Home Entertainment Celebrities

കുടുംബത്തെ കാണുന്നതിന്റെ ത്രില്ലിലാണ്; അതേസമയം ഭർത്താവിനെ മിസ് ചെയ്യുന്നുണ്ട്; വെളിപ്പെടുത്തി ലേഖ ശ്രീകുമാർ

4342

നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ്‌
എംജി ശ്രീകുമാർ. ഗായകൻ എന്നതിലുപരി മികച്ച ഒരു സംഗീത സംവിധായകൻ കൂടിയാണ് അദ്ദേഹം. മിനിസ്‌ക്രീൻ റിയാലിറ്റി ഷോകളിൽ ജഡ്ജായും സജീവമാണ് അദ്ദേഹം.

എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖയും ആരാധകർക്ക് ഏറെ സുപരിചിതയാണ്. എംജിയും ലേഖയും പ്രണയിച്ച് വിവാഹിതർ ആയവരാണ്. വിവാഹത്തിനു മുൻപ് ഏകദേശം 15 വർഷത്തോളം ലിവിംഗ് ടുഗെദർ ആയിരുന്നു ഇരുവരും. അതിനു ശേഷം 2000ൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതർ ആവുകയായിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ സജീവമായ ലേഖ സ്വന്തമായ ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങൾ ആരാധകരുമായി ലേഖ പങ്കുവെക്കാറുണ്ട്. എംജി ശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷം എന്ന് പലപ്പോഴും ലേഖ പറഞ്ഞിട്ടുണ്ട്.
ജാഡക്കാരിയാണ്, പത്രാസുക്കാരിയാണ് എന്നൊക്കെയാണ് ചിലർ ലേഖയെ കുറിച്ച് കരുതിവെച്ചത്. എന്നാൽ അതെല്ലാം ലേഖയുടെ യൂടൂബ് വീഡിയോകൾക്ക് ശേഷം മാറി.

ALSO READ- ‘അളന്ന് മുറിച്ചുള്ള സുപ്രിയയുടെ സംസാരം’ അന്ന് ആദ്യമായി സുപ്രിയ മേനോനെ പരിചയപ്പെട്ടപ്പോഴേ എനിക്ക് ‘ആ കാര്യം’ മനസിലായി; വെളിപ്പെടുത്തി മല്ലിക സുകുമാരൻ

ഇതിനിടെ ലേഖ മകളോടൊപ്പമുള്ള ഗുരുവായൂക് സന്ദർശനത്തിന്റെയക്കം ഫോട്ടോകളും പങ്കുവെച്ചിരുന്നു. മകളുണ്ടെന്നും അക്കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നുമായിരുന്നു ലേഖ കുറിച്ചിരുന്നത്.
ഒടുവിലിപ്പോഴിതാ മകൾക്കൊപ്പം സമയം ചെലവഴിക്കാനായി യുഎസിലേക്ക് പറന്നിരിക്കുകയാണ് ലേഖ. മാസങ്ങൾക്ക് ശേഷം വീണ്ടും അമേരിക്കയിലേക്ക് പോവുന്നതിനെക്കുറിച്ചും ലേഖ വ്യക്തമാക്കിയിരുന്നു. എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ലേഖ ശ്രീകുമാർ.

കൃത്യം രണ്ട് വർഷത്തിന് ശേഷം ഒരു വിമാനത്തിൽ കയറി, ഒരുപാട് കാര്യങ്ങൾ മാറി, സാൻ ജോസിലെ എന്റെ കുടുംബത്തെ കാണാനാവുന്നതിന്റെ ത്രില്ലിലാണ് ഞാൻ. അതേസമയം ഭർത്താവിനെയും തനിക്ക് മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു ലേഖ കുറിച്ചത്. പിന്നീട് എയർപോർട്ടിൽ എംജിയും എത്തിയിരുന്നുവെന്നും ലേഖ പറഞ്ഞു.

ALSO READ- വിമർശനങ്ങൾ കുറഞ്ഞു; പുതിയ ചിത്രം പങ്കിട്ട് ഗോപി സുന്ദറും അമൃതയും; പ്രണയമെന്ന് മാത്രം വിശദീകരണം

മകളെ കുറിച്ച് സുഹൃത്തെന്നാണ് ലേഖ ശ്രീകുമാർ വിശേഷിപ്പിക്കുന്നത്. താൻ ദൈവത്തോട് നല്ലൊരു സുഹൃത്തിനെ ചോദിച്ചു, അങ്ങനെ ദൈവം അയച്ച് തന്നതാണ് മകളെ എന്നും ലേഖ പറഞ്ഞിരുന്നു. എനിക്കൊരു മോളുണ്ട്. അവൾ അമേരിക്കയിലാണ്. കല്യാണം കഴിഞ്ഞ് ഹാപ്പിയായി കഴിയുന്നു, ഞങ്ങളും സന്തോഷത്തോടെ കഴിയുന്നു. മകളോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെ ലേഖയേയും എംജിയേയും കാണാനായി മകളും കൂട്ടുകാരികളും കേരളത്തിലേക്കെത്തിയിരുന്നു.

സ്നേഹം എന്താണ് എന്ന് തനിക്ക് മനസിലാക്കിത്തന്നത് എംജി ശ്രീകുമാറാണെന്ന് ലേഖ പറഞ്ഞിരുന്നു. അദ്ദേഹം നന്നായി കെയർ ചെയ്യുന്നയാളാണ്. 14 വർഷത്തെ ലിവിങ് ടുഗദർ ജീവിതത്തിന് ശേഷമായാണ് ലേഖയും എംജിയും വിവാഹിതരായത്. അന്ന് മുതലിങ്ങോട്ടുള്ള ഒരോ നിമിഷവും ഞങ്ങളൊന്നിച്ചായിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു.

Advertisement