മമ്മൂക്ക ഓടിക്കളിച്ച വീട്ടുമുറ്റത്തെ ഒരുപിടി മണ്ണ് വാരി സൂക്ഷിച്ചിട്ടുണ്ട്, ഈ കഥ കേട്ടപ്പോള്‍ മമ്മൂക്ക പറഞ്ഞതിങ്ങനെ, അസീസ് പറയുന്നു

1353

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. ഒത്തിരി ആരാധകരുള്ള താരം ഇന്നും മലയാള സിനിമയിലെ നിറസാന്നിധ്യമാണ്. ഇപ്പോഴിതാ നടന്‍ അസീസ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടിയോടുള്ള ആരാധന മൂത്ത് നടത്തിയ പ്രവൃത്തികളെ കുറിച്ചാണ് താരം നടന്‍ സംസാരിക്കുന്നത്.

Advertisements

പണ്ട് മമ്മൂക്കയുടെ കുടുംബവീടിന്റെ അടുത്തായി താന്‍ വൈക്കം ചെമ്പില്‍ അമ്പലത്തില്‍ ഒരു പരിപാടിക്ക് പോയിരുന്നു. അവിടെ തനിക്ക് കുറേ പെര്‍ഫോമന്‍സ് കിട്ടിയിരുന്നുവെന്നും അവിടെ തന്റെ ഫ്‌ലക്‌സ് ഒക്കെ ആരാധകര്‍ വെച്ചിരുന്നുവെന്നും താരം പറയുന്നു.

Also Read: കേരള സര്‍ക്കാര്‍ ഇതുകണ്ട് പഠിക്കണം, നല്ല സ്വഭാവം നോക്കിയിട്ട് വേണം അവാര്‍ഡ് കൊടുക്കാനെന്ന് ലാല്‍, അലന്‍സിയറിനെ പരോക്ഷമായി പരിഹസിച്ച് താരം

കമ്മറ്റിക്കാര്‍ തന്നെ ആ വേദിയില്‍ വെച്ച് ആദരിച്ചിരുന്നു. മുഹമ്മദ് കുട്ടിയെ ആദരിച്ച വേദിയില്‍ വെച്ച് ഈ കലാകരനേയും ആദരിക്കുന്നുവെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും പ്രോഗ്രാമൊക്കെ കഴിഞ്ഞപ്പോള്‍ കുറച്ച് പയ്യന്മാര്‍ തന്നെ അവരുടെ ബൈക്കില്‍ മമ്മൂക്കയുടെ കുടുംബ വീട്ടില്‍ കൊണ്ടുപോയി എന്നും അസീസ് പറയുന്നു.

രാത്രി രണ്ടുമണിക്കായിരുന്നു സംഭവം. മമ്മൂട്ടിയുടെ കുട്ടിക്കാലത്ത് അദ്ദേഹം കളിച്ചുനടന്ന സ്ഥലങ്ങളെല്ലാം അവര്‍ ടോര്‍ച്ചടിച്ച് തനിക്ക് കാണിച്ചുതന്നുവെന്നും താന്‍ അവിടെ നിന്നും ഒരു പിടി മണ്ണ് വാരി കൈയ്യിലെടുത്തുവെന്നും തിരിച്ച് വന്ന് തന്റെ ട്രൂപ്പിലുള്ളവര്‍ക്ക്് ആ മണ്ണ് കാണിച്ച് കൊടുത്തുവെന്നും അസീസ് പറയുന്നു.

Also Read: ഗർഭിണി ആയപ്പോൾ കാലൊക്കെ മടിയിൽ പിടിച്ചുവച്ച് തടവി തരും; നിന്നെ ഞാൻ കണ്ട് ആസ്വദിക്കുകയാണ് എന്ന് വിദ്യാമ്മ പറയും:അഞ്ജിത

അവരുടെ വികാരം തനിക്ക് പറഞ്ഞറിയിക്കാന്‍ പറ്റില്ലായിരുന്നു. അവര്‍ വളരെ സന്തോഷത്തോടെ ആ മണ്ണ് തൊട്ട് നെറുകയില്‍ വെച്ചുവെന്നും കുറച്ച് മണ്ണ് തന്റെ കൈയ്യില്‍ നി്ന്നും കൂട്ടുകാര്‍ വാങ്ങിയെന്നും ബാക്കി താന്‍ വീട്ടിലേക്ക് കൊണ്ടുപോയി എന്നും ഈ കഥ താന്‍ പിന്നീട് മമ്മൂക്കയോട് പറഞ്ഞിരുന്നുവെന്നും അസീസ് പറയുന്നു. അസീസ് മമ്മൂട്ടി നായകനായി എത്തുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Advertisement