ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാണ് സിനിമ ഇപ്പോഴും ഓടുന്നത്; ഒടിയന് ഇട്ട് പണിയാന്‍ ശ്രമിച്ചവര്‍ക്ക് ഇടിവെട്ട് മറുപടിയുമായി മോഹന്‍ലാല്‍

34

തന്റെ ഏറ്റവും പുതിയ സിനിമയായ ഒടിയന്‍ വിവാദത്തില്‍ മനസ് തുറന്ന് നടന്‍ മോഹന്‍ലാല്‍. ആളുകള്‍ക്ക് ഇഷ്ടപ്പെട്ടതുകൊണ്ടാണ് സിനിമ ഇപ്പോഴും ഓടുന്നതെന്നും സിനിമ കണ്ട നൂറില്‍ തൊണ്ണൂറുപേര്‍ക്കും ചിത്രം ഇഷ്ടപ്പെട്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

”ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയിട്ട് അത് മാര്‍ക്കറ്റ് ചെയ്യാന്‍ പാടില്ല എന്നുപറയാന്‍ പാടില്ലല്ലോ. തീര്‍ച്ചയായിട്ടും ഒരു സിനിമയെ നന്നായിട്ട് മാര്‍ക്കറ്റ് ചെയ്യാന്‍ അറിഞ്ഞിരിക്കണം.

Advertisements

ശ്രീകുമാര്‍ മേനോന്‍ അതാണ് ചെയ്തത്. സിനിമ കണ്ട നൂറില്‍ തൊണ്ണൂറു പേര്‍ക്കും ‘ഒടിയന്‍’ ഇഷ്ടപ്പെട്ടു. ആളുകള്‍ക്ക് ഇഷ്ടപ്പെടുന്നതു കൊണ്ടാണല്ലോ ആ സിനിമ വിജയകരമായി ഓടുന്നത്.

കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും പുറത്തുമൊക്കെ സിനിമയ്ക്ക് വളരെ നല്ല പ്രതികരണമാണ് കിട്ടുന്നത്. ഒരുപാട് പേര്‍ ചിത്രം കണ്ടു. ഒരുപാട് പേര്‍ ആ ചിത്രത്തിന്റെ നന്മയെക്കുറിച്ച് എഴുതുകയും ചെയ്തു”- മോഹന്‍ലാല്‍ പറഞ്ഞു.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒടിയന്‍ വേണ്ടത്ര നിലവാരം പുലര്‍ത്തിയില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

സിനിമയ്ക്ക് അമിതമായ ഹൈപ്പ് കൊടുത്തതാണ് പരാജയത്തിനു കാരണമെന്നായിരുന്നു പ്രധാന വിമര്‍ശനം. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ന്നത്.

പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ മോനോന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഒടിയന്‍. മഞ്ജു വാരിയര്‍, പ്രകാശ് രാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്

Advertisement