ചില സിനിമ ചെയ്തതിലും ചില നല്ല സിനിമകൾ വിട്ടുകളഞ്ഞതിലും കുറ്റബോധം തോന്നി; അനിയത്തിപ്രാവ് ഇപ്പോൾ കാണുമ്പോൾ ക്രിഞ്ചടിക്കാറുണ്ട്: കുഞ്ചാക്കോ ബോബൻ

155

ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമയിൽ കൂടി എത്തിയ കുഞ്ചാക്കോ ബോബൻ പിന്നീടങ്ങോട്ട് മലയാള സിനിമയുടെ ഒരു ഭാഗമായി മാറുകയായിരുന്നു. അന്ന് കുഞ്ചാക്കോ ബോബൻ എന്ന യുവാവ് ഉണ്ടാക്കിയ തരംഗം ചില്ലറ അല്ലായിരുന്നു.

ഇടക്കാലത്ത് ഇടവേളയെടുത്ത് രണ്ടാം വരവ് ഗംഭീരമാക്കിയ താരം ചോക്ലേറ്റ് ഹീറോ പരിവേഷം അഴിച്ചുവെച്ച് വളരെ സൂക്ഷ്മതയോടെ ആഴമുള്ള കഥാപാത്രങ്ങൾ ഏറ്റെടുത്ത് ഫലിപ്പിക്കുന്നുണ്ട്. അതേസമയംതന്റെ ആദ്യ ചിത്രമായ അനിയത്തിപ്രാവ് ഇപ്പോൾ കാണുമ്പോൾ ക്രിഞ്ചടിക്കാറുണ്ടെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു.

Advertisements

തനിക്ക് ചില സിനിമ ചെയ്തതിലും ചില നല്ല സിനിമകൾ വിട്ടുകളഞ്ഞതിലും കുറ്റബോധം തോന്നിയിട്ടുണ്ടെന്നും താരം പുതിയ അഭിമുഖത്തിൽ പറഞ്ഞു. ചെയ്തുപോയ സിനിമകളുടെ പേരിൽ കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ്, അത് കാണുമായിരിക്കും, പുറത്ത് പറഞ്ഞാൽ അത് മോശമാണെന്നാണ് കുഞ്ചാക്കോ ബോബൻ മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ALSO READ- ഗർഭിണി ആയപ്പോൾ കാലൊക്കെ മടിയിൽ പിടിച്ചുവച്ച് തടവി തരും; നിന്നെ ഞാൻ കണ്ട് ആസ്വദിക്കുകയാണ് എന്ന് വിദ്യാമ്മ പറയും:അഞ്ജിത

ചില സിനമകൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ആ രീതിയിലും ചിലപ്പോൾ കുറ്റബോധം തോന്നിയിട്ടുണ്ടാവാം. അനിയത്തിപ്രാവ് ഇപ്പോൾ കാണുമ്പോൾ ക്രിഞ്ചടിക്കാറുണ്ട്. ഉറപ്പായും ക്രിഞ്ചടിക്കുന്നുണ്ടെന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്.

മിസായ പോയ നല്ല സിനിമകളോർത്ത് കുറ്റബോധം തോന്നിയിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ക്ലാസ്മേറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ ഒക്കെ വിട്ടുപോയതിൽ കുറ്റബോധം തോന്നിയ കഥാപാത്രങ്ങളാണ്. ആൻഡ്രോയിഡിൽ സൗബിൻ ചെയ്ത കഥാപാത്രമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ക്ലാസ്മേറ്റ്സ് വന്നപ്പോൾ രണ്ടുമൂന്ന് ഡേറ്റ് മാറിപ്പോയി. പിന്നെ കുറച്ച് സ്റ്റേജ് പ്രോഗ്രാമുകൾ വന്നു. അങ്ങനെയാണ് മിസായി പോയത്.

ALSO READ- ‘ഔദ്യോഗികമായി സ്വപ്‌നത്തിലെത്തി’; ക്യാബിൻക്രൂ ജോലിയിൽ പ്രവേശിച്ച് കൃതിക പ്രദീപ്; ആശംസകളുമായി ആരാധകർ

തന്നോട് വന്ന് ആൻഡ്രോയിഡിന്റെ കഥ പറഞ്ഞപ്പോൾ തനിക്ക് മനസിലായില്ല. അതേ സംവിധായകന്റെ ന്നാ താൻ കേസ് കൊടിൽ അഭിനയിച്ചു. ലാലുവിന്റേതും അങ്ങനെ തന്നെയാണ്. എൽസമ്മയിലൂടെയാണ് വേറെ ഒരു ഇമേജ് എനിക്ക് ലഭിക്കുന്നതെന്നും താരം പറഞ്ഞു.

ഒടിടി വന്നതിന് ശേഷം മലയാള സിനിമയ്ക്ക് ക്വാളിറ്റിയുള്ള ഒരു വെറൈറ്റി ഉണ്ടായിട്ടുണ്ട്. അത്രത്തോളം മറ്റ് ഭാഷകൾക്ക് അവകാശപ്പെടാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും താരം പറഞ്ഞു. അതുകൊണ്ടാണ് താൻ മറ്റ് ഭാഷകളിലേക്ക് പോകാത്തത്. ആഗ്രഹിക്കുന്ന കഥാപാത്രങ്ങൾ മലയാളത്തിലും ലഭിക്കുന്നുണ്ട് എന്നാണ് ചാക്കോച്ചൻ പറയുന്നത്.

മറ്റ് ഭാഷകളിൽ നിന്ന് എക്‌സൈറ്റഡ് ആയിട്ടുള്ള കഥകൾ വരുകയും അതിനോട് നീതിപുലർത്താൻ സാധിക്കുകയുമാണെങ്കിൽ ഉറപ്പായും ചെയ്യുമെന്നും താരം പറഞ്ഞു.

Advertisement