കേരള സര്‍ക്കാര്‍ ഇതുകണ്ട് പഠിക്കണം, നല്ല സ്വഭാവം നോക്കിയിട്ട് വേണം അവാര്‍ഡ് കൊടുക്കാനെന്ന് ലാല്‍, അലന്‍സിയറിനെ പരോക്ഷമായി പരിഹസിച്ച് താരം

395

നടന്‍ അലന്‍സിയറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പരോക്ഷമായി പ്രതികരിച്ച് നടനും സംവിധായകനുമായ ലാല്‍. സൈമ അവാര്‍ഡ്‌സില്‍ മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് സ്വീകരിച്ച ശേഷമായിരുന്നു ലാലിന്റെ പ്രസംഗം.

Advertisements

ഇവിടെ കൃത്യമായിട്ടാണ് അവാര്‍ഡ് കൊടുത്തിരിക്കുന്നതെന്നും ഇത്രയും നല്ല സ്വഭാവമുള്ള വേറെയൊരു നടനെ കണ്ടിട്ടില്ലെന്നും കേരള സര്‍ക്കാര്‍ ഇത് കണ്ട് പഠിക്കണമെന്നും സ്വഭാവം നോക്കിയിട്ട് വേണം അവാര്‍ഡ് കൊടുക്കാനെന്നും ലാല്‍ പറഞ്ഞു.

Also Read: ചില സിനിമ ചെയ്തതിലും ചില നല്ല സിനിമകൾ വിട്ടുകളഞ്ഞതിലും കുറ്റബോധം തോന്നി; അനിയത്തിപ്രാവ് ഇപ്പോൾ കാണുമ്പോൾ ക്രിഞ്ചടിക്കാറുണ്ട്: കുഞ്ചാക്കോ ബോബൻ

അലന്‍സിയറുമായി ബന്ധപ്പെട്ട വിവാദത്തെ നേരിട്ടല്ലാതെ സൂചിപ്പിക്കുകയായിരുന്നു ലാല്‍ തന്റെ പ്രസംഗത്തില്‍. തനിക്കാണ് മികച്ച സ്വഭാവ നടനുള്ള അവാര്‍ഡ് ലഭിച്ചതെന്നും വളരെ കറക്ടായിട്ടാണ് അവാര്‍ഡ് കൊടുത്തതെന്നും ഇത്രയും നല്ല സ്വഭാവുമുള്ള നടന്‍ മലയാളത്തില്‍ വേറെയില്ലെന്നും ലാല്‍ പറയുന്നു.

കൃത്യമായി അവാര്‍ഡ് തനിക്ക് തന്നെ കൊണ്ടുതന്നുവെന്നും താന്‍ തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും നല്ല സ്വഭാവമുള്ള ആള് താന്‍ തന്നെയാണെന്നും തനിക്ക് തന്നോട് തന്നെ പലപ്പോഴും ബഹുമാനം തോന്നിയിട്ടുണ്ടെന്നും ലാല്‍ പറയുന്നു.

Also Read: ഗർഭിണി ആയപ്പോൾ കാലൊക്കെ മടിയിൽ പിടിച്ചുവച്ച് തടവി തരും; നിന്നെ ഞാൻ കണ്ട് ആസ്വദിക്കുകയാണ് എന്ന് വിദ്യാമ്മ പറയും:അഞ്ജിത

രാവിലെ എഴുന്നേറ്റ് കണ്ണാടിയില്‍ നോക്കി താന്‍ തന്നോട് തന്നെ നമസ്‌കാരം പറയുമെന്നും അത്രയും ബഹുമാനമുള്ള നല്ല മനുഷ്യനാണ് താനെന്നും കേരള സര്‍ക്കാര്‍ ഇതുകണ്ട് പഠിക്കേണ്ടതാണെന്നും ഇങ്ങനെ നല്ല സ്വഭാവം നോക്കിയിട്ട് വേണം അവാര്‍ഡ് കൊടുക്കാനെന്നും ലാല്‍ പറഞ്ഞു.

Advertisement