തൃശ്ശൂര്‍ ചിയ്യാരത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന് പെണ്‍കുട്ടി യുവാവ് തീകൊളുത്തി കൊന്നത് കഴുത്തില്‍ കുത്തിയ ശേഷം: കാരണം ഞെട്ടിക്കുന്നത്

27

തൃശ്ശൂര്‍: തൃശ്ശൂര്‍ ചിയ്യാരത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ മരണം ഉറപ്പിക്കാന്‍ കഴുത്തിലും കുത്തിയെന്ന് റിപ്പോര്‍ട്ട്.

വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതിന് ശേഷം കഴുത്തില്‍ കുത്തിയ യുവാവ് കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നു.

Advertisements

ഇന്ന് രാവിലെയാണ് തൃശ്ശൂര്‍ ചിയാരത്ത് യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. മുത്തശ്ശിയോടും അമ്മാവനോടും കൂടെയാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.

ഇന്ന് രാവിലെയാണ് സംഭവം. 22 വയസുകാരിയായ നീതുവാണ് കൊല്ലപ്പെട്ടത്. വടക്കേക്കാട് സ്വദേശിയായ ജിതേഷ് എന്ന യുവാവ് ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.

വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ആരോഗ്യനില മോശമായ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി ടെക് വിദ്യാര്‍ത്ഥിനി ആയിരുന്നു നീതു. കുട്ടിയുടെ അമ്മ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതാണ്.

നിതീഷ് വീട്ടില്‍ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു. ബൈക്കിലാണ് അക്രമി എത്തിയത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു.

ശരീരം ഭൂരിഭാഗവും കത്തിയമര്‍ന്ന നിലയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ രക്തം കണ്ടതായും നാട്ടുകാര്‍ പറഞ്ഞു.

Advertisement