ശ്രീനിയേട്ടന്‍ മരണത്തെ മുന്നില്‍ കണ്ട് കിടക്കുമ്പോഴാ്ണ് അവന്‍ അങ്ങനെ പറഞ്ഞത്, അവനെല്ലാം തമാശയായിരിക്കാം, ധ്യാനിന്റെ അഭിമുഖങ്ങള്‍ കാണാറില്ലെന്ന് തുറന്ന് പറഞ്ഞ് അമ്മ

137

ചേട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനേതാവായി വന്ന് പിന്നാലെ സംവിധായകനായി മാറിയ താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. തിര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. ഗൂഢാലോചന എന്ന സിനിമക്ക് വേണ്ടി ആദ്യമായി തിരക്കഥ എഴുതിയ താരം, പിന്നീട് ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയായിരുന്നു.

Advertisements

എന്ത് പറഞ്ഞാലും അതിന് തന്റേതായ ശൈലിയില്‍ മറുപടി നല്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ പങ്ക് വെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷങ്ങള്‍ക്കകമാണ് വൈറലാകാറുള്ളത്. എന്തിനേറെ പറയുന്നു താരത്തിന്റെ അഭിമുഖങ്ങള്‍ കാണാന്‍ വേണ്ടി മാത്രം കാത്തിരിക്കുന്ന നിരവധി പേരുണ്ട്.

Also Read:ഞങ്ങളുടെ പിണക്കം മാറിയെന്ന് ബീന ആന്റണി, സോറിയെന്ന് അവന്തിക , വീഡിയോ പങ്കുവെച്ച് താരങ്ങള്‍

പലപ്പോഴും തന്റെ കുടുംബത്തെ കളിയാക്കുന്ന രീതിയില്‍ ധ്യാന്‍ അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ധ്യാനിന്റെ അഭിമുഖങ്ങള്‍ കാണാന്‍ തനിക്ക് ഇഷ്ടമില്ലെന്ന് തുറന്നുപറയുകയാണ് ശ്രീനിവാസനും ഭാര്യ വിമല ശ്രീനിവാസനും.

അച്ഛന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അമ്മ പൊറോട്ടക്ക് ഓര്‍ഡര്‍ ചെയ്തുവെന്ന് ധ്യാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.അത് തനിക്ക് തമാശയായി തോന്നിയിട്ടില്ലെന്നും അതിന് ശേഷമാണ് താന്‍ ധ്യാനിന്റെ അഭിമുഖങ്ങള്‍ കാണാതായത് എന്നും വിമല പറയുന്നു.

Also Read:സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത് അത്, അതുകൊണ്ട് ഇവിടെ ആര്‍ക്കാണ് ഗുണം ; പാര്‍വതി തിരുവോത്ത്

താന്‍ പൊറോട്ട വേണമെന്ന് പറഞ്ഞിരിക്കാം. പക്ഷേ അത് ശ്രീനിയേട്ടന്‍ വയ്യാതെ ആശുപത്രിയില്‍ കിടക്കുമ്പോഴല്ലെന്നും താന്‍ എപ്പോഴെങ്കിലും പുറത്ത് പോകുമ്പോഴാണ് പൊറോട്ട കഴിക്കുന്നതെന്നും ആശുപത്രിയില്‍ വെച്ച് അങ്ങനെ സംഭവിച്ചിട്ടില്ലെന്നും വിമല പറയുന്നു.

Advertisement