ഇന്ദുചൂഡനാണ് എന്നെ വിളിച്ചത്, അവൻ ജയിക്കുന്നത് വരെ ഞാൻ അവനോടൊപ്പമുണ്ടാവും: മമ്മൂട്ടി പൊളിച്ചടുക്കിയ നരസിംഹത്തിലെ അതിഥി വേഷം

366

മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച ധാരാളം ചിത്രങ്ങൾ ഉണ്ട്.

എന്നാൽ നരസിംഹത്തിലെ ഇന്ദുചൂഡൻ നന്ദഗോപാൽ മാരാർ കോമ്പിനേഷൻ പോലെ കൈയ്യടി നേടിയ മറ്റൊരു സൂപ്പർ സ്റ്റാർ കൂട്ടുകെട്ടുണ്ടോ എന്ന് സംശയമാണ്.

Advertisements

റിലീസ് ചെയ്തു പത്തൊൻപതു വർഷങ്ങൾ കഴിഞ്ഞിട്ടും ആരാധകർ ഇന്നും ആവേശത്തോടെ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ് അതിലെ മമ്മൂട്ടിയുടെ സാന്നിദ്ധ്യമുള്ള രംഗങ്ങൾ.

രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധനം ചെയ്ത ‘നരസിംഹ’ത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത് മോഹൻലാൽ തിലകൻ എന്നിവരാണ്.

അച്ഛൻ മകൻ വേഷങ്ങളിൽ ഇവർ തിളങ്ങിയപ്പോൾ നന്ദഗോപാൽ മാരാർ എന്ന സുപ്രീം കോടതി വക്കീലിന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തിയത്.

മലയാളം കണ്ട എക്കാലത്തേയും വലിയ സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു നരസിംഹം. ഇരുനൂറിൽപ്പരം ദിവസങ്ങൾ കേരളത്തിലെ തിയേറ്ററുകളിൽ തികച്ച നരസിംഹം പിന്നീട് പല തവണ റീറിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയുടെ അൻപതാം റിപബ്ലിക് ദിനമായ 2000 ജനുവരി 26 നാണ് നരസിംഹത്തിന്റെ ആദ്യ റിലീസ് ഡേറ്റ്.

മോഹൻലാലിനെ കൂടാതെ തിലകൻ, എൻ എഫ് വർഗീസ്, ഐശ്വര്യ, ജഗതി ശ്രീകുമാർ, കനക, സായികുമാർ എന്നിവരും അഭിനയിച്ച ചിത്രത്തിന്റെ ക്യാമറ സഞ്ജീവ് ശങ്കർ, എഡിറ്റിംഗ് എൽ ഭൂമിനാഥൻ, സംഗീതം എം ജി രാധാകൃഷ്ണൻ.

എട്ടു ഗാനങ്ങൾ ആണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. അതിൽ നരസിംഹം, പഴനിമല, ആരോടും ഒന്നും മിണ്ടാതെ’ തുടങ്ങിയ ഗാനങ്ങൾ ഹിറ്റായിരുന്നു.

ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ പൂവള്ളി ഇന്ദുചൂഡൻ പറയുന്ന നീ പോ മോനേ ദിനേശാ എന്നത് മലയാളത്തിലെ പ്രശസ്തമായ ഭാഷ പ്രയോഗങ്ങളിൽ ഒന്നായി തീർന്നു.

ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ച നരസിംഹം മുണ്ടുകളും അക്കാലത്ത് ട്രെൻഡ് ആയിരുന്നു. ജഗതി ശ്രീകുമാറിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു നരസിംഹം. നരസിംഹത്തോടെ അദ്ദേഹം ആയിരം ചിത്രങ്ങൾ അഭിനയിച്ചു പൂർത്തിയാക്കി.

ആന്റണി പെരുമ്പാവൂർ ആദ്യമായി നിർമ്മാതാവാകുന്നതും നരസിംഹത്തിലൂടെ തന്നെ. അവിടെ നിന്നും തുടങ്ങി മലയാളത്തിലെ മുഖ്യ നിർമ്മാതാക്കളിൽ ഒരാളായി അദ്ദേഹം മാറി.

പ്രധാനമായ മോഹൻലാൽ നായകനായ ചിത്രങ്ങളാണ് ആന്റണി പെരുമ്പാവൂറിന്റെ ഉടമസ്ഥതയിൽ ഉള്ള ആശിർവാദ് സിനിമാസ് നിർമ്മിക്കുന്നത്.

മോഹൻലാലിന്റെ ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് ലൂസിഫർ, ഇനി വരാനിരിക്കുന്ന പ്രിയദർശൻ ചിത്രം മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം എന്നിവയും ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആണ് ഒരുങ്ങുന്നത്.

ചിത്രം തെലുങ്കിൽ അധിപതി എന്ന പേരിൽ ചിത്രീകരിക്കപ്പെട്ടു. മോഹൻ ബാബു ആയിരുന്നു നായകൻ.

Advertisement