കൈക്കുഞ്ഞുമായി കാവ്യാ മാധവന്‍ വനിതാ മതിലില്‍ അണിചേരുമെന്ന് വെളിപ്പെടുത്തല്‍!

23

വനിതാ മതിലിനെ പിന്തുണച്ച്‌ മഞ്ജുവാര്യര്‍ വന്നതും പിന്നീട് തീരുമാനത്തില്‍ നിന്ന് മാറി ചിന്തിച്ചതിനെമെല്ലാം വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്.

ഈ വിഷയത്തിലിപ്പോള്‍ ഹാസ്യം കലര്‍ന്ന ഭാഷയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കര്‍‍.

Advertisements

സംസ്ഥാന സർക്കാരിന്റെ വനിതാ ആശയത്തിന് നൽകിയ പിന്തുണ മഞ്ജു വാര്യർ പിൻവലിച്ചത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.

നിലപാടുകളിൽ ഉറച്ചു നിൽക്കാത്ത നടി എന്നും മറ്റുമാണ് മഞ്ജു വാര്യരെ വിമർശകർ വിശേഷിപ്പിച്ചത്. മഞ്ജുവിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ജയശങ്കർ രംഗത്തെത്തിയിരിക്കുകയാണ്.

മട്ടുപ്പാവിലെ പച്ചക്കറി കൃഷി എന്ന പോലെ എന്തോ സർക്കാർ പരിപാടിയാണെന്നാവും മഞ്ജു കരുതിയിരിക്കുക എന്നാണ് ജയശങ്കർ പരിഹസിച്ചിരിക്കുന്നത്.

മഞ്ജുവിനെ വിമര്ശിക്കുന്നതിനൊപ്പം കാവ്യാ മാധവൻ കൈകുഞ്ഞിനൊപ്പം വനിതാ മതിലിൽ ആനി ചേരുമെന്നാണ് ജയശങ്കർ പറയുന്നത്.

ഫേസ്‌ബുക്കിലൂടെയാണ് ജയശങ്കര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

മഞ്ജു വാര്യര്‍ വനിതാ മതിലിനുളള പിന്തുണ പിന്‍വലിച്ചു.

സമസ്ത കേരള വാര്യര്‍ സമാജം നവോത്ഥാന മൂല്യങ്ങളെയും വനിതാ മതിലിനെയും എതിര്‍ക്കുന്നതു കൊണ്ടല്ല, ഒടിയന്‍ സിനിമക്കെതിരെ നടന്ന ഒടിവിദ്യയില്‍ മനംനൊന്തിട്ടുമല്ല മഹാനടി മനസ്സു മാറ്റിയത്.

മട്ടുപ്പാവിലെ പച്ചക്കറി കൃഷി പോലെ എന്തോ സര്‍ക്കാര്‍ പരിപാടിയാണ് വനിതാ മതില്‍ എന്നാണ് മഞ്ജു കരുതിയത്രേ.

മതിലിനു രാഷ്ട്രീയവും മതവും ജാതിയും ഉപജാതിയും നവോത്ഥാന പാരമ്ബര്യവും ഉണ്ടെന്ന് സ്വപ്‌നേപി അറിഞ്ഞില്ല.

കലയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയം. സിനിമ, നൃത്തം, പരസ്യം- അതിനപ്പുറം ഒരു രാഷ്ട്രീയവും അറിയില്ല, പറയില്ല, താല്പര്യമില്ല.

അതുകൊണ്ട് മതിലു പണിയില്‍ നിന്ന് സവിനയം പിന്മാറുന്നു. സോറി.മഞ്ജു വാര്യര്‍ പിന്‍മാറിയതോടെ വനിതാ മതില്‍ വിജയിപ്പിക്കേണ്ടത് ‘അമ്മ’സംഘടനയുടെയും ദിലീപ് ഫാന്‍സ് അസോസിയേഷന്റെയും അഭിമാനപ്രശ്‌നമായി മാറി. കാവ്യ മാധവന്‍ കൈക്കുഞ്ഞുമായി വനിതാ മതിലില്‍ അണിചേരാനും സാധ്യത.

ജനപ്രിയ നായകനൊപ്പം,
നവോത്ഥാന മൂല്യങ്ങള്‍ക്കൊപ്പം.

Advertisement