ഡിവോഴ്‌സിന്റെ സമയത്ത് അമ്മ ഡിപ്രഷനില്‍, ജീവിതത്തില്‍ നേരിട്ടത് ഒത്തിരി പ്രശ്‌നങ്ങള്‍, ഒരു അച്ഛന്റെ സ്‌നേഹമെന്താണെന്ന് ഞാനറിഞ്ഞിട്ടില്ല, വൈഗ പറയുന്നു

167

ഇന്ന് റിയാലിറ്റി ഷോകളുടെ കാലമാണ്. ഒത്തരി പ്രേക്ഷകരാണ് റിയാലിറ്റി ഷോകള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ പല റിയാലിറ്റി ഷോകളും ഒത്തരി ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ ഏറെ ശ്രദ്ധനേടിയ ഒരു റിയാലിറ്റി ഷോയാണ് സൂപ്പര്‍ അമ്മയും മകളും.

Advertisements

നടി ശ്വേത മേനോനും സ്വാസികയും നയിക്കുന്ന ഈ റിയാലിറ്റി ഷോയില്‍ വളരയേറെ രസകരമായ ടാസ്‌കുകളാണ് അരങ്ങേറുന്നത്. ഈ ഷോയിലെത്തിയതിന് പിന്നാലെ ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് പല മത്സരാര്‍ത്ഥികളും പറഞ്ഞിരുന്നു.

Also Read: മമ്മൂക്ക ഓടിക്കളിച്ച വീട്ടുമുറ്റത്തെ ഒരുപിടി മണ്ണ് വാരി സൂക്ഷിച്ചിട്ടുണ്ട്, ഈ കഥ കേട്ടപ്പോള്‍ മമ്മൂക്ക പറഞ്ഞതിങ്ങനെ, അസീസ് പറയുന്നു

മത്സരാര്‍ത്ഥികളില്‍ ഒരാളായ സന്ധ്യയ്ക്കും ഒത്തിരി മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സന്ധ്യയുടെ മകള്‍ വൈഗ. കല്യാണത്തിന് മുമ്പ് അമ്മ ഇങ്ങനെയായിരുന്നില്ലെന്ന് അമ്മൂമ്മ പറയാറുണ്ടായിരുന്നുവെന്നും വിവാഹശേഷം ഒത്തിരി മാറ്റങ്ങളാണ് അമ്മയ്ക്ക് സംഭവിച്ചതെന്നും വൈഗ പറയുന്നു.

തന്റെ അമ്മ ഒരു ഡിവോഴ്‌സിയാണ്. സിംഗിള്‍ പാരന്റാണ്. അക്കാര്യം താന്‍ അഭിമാനത്തോടെയാണ് പറയുന്നതെന്നും ജീവിതത്തില്‍ ഒത്തിരി ബുദ്ധിമുട്ടുകള്‍ അമ്മ നേരിട്ടിട്ടുണ്ടെന്നും തന്റെ സ്വപ്‌നങ്ങളെല്ലാം വേണ്ടെന്ന് വെച്ച് അമ്മ കുടുംബത്തിന് വേണ്ടി ജീവിച്ചിരുന്നുവെന്നും വൈഗ പറയുന്നു.

Also Read: കേരള സര്‍ക്കാര്‍ ഇതുകണ്ട് പഠിക്കണം, നല്ല സ്വഭാവം നോക്കിയിട്ട് വേണം അവാര്‍ഡ് കൊടുക്കാനെന്ന് ലാല്‍, അലന്‍സിയറിനെ പരോക്ഷമായി പരിഹസിച്ച് താരം

ഡിവോഴ്‌സിന്റെ സമയത്ത് അമ്മ വല്ലാതെ ഡിപ്രഷനിലായിരുന്നു. അന്ന് അമ്മമ്മയാണ് അമ്മയെ ചേര്‍ത്തുപിടിച്ചതെന്നും അച്ഛന്റെ സ്‌നേഹം എന്താണെന്ന് താന്‍ അറിഞ്ഞിട്ടില്ലെന്നും എല്ലാ സ്‌നേഹവും കരുതലും തനിക്ക് തരുന്നത് അമ്മയും അമ്മമ്മയുമാണെന്നും വൈഗ പറയുന്നു.

Advertisement