എന്റെ ഹൃദയം നിന്നെ തേടിക്കൊണ്ടേയിരിക്കുന്നു, പണം തട്ടിപ്പ് കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹാലക്ഷ്മിയുടെ പോസ്റ്റ്, ആരെ ഉദ്ദേശിച്ചാണെന്ന് ആരാധകര്‍

272

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സെലിബ്രിറ്റി കപ്പിള്‍സാണ് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖറും, ഭാര്യ മഹാലക്ഷ്മിയും. നിരവധി വിമര്‍ശനങ്ങളിലൂടെയാണ് ഇരുവരുടെയും വിവാഹ ജീവിതം മുന്നോട്ട് പോകുന്നത്.

Advertisements

അതേസമയം ഈയടുത്ത് വിവാഹ വാര്‍ഷികം ആഘോഷിച്ച താരങ്ങളെ തേടി വളരെ ദുഖകരമായ കാര്യം എത്തിയിരുന്നു. 16 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസില്‍ രവീന്ദര്‍ ചന്ദ്രശേഖറിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.

Also Read: ജയസൂര്യയുടേത് പൊട്ടിയ തിരക്കഥയാണെങ്കില്‍ ആ കര്‍ഷകന്റെ ആത്മഹത്യ മന്ത്രിയുടെ സംവിധാന മികവായിക്കും, ജയസൂര്യ ഇടപെട്ടത് വ്യക്തമായി കാര്യങ്ങള്‍ മനസ്സിലാക്കിയ ശേഷമെന്ന്‌ കൃഷ്ണപ്രസാദ്

പുതിയ കമ്പനി തുടങ്ങാനെന്ന പേരില്‍ വ്യവസായിയില്‍ നിന്നും 16 കോടി രൂപ തട്ടിയെന്നാണ് കേസ്. ഇപ്പോഴിതാ മഹാലക്ഷ്മി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഭര്‍ത്താവ് കൂടെയില്ലാത്തപ്പോഴും തന്റെ പുത്തന്‍ വിശേഷങ്ങളായിരുന്നു മഹാലക്ഷ്മി സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്.

തന്റെ പുത്തന്‍ ചിത്രങ്ങള്‍ മഹാലക്ഷ്മി പങ്കുവെച്ചു. ഓരോ നിമിഷവും തന്റെ ഹൃദയം നിങ്ങളെ തിരയുകയാണെന്നായിരുന്നു അതിന് മഹാലക്ഷ്മി നല്‍കിയ ക്യാപ്ഷന്‍. സാരിയണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളായിരുന്നു മഹാലക്ഷ്മി പങ്കുവെച്ചത്.

Also Read: എന്റെ പുറകെ നടന്ന് ഒരോന്ന് തോണ്ടിയെടുക്കാമെന്ന് വിചാരിക്കേണ്ട, ഉമ്മ കൊടുക്കേണ്ട നേരത്ത് മഞ്ജുവാര്യര്‍ക്കാണെങ്കിലും ഉമ്മ കൊടുക്കും, വീണ്ടും പ്രതികരിച്ച് അലന്‍സിയര്‍

ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ആരെ ഉദ്ദേശിച്ചാണെന്നായിരുന്നു ഒരാളുടെ കമന്റ്. മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Advertisement