപകട സാഹചര്യത്തിലാണ് മാർക്കറ്റിന്റെ പ്രവർത്തനമെന്ന് പറഞ്ഞ സുരേഷ് ഗോപി എന്നെ ജയിപ്പിച്ച് എംഎൽഎ ആക്കിയാൽ ആ ഫണ്ടിൽ നിന്നും ഒരു കോടി എടുത്ത് ഞാൻ മാർക്കറ്റ് നവീകരിച്ച് കാണിച്ചു തരാം എന്നായിരുന്നു പറഞ്ഞത്.

എന്നെ ജയിപ്പിച്ച് എംഎൽഎ ആക്കിയാൽ ആ ഫണ്ടിൽ നിന്നും ഒരു കോടി എടുത്ത് ഞാൻ മാർക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. ഇത്രനാളും ഭരിച്ചവൻമാരെ നാണം കെടുത്തും. അങ്ങനെ ഞാൻ പറയണമെങ്കിൽ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണം.

ആര് മനസ്സിലാക്കണം നേരത്തെ പറഞ്ഞ ഈ അപമാനികൾ മനസ്സിലാക്കണം. ഇനി നിങ്ങൾ എന്നെ തോൽപ്പിക്കുകയാണെങ്കിൽ, എങ്കിലും ഞാൻ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്‌ബോൾ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതിൽ നിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും.

അതും പറ്റിയില്ലെങ്കിൽ ഞാൻ എന്റെ കുടുംബത്തിൽനിന്നും ഒരുകോടി എടുത്ത് ചെയ്യും. ഒരു സിപിഎം, സിപിഐക്കാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗർ സിനിമയിൽ എന്റെ ഡയലോഗുണ്ട്. ഞാൻ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു.

Also Read
വിവാഹത്തിന് എലീന എന്നെ ക്ഷണിച്ചിട്ടില്ല, എങ്കിലും എന്റെ പ്രാർഥനകൾ ഉണ്ടാവും: തുറന്നു പറഞ്ഞ് ആര്യ

ഞാൻ ചെയ്യുമെന്ന് പറഞ്ഞതിൽ നിനക്ക് അസൂയ ഉണ്ടെങ്കിൽ നിന്നെയൊക്കെ ഈ നാട്ടുകാർ കൈകാര്യം ചെയ്യും. ഇങ്ങനെ ആയിരുന്നു തിരഞ്ഞെടുപ്പിൽ അദ്ദേഹം തൃശൂർ കാർക്ക് സുരേഷ് ഗോപിൽ നല്കിയ വാക്ക്.
ഇപ്പോൾ നാളികേര വികസന ബോർഡിന്റെ പദ്ധതി അവണിശ്ശേരി പഞ്ചായത്തിൽ നടപ്പാക്കുന്നതിന്റെ ചർച്ചയ്ക്ക് ഇടെയാണ് ശക്തൻ മാർക്കറ്റിന്റെ നവീകരണത്തിനായി ഒരു കോടി രൂപ അനുവദിക്കുന്ന കാര്യം അദ്ദേഹം ബിജെപി ജില്ലാ നേതാക്കളെ അറിയിച്ചത്.

എംപിയുടെ ഫണ്ട് ഉപയോഗിച്ച് മത്സ്യമാർക്കറ്റിലും പച്ചക്കറി മാർക്കറ്റിലും ഏറ്റവും വൃത്തിയോടെയും ആധുനിക സൗകര്യങ്ങളോടെയും ഉള്ള വ്യാപാര സമുച്ചയം പണിതുയർത്താനാണ് ലക്ഷ്യം. 2022 ഏപ്രിൽ മാസത്തോടെ പണി തീർത്ത് ഉദ്ഘാടനം നിർവ്വഹിക്കാവുന്ന തരത്തിൽ തൃശ്ശൂർ കോർപ്പറേഷൻ പദ്ധതി സമർപ്പിച്ചാൽ ഫണ്ട് ഉടൻ തന്നെ അനുവദിക്കാനാണ് തീരുമാനം. കോർപറേഷൻ സമ്മതം മൂളിയാൽ ശക്തൻ മാർക്കറ്റിന്റെ ശോചനീയാവസ്ഥയ്ക്ക് വലിയ മാറ്റാണ് ഉണ്ടാകാൻ പോകുന്നത്.

Also Read
ഇവൾ എന്നെയും പറ്റിക്കുന്നുണ്ടായിരുന്നോ? അപ്പോൾ ഇവൾ ഇന്റർനാഷണൽ കോഴിയാണല്ലോ: റിതു മന്ത്രയ്ക്ക് എതിരെ തുറന്നടിച്ച് ജിയ ഇറാനി

Advertisement