Home kerala

വര്‍ക്കലയില്‍ രണ്ടര വയസ്സുള്ള പിഞ്ചുകുഞ്ഞിനെ അമ്മയും കാമുകനും കൊലപ്പെടുത്തി: കുഞ്ഞിനെ ക്രൂരമായി കൊന്നത് ഇരുവരും രമിക്കുമ്പോള്‍ തടസ്സമായതിനാല്‍

80

വർക്കല: ഡിസംബര്‍ 15ന് വർക്കലയിൽ രണ്ടര വയസ്സുകാരനായ ഏകലവ്യൻ എന്ന കുട്ടി മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.

കുട്ടിയെ അമ്മ ഉത്തരയും കാമുകൻ രജീഷും ചേർന്ന് കൊല്ലപ്പെടുത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ഇരുവരെയും വര്‍ക്കല പൊലീസ് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യുകയാണ്.

Advertisements

ആന്തരിക രക്തസ്രവമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഭര്‍ത്താവില്‍നിന്ന് പിരിഞ്ഞ് കഴിയുന്ന ഉത്തര മൂന്ന് മാസമായി കാമുകനൊപ്പമാണ് താമസം.

ഇരുവരും കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് സൂചന. ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍വച്ചാണ് ഏകലവ്യന്‍ മരിച്ചത്. ഏകലവ്യനെ ഉത്തരയുടെ കാമുകൻ രജീഷാണ് 15ന് വൈകുന്നേരത്തോടെ ആശുപത്രിയിലെത്തിച്ചത്.

ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ സർക്കർ ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി മരണം സംഭവിച്ചുവെന്നാണ് ഇരുവരും പൊലീസിന് നല്‍കിയ മൊഴി.

ഉത്തരയ്ക്കും രതീഷിനു കുട്ടിയെ ഒഴിവാക്കി ഒന്നിച്ചു ജീവിക്കാനാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രഥമിക നി​ഗമനം.

കൊല്ലപ്പെട്ട ഏകലവ്യന്റെ ചെറുകുടൽപ്പൊട്ടുകയും, തലച്ചൊറിനി ക്ഷതമുണ്ടാവുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ വാരിയെല്ലിനും പൊട്ടലുണ്ട്.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലിസ് മേധാവി അശോക് കുമാറിന്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൾ ഡിവൈഎസ്പി അനിൽക്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്

Advertisement