Home Entertainment Celebrities

ഉമ്മന്‍ചാണ്ടിയുടെ കഥപറയുന്ന ചിത്രത്തില്‍ നായകനായി മമ്മൂട്ടി മതി, മകനായി ദുല്‍ഖറും, ചാണ്ടി ഉമ്മന്‍ പറയുന്നതിങ്ങനെ

936

വിടപറഞ്ഞ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജീവിതം ബയോപിക്കാവുകയാണെങ്കില്‍ നായകന്‍ മമ്മൂട്ടിയായിരിക്കണമെന്ന് മകനും എംഎല്‍യുമായ ചാണ്ടി ഉമ്മന്‍. രേഖ നല്‍കിയ അഭിമുഖത്തിലായിരുന്നു ചാണ്ടി ഉമ്മന്‍ ഇക്കാര്യം പറഞ്ഞത്.

Advertisements

ഉമ്മന്‍ചാണ്ടിയായി മമ്മൂട്ടി വരുമ്പോള്‍ മകനായി ദുല്‍ഖറായിരിക്കുമോ എന്ന് രേഖ ചോദിച്ചു. അപ്പോള്‍ ചെറുചിരിയായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി. തന്നോട് പിതാവ് അങ്ങനെ സംസാരിക്കാറില്ലെന്നും പക്ഷേ അദ്ദേഹം നല്‍കിയ ഒരു ഉപദേശം താന്‍ എപ്പോഴും ഓര്‍ക്കുമെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.

Also Read: കൃത്യമായ ഐഡിയോളജിയുള്ള പാര്‍ട്ടി, ഇനി സിപിഎം വിട്ട് പോകില്ല, കേരളത്തില്‍ ഇനി ആരുവന്നാലും ബിജെപി രക്ഷപ്പെടില്ലെന്ന് ഭീമന്‍ രഘു

ഒരാളുടെയും കൈയ്യില്‍ നിന്ന് സമ്മാനങ്ങളൊന്നും തന്നെ വാങ്ങരുതെന്നായിരുന്നു അദ്ദേഹം തനിക്ക് നല്കിയ ഉപദേശം. സന്ദര്‍ശകരുടെ കൈയ്യില്‍ നിന്നും സമ്മാനം മേടിക്കുന്നത് കണ്ടാല്‍ അദ്ദേഹം തന്നെ വഴക്ക് പറയാറുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഒരു നോട്ടം മതി അതില്‍ എല്ലാമുണ്ടാവുമെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.

ദിവസവും രാവിലെ ആറ് മണിക്ക് അദ്ദേഹം എഴുന്നേല്‍ക്കും. പിന്നെ ചാരുകസേരയിലിരുന്ന് ചായകുടിച്ചുകൊണ്ട് പത്രം വായിക്കുമെന്നും അതിന് ശേഷം ആളുകളെ കാണാനായി ഇറങ്ങുമെന്നും കണ്ട് വന്നതിന് ശേഷമായിരിക്കും കുളിയെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു.

Also Read: എല്ലാം രഹസ്യമാക്കി വെച്ചു; ചിത്രം പുറത്തിറങ്ങിയപ്പോൾ കണ്ടത് വിജയുടെ മകനായി പകർന്നാട്ടം നടത്തുന്ന മാത്യുവിനെ; ഇപ്പോൾ ലിയോയിൽ തിളങ്ങുന്നത് മാത്യു തോമസ്

തന്നോട് അദ്ദേഹം അങ്ങനെ സംസാരിക്കാറില്ല. അതിന്റെ കാരണം തനിക്ക് അറിയില്ലെന്നും ചിലപ്പോള്‍ അദ്ദേഹം നല്ല തിരക്കിലൊക്കെ ആയതുകൊണ്ടായിരിക്കുമെന്നും ചാണ്ടി ഉമ്മന്‍ അഭിമുഖത്തിനിടെ പറഞ്ഞു.

Advertisement