സിബിഎസ്ഇ: പത്താം ക്ലാസ് പരീക്ഷയിൽ മലയാളി പെൺകുട്ടി ദേശീയതലത്തിൽ ഒന്നാമത്

23

ന്യൂഡൽഹി: പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ 91.1 ശതമാനം വിജയമാണ് ഇക്കുറി രേഖപ്പെടുത്തിയത്.

പരീക്ഷയിൽ പാലക്കാട് കൊപ്പം ലയൺസ് സ്‌കൂൾ വിദ്യാർത്ഥിനി ഭാവന എൻ ശിവദാസ് 500-ൽ 499 മാർക്ക് നേടി തിരുവനന്തപുരം സോണിൽ ഒന്നാം സ്ഥാനത്ത് എത്തി.

Advertisements

ഭാവനയടക്കം ആകെ 13 വിദ്യാർത്ഥികളാണ് രാജ്യത്താകെ ഉയർന്ന മാർക്ക് നേടിയത്. ഇവരിൽ ഏഴ് പേരും ഡെറാഢൂൺ സോണിൽ നിന്നുള്ളവരാണ്.

സിബിഎസ്ഇയിൽ കഴിഞ്ഞ വർഷത്തേക്കാൾ 5 ശതമാനത്തിന്റെ വർധനവാണ് വിജയശതമാനത്തിലുണ്ടായത്. 86.07 ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം.

99.85 ശതമാനം വിജയം നേടിയ തിരുവനന്തപുരം സോൺ ആണ് മേഖലാ അടിസ്ഥാനത്തിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്നത്. 99 ശതമാനം വിജയവുമായി ചെന്നൈ രണ്ടാം സ്ഥാനം നേടി.

Advertisement