മാമാങ്കത്തിന്റെ സെറ്റില്‍ അമല്‍ നീരദ് മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി: ബിലാല്‍ ഉടന്‍ തുടങ്ങും: ബിഗ് ബിയേക്കാള്‍ മരണമാസ്സാകും ബിലാല്‍

22

സൂപ്പര്‍ സംവിധായകന്‍ അമല്‍ നീരദും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് കിട്ടിയത് ബിഗ് ബി യെന്ന സ്‌റ്റൈലന്‍ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടന്‍ സംഭവിക്കും.

ചിത്രത്തെക്കുറിച്ച് പിന്നീട് വാര്‍ത്തകളൊന്നും വരാതെയായതോടെ ആരാധകരും നിരാശയിലായി. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ തിരക്കഥയ്ക്ക് അന്തിമ രൂപമായെന്നാണ് സൂചന.

Advertisements

എം പദ്മകുമാറിന്റെ സംവിധാനത്തില്‍ പുരോഗമിക്കുന്ന മാമാങ്കത്തിന്റെ സെറ്റില്‍ അമല്‍ നീരദും സംഘവും ബിലാലിനായി മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി. ഷൂട്ടിംഗ് എപ്പോള്‍ ആരംഭിക്കാനാകുമെന്നതിനും മറ്റ് പ്രൊഡക്ഷന്‍ കാര്യങ്ങളിലും ഏകദേശ ധാരണയായെന്നാണ് വിവരം.

ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് തന്നെയാണ്. ചിത്രത്തിന്റെ ആദ്യഭാഗം അവസാനിക്കുന്നത് അബു എന്ന പയ്യനെ ബിലാല്‍ കൂട്ടികൊണ്ട് പോകുന്നിടത്താണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുമ്പോള്‍ അബു വളര്‍ന്ന് വലുതായിട്ടുണ്ടാകുമെന്ന് ആരാധകര്‍ പറയുന്നു.

ബിഗ് ബിയില്‍ കണ്ട ബിലാല്‍ ജോണ്‍ കുരിശിങ്കലിനേക്കാള്‍ മാസായിരിക്കും ബിലാല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

എന്തായാലും 2018ല്‍ തന്നെ ബിലാല്‍ സംഭവിക്കും. അത് സംവിധായകന്‍ നല്‍കുന്ന ഉറപ്പാണ്. ആദ്യ ഭാഗത്തിന്റെ സൗന്ദര്യം ഒട്ടും നഷ്ടപ്പെടുത്താത്ത ഒരു രണ്ടാം ഭാഗം അതാണ് ബിലാല്‍.മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും അടിപൊളി കഥാപാത്രങ്ങളിലൊന്നായിരുന്നു ബിലാല്‍.

ജെയിംസ്, ശിവ, ഡര്‍ന സരൂരി ഹൈ തുടങ്ങിയ രാംഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ക്യാമറാമാന്‍ എന്ന നിലയില്‍ നിന്ന് ബിഗ്ബിയിലൂടെ സംവിധായകനായി അമല്‍ നീരദ് മാറിയപ്പോള്‍, ആ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കാന്‍ അവസരം ലഭിച്ചത് സമീര്‍ താഹിറിനാണ്.

ഗോപി സുന്ദറായിരുന്നു ബിജിഎം. കൈയില്‍ നിറതോക്കുമായി കൊച്ചിയുടെ വിരിമാറിലൂടെ സ്ലോമോഷനിലൂടെ ഡോണ്‍ ലുക്കില്‍ നടന്നുനീങ്ങുന്ന മമ്മൂട്ടി ഉടന്‍ യാഥാര്‍ത്ഥ്യമാകുമ്‌ബോള്‍ ആരാധകര്‍ക്ക് ഇത് ആഘോഷകാലം. ബിഗ് ബിക്ക് ശേഷമുള്ള കഥയാണ് ബിലാല്‍ പറയുന്നത്.

Advertisement