ഞാന്‍ ഗര്‍ഭിണിയാണ്, എന്റെ ഭര്‍ത്താവിനെ അന്‍ഷിത തട്ടിയെടുത്തു, അവര്‍ തമ്മില്‍ പ്രണയത്തിലാണ്, സീരിയല്‍ നടിക്കെതിരെ ഗുരുതര ആരോപണവുമായി തമിഴ് സീരിയല്‍ താരം

356

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അന്‍ഷിത. സ്വന്തം പേരിക്കാള്‍ സൂര്യ എന്നാണ് താരത്തെ അറിയപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം കൂടെവിടെ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സീരിയലിലെ കഥാപാത്രത്തിന്റെ പേരാണ് സൂര്യ കൈമള്‍.

മികച്ച സ്വീകാര്യതയാണ് അന്‍ഷിതയ്ക്ക് ലഭിക്കുന്നത്. ഋഷി സാറിന്റേയും സൂര്യയുടേയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അന്‍ഷിത. സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് താരത്തിന്.

Advertisements

ഇതിലൂടെ തന്റെ സീരിയല്‍ വിശേഷങ്ങളും സ്വകാര്യ സന്തോഷങ്ങളും അന്‍ഷിത ആരാ പങ്കുവെയ്ക്കാറുണ്ട്. അന്‍ഷിത പങ്കുവെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലും പ്രേക്ഷകരുടെ ഇടയ്ക്കും ശ്രദ്ധനേടാറുണ്ട്. നല്ല പിന്തുണയാണ് ലഭിക്കുന്നത്.

Also Read: സിനിമയില്‍ കാണുന്ന പോലെയല്ല, ദിലീപേട്ടന്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയാണ്, വെളിപ്പെടുത്തി നമിത പ്രമോദ്

മലയാളത്തില്‍ മാത്രമല്ല തമിഴ് സീരിയലിലും സജീവമാണ് അന്‍ഷിത. തമിഴില്‍ ചെല്ലമ്മ എന്ന സീരിയലിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. ഇപ്പോഴിതാ അന്‍ഷിതയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് സോഷ്യല്‍്മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

തന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തുവെന്ന് ആരോപിച്ച് അന്‍ഷിതയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ദിവ്യ ശ്രീധര്‍. തന്റെ ഭര്‍ത്താവ് നടന്‍ അര്‍ണവ് തന്നെ ചതിച്ചുവെന്നും അദ്ദേഹം അന്‍ഷിതയെ സ്‌നേഹിക്കുന്നുവെന്നുമാണ് ദിവ്യ പറയുന്നത്.

അന്‍ഷിതയും അര്‍ണവും ചെല്ലമ്മ എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിക്കുകയാണ്. ഗര്‍ഭിണിയായ തന്നെ ഒഴിവാക്കി തന്റെ ഭര്‍ത്താവ് അന്‍ഷിതയെ വിവാഹം ചെയ്യാന്‍ ആലോചിക്കുകയാണെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. ലൊക്കേഷനില്‍ വെച്ച് അന്‍ഷിതയും അര്‍ണവും അടുത്തിടപഴകാറുണ്ടെന്നും തന്റെ ഭര്‍ത്താവിനെ എന്തിനാണ് തട്ടിയെടുത്തത് എന്ന് ചോദിച്ചപ്പോള്‍ അന്‍ഷിത തന്നെ കുപ്പിയെടുത്ത് തല്ലിയെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

Also Read: നടിമാരെ പ്രേമിക്കുന്ന സന്തോഷ് വർക്കിക്ക് എട്ടിന്റെ പണി, സന്തോഷ് കാമുകി എന്ന് പറഞ്ഞ് നടന്ന മോനിഷ മോഹൻ കേസ് കൊടുത്തു, ആറാട്ട് വർക്കിക്ക് ഇനി അഴിയെണ്ണാം

അതേസമയം, ദിവ്യയ്‌ക്കെതിരെ അര്‍ണവും രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ സീരിയല്‍ ലൊക്കെഷനില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് ദിവ്യ വന്നതെന്നും അന്‍ഷിതയുടെ മുടിയില്‍ കുത്തിപ്പിടിച്ച് അടിക്കാന്‍ ശ്രമിച്ചുവെന്നും അപമര്യാദയായാണ് ദിവ്യ പെരുമാറിയതെന്നും അര്‍ണവ് പറയുന്നു.

Advertisement