ബിലാൽ ലുക്കല്ല അത്, പേളിയുടെ കല്യാണത്തിന് മമ്മൂട്ടി എത്തിയത് സത്യൻ അന്തിക്കാട് ചിത്രത്തിലെ ലൂക്കിൽ

19

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി കഴിഞ്ഞ ദിവസം ഒരു സ്‌റ്റൈലിഷ് ലുക്ക് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത് വലിയ ചർച്ചാവിഷയമായിരുന്നു.

അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിലാൽ 2 എന്ന സിനിമയിലെ ലുക്കാണ് അതെന്നാണ് പ്രചരിച്ചത്. എന്നാൽ അത് ബിലാലിലെ ലുക്കല്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisements

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ആ സിനിമയിലെ ഒരു ഘട്ടത്തിലേക്കുള്ള ലുക്കാണ് അതെന്നാണ് സൂചനകൾ.

ഒരു ക്ലീൻ ഫാമിലി എന്റർടെയ്നറാണ് സത്യൻ അന്തിക്കാട് മമ്മൂട്ടിക്കുവേണ്ടി ഒരുക്കുന്നത്. എന്നാൽ കുറച്ച് നിഗൂഢതകളും ചിത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

അതിലേക്കായുള്ള ലുക്കാണ് ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വാദം. എന്നാൽ ഇത് അതൊന്നുമല്ലെന്നും ‘മാമാങ്കം’ എന്ന സിനിമയിലെ താടിവച്ച ലുക്കാണിതെന്നും മറുവാദവും ഉയരുന്നു.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രത്തിലെ ലുക്കാണ് ഇതെന്നും ചിലർ പറയുന്നു.

അമൽ നീരദിൻറെ ബിലാൽ ഉടൻ ചിത്രീകരണം ആരംഭിക്കുന്നില്ല. സത്യൻ അന്തിക്കാട് സിനിമയുടെ പ്രാഥമിക ജോലികളും പൂർത്തിയായിട്ടില്ല.

അപ്പോൾ പിന്നെ മാമാങ്കത്തിലെ ലുക്ക് തന്നെയായിരിക്കും ഇതെന്ന ഒത്തുതീർപ്പിലെത്തിയിരിക്കുകയാണ് ആരാധകർ.

ഏത് പടത്തിലെ ലുക്കായാലും, ഇത് ദുൽഖർ സൽമാനുള്ള ഒരു വെല്ലുവിളിയാണെന്നാണ് മമ്മൂട്ടി ആരാധകർ വ്യക്തമാക്കുന്നത്.

Advertisement