Home Entertainment

ആ സിനിമയും സംവിധായകനും ദിലീപിന്റെ കണക്കുകൂട്ടലുകൾ മുഴുവൻ തെറ്റിച്ച് ഞെട്ടിച്ചു, സംഭവം ഇങ്ങനെ

555

ഒരുപിടി മികച്ച ചിത്രങ്ങൾ ഒരുക്കി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകൻ ആണ് ജിസ് ജോയ്. അദ്ദേഹം ഒരുക്കിയ സിനിമകൾ എല്ലാം ഒന്നിനൊന്ന് മികച്ചവ ആയിരുന്നു. ജിസ് ജോയ് എന്ന സംവിധായ കനെ വിലയിരുത്താൻ അദ്ദേഹത്തിന്റെ ആദ്യ മൂന്ന് ചിത്രങ്ങൾ ആയ ബൈസൈക്കിൾ തീവ്‌സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നിവകൾ തന്നെ ധാരാളം.

ഒരിക്കൽ തന്റെ ബൈ സൈക്കിൾ തീവ്‌സ് എന്ന ചിത്രം കണ്ടതിനു ശേഷം മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് തന്നോട് പറഞ്ഞ കാര്യം ഒരഭിമുഖത്തിൽ ജിസ് ജേയ് വെളിപ്പെടുത്തിയിരുന്നു. ജിസ് ജോയിയുടെ വാക്കുകൾ ഇങ്ങനെ:

Advertisements

ഒരിക്കൽ ലാൽ മീഡിയയിൽ വച്ച് താൻ ദിലീപിനെ കാണാൻ ഇടയായി. ആ സമയത്തു താൻ ഓടിച്ചെന്നു അദ്ദേഹത്തോട് സംസാരിച്ചു.പലതും സംസാരിക്കുന്നതിനിടയിൽ ചിത്രത്തെ കുറിച്ചും ദിലീപ് തന്നോട് പറഞ്ഞു.

Also Read
തളർന്നു കിടപ്പായ ബാപ്പയും വീട്ടുജോലിക്കാരിയായ ഉമ്മയും, ചാന്തുപൊട്ട് ആണും പെണ്ണും കെട്ടവൻ എന്ന വിളിയിയും: റിയാസ് സലീമിന്റെ യഥാർത്ഥ ജീവിതം ഇങ്ങനെ

എടാ ഞാൻ വളരെ ലേറ്റ് ആയിട്ടു ആണ് നിന്റെ സിനിമ കണ്ടത്എനിക്ക് അടുപ്പമുള്ള റൈറ്റേഴ്‌സിനോടും ഡയറക്ടേഴിസിനോടുമെല്ലാം ഇതിനെക്കുറിച്ച് സംസാരിച്ചു. ഒരുവിധ പെട്ട സിനിമകളുടെ ഇന്റർവെല്ലും ക്ളൈമാക്‌സും ഒക്കെ ഞാൻ പ്രഡിക്ട് ചെയ്യാറുണ്ട്.

പക്ഷെ നിന്റെ സിനിമ എന്നെ ഞെട്ടിച്ചു എന്നായിരുന്നു അന്ന് ദിലീപ് പറഞ്ഞതെന്ന് ജിസ് ജോയ് വ്യക്തമാക്കുന്നു. അത് തനിക്കു ഒരുപാട് സന്തോഷം ഉണ്ടാക്കിയ കാര്യമാണ് എന്ന് ജിസ് പറയുന്നു. 2013ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ അപർണ ഗോപിനാഥ് ആയിരുന്നു നായിക. സിദ്ദിഖ്, സലിം കുമാർ, കെപിഎസി ലളിത, സൈജു കുറിപ്പ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്.

മോഹൻ കുമാർ ഫാൻസ് ആണ് ജിസ് ജോയിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇന്നലെ വരെ എന്ന ഒടിടി ചിത്രമാണ് അദ്ദേഹം ഏറ്റവും ഒടുവുൽ സംവിധാനം ചെയ്ത ചിത്രം. സംവിധായകൻ തിക്കഥാകൃത്ത് എന്നതിൽ ഉപരി ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് ജിസ് ജോയ്.

Also Read
ചോദ്യങ്ങൾ ഒരുപാട് നേരിട്ടിട്ടുണ്ട്, കമൽ ഹാസൻ ആണ് തന്റെ റോൾ മോഡൽ, ഇന്ന് വരെ അതിന് മാറ്റം വന്നിട്ടില്ല; രേഖ സതീഷ് പറയുന്നു

Advertisement