ഞാന്‍ ഒരു നിഷ്‌കളങ്ക, അതുകൊണ്ടാണ് അടുത്ത സുഹൃത്ത് ചതിച്ചപ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നതെന്ന് സൂര്യ, ബിഗ് ബോസിലെ പ്രണയത്തെക്കുറിച്ചും തുറന്നുപറഞ്ഞ് താരം

96

സൂര്യ ജെ മേനോന്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയും മോഡലുമാണ്. സൂപ്പര്‍ റിയാലിറ്റ് ഷോയായ ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെയാണ് താരം മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയത്.
ബിഗ്ബോസിലൂടെ നിരവധി ആരാധകരെയാണ് താരം നേടിയെടുത്തത്.

ഷോയില്‍ വെച്ച് നടന്‍ മണി ക്കുട്ടനോട് ഇളള പ്രണയം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സൂര്യ വാര്‍ത്തകളില്‍ നിറഞ്ഞത്. സൂര്യ പ്രണയം പറഞ്ഞെങ്കിലും തനിക്ക് പ്രണയമില്ലെന്നും സൂര്യയോട് ഇഷ്ടവും ബഹുമാനവും മാത്രമാണ് ഉളളതെന്നാണ് മണിക്കുട്ടന്‍ പറഞ്ഞത്.

Advertisements

ബിഗ് ബോസില്‍ തുടക്കത്തില്‍ തന്നെ പുറത്താവുമെന്ന് പലരും കരുതിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു സൂര്യ. എന്നാല്‍ അവസാന ഘട്ടത്തില്‍ വരെ എത്താന്‍ നടിക്ക് സാധിച്ചു. 91 ദിവസം ബിഗ് ബോസില്‍ പിടിച്ചുനിന്ന ശേഷമാണ് സൂര്യ പുറത്തായത്. അതേ സമയം ഷോയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ശേഷമാണ് സൂര്യ തിരിച്ചെത്തിയത്.

Also Read: പണികിട്ടിയത് സിനിമയിലേക്ക് മടങ്ങിപ്പോകാനിരിക്കെ, ഇപ്പോൾ ഗര്‍ഭകാലം ആസ്വദിക്കുന്നു, ലഭിച്ചത് ആഗ്രഹിച്ച പോലുള്ള ജീവിതം മനസ്സുതുറന്ന് മൈഥിലി

നടിയായും മോഡലായും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഷോയില്‍ വരുന്നത് വരെ നടിയെ അധികപേര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ബിഗ് ബോസിന് പിന്നാലെ ഇപ്പോള്‍ എല്ലാവര്‍ക്കും പ്രിയങ്കരിയാണ് താരം. ബിഗ് ബോസ് കഴിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും ആക്ടീവായിരുന്നു നടി.

ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ ഒരു മോശം അനുഭവത്തെപ്പറ്റി പറയുകയാണ് സൂര്യ. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരി തന്നെ വഞ്ചിച്ചുവെന്നും അത് വിഷമത്തിലാഴ്ത്തിയെന്നും പിന്നീട് അബ്‌നോര്‍മലല്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നും സൂര്യ പറയുന്നു.

ബിഗ് ബോസിലെ പ്രണയത്തെക്കുറിച്ചും സൂര്യ സംസാരിച്ചു. ബിഗ് ബോസ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് നേരിട്ടതെന്നും തനിക്ക് തോന്നിയ ഇഷ്ടം തുറന്നുപറഞ്ഞതിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടുവെന്നും സൂര്യ പറയുന്നു.

Also Read: അവർ പറയുമ്പോൾ എന്റെ കഥാപാത്രം വലിയതും പ്രസക്തവുമായിരിക്കും, പക്ഷേ അഭിനയിക്കുമ്പോൾ എല്ലാം മാറും; കഥ കേട്ട് അഭിനയിച്ചതിന് പണി കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ

ഇപ്പോള്‍ താനും അദ്ദേഹവും തമ്മില്‍ നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം വളരെ നല്ല രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണെന്നും അതിലേക്ക് തന്നെ വലിച്ചിട്ട് പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും സൂര്യ പറഞ്ഞു. താന്‍ ഒരു നിഷ്‌കു ആണെന്നും സൂര്യ പറഞ്ഞു.

അതുകൊണ്ടാണ് സുഹൃത്ത് ചതിച്ചപ്പോള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നതെന്നും തലകറങ്ങി വീണ് കുറച്ചുനാള്‍ ആശുപത്രിയിലായിരുന്നുവെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ എല്ലാവരെയും സുഹൃത്തുക്കളാക്കാറില്ലെന്നും സൂര്യ പറയുന്നു.

Advertisement